നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Price| ഇന്ന് വിലയിൽ മാറ്റമില്ല; 2021ൽ ഇതുവരെ വർധിച്ചത് പെട്രോളിന് 11.60 രൂപ, ഡീസലിന് 12.40 രൂപ

    Petrol Diesel Price| ഇന്ന് വിലയിൽ മാറ്റമില്ല; 2021ൽ ഇതുവരെ വർധിച്ചത് പെട്രോളിന് 11.60 രൂപ, ഡീസലിന് 12.40 രൂപ

    37 ദിവസത്തിനിടെ 22 തവണയാണ് എണ്ണ കമ്പനികൾ ഇന്ധനവില വർധിപ്പിച്ചത്. ജൂണിൽ മാത്രം ഇതുവരെ അഞ്ച് തവണ വില വർധിപ്പിച്ചു.

    petrol diesel price

    petrol diesel price

    • Share this:
      ന്യൂഡൽഹി/ തിരുവനന്തപുരം: ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ബുധനാഴ്ച ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും വർധിച്ചിരുന്നു. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ധനവില സർവകാല റെക്കോർഡിൽ തുടരുകയാണ്. 37 ദിവസത്തിനിടെ 22 തവണയാണ് എണ്ണ കമ്പനികൾ ഇന്ധനവില വർധിപ്പിച്ചത്. ജൂണിൽ മാത്രം ഇതുവരെ അഞ്ച് തവണ വില വർധിപ്പിച്ചു.

      ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 95.56 രൂപയും ഡീസലിന് 86.47 രൂപയുമാണ് ഇന്നത്തെ വില. 37 ദിവസത്തിനിടെ ഡൽഹിയിൽ മാത്രം പെട്രോളിന് ലിറ്ററിന് 5.01 രൂപയാണ് കൂടിയത്. ഡീസലിന് 5.56 രൂപയും. മേയ് ആദ്യം മുതലുള്ള വില വര്‍ധനയെത്തുടര്‍ന്ന് കുറഞ്ഞത് ആറ് സംസ്ഥാനങ്ങളിലെങ്കിലും പെട്രോള്‍ വില ലിറ്ററിനു 100 രൂപ കടന്നിരിക്കുകയാണ്. മേയ് ആദ്യം മുതല്‍ ലിറ്ററിന് 4.9 രൂപയാണ് വര്‍ധിച്ചത്. മുംബൈയില്‍ പെട്രോള്‍ ചില്ലറ വില്‍പ്പന ലിറ്ററിന് 101.5 രൂപയാണ്. ഡീസല്‍ ലിറ്ററിന് 93.6 രൂപയും. ഈ വര്‍ഷം ഇതുവരെ പെട്രോളിനു 11.6 രൂപയും ഡീസലിനു 12.4 രൂപയുമാണ് ലിറ്ററിനു വര്‍ധിച്ചത്.

      Also Read- Gold Price Today| സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

      കോവിഡ് -19 മഹാമാരിയില്‍നിന്ന് ലോക സമ്പദ് വ്യവസ്ഥ കരകയറുന്നതിനിടെ ആഗോള ആവശ്യം വീണ്ടെടുക്കുന്ന പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില ഈ വര്‍ഷം കുത്തനെ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില 37.1 ശതമാനം ഉയര്‍ന്ന് ബാരലിന് 71 ഡോളറായി ഉയര്‍ന്നു. ഈ വര്‍ഷം തുടക്കത്തില്‍ ബാരല്‍ വില 51.8 ഡോളറായിരുന്നു. എങ്കിലും ക്രൂഡ് ഓയില്‍ വില 105.5 ഡോളറായിരുന്ന 2014 സാമ്പത്തിക വര്‍ഷത്തെ വിലയേക്കാള്‍ വളരെ കൂടുതലാണ് ഇപ്പോഴത്തെ ഇന്ധന വില.

      2013 ജൂണില്‍ ശരാശരി ക്രൂഡ് വില ബാരലിന് 101 ഡോളറായിരുന്നപ്പോള്‍, യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തിന്റെ മൂല്യത്തകര്‍ച്ചയ്ക്ക് അനുസരിച്ച് ക്രമീകരിക്കുമ്പോള്‍ രാജ്യത്ത് പെട്രോള്‍ ചില്ലറ വില്‍പ്പന വില ലിറ്ററിനു 63.09 രൂപ അല്ലെങ്കില്‍ 76.6 രൂപയായിരുന്നു. അതുപോലെ, 2018 ഒക്ടോബറില്‍ ക്രൂഡ് ശരാശരി വില ബാരലിന് 80.1 ഡോളറായിരുന്നപ്പോള്‍ ഡീസലിന്റെ വില ലിറ്ററിന് 75.7 രൂപയിലെത്തി. അസംസ്‌കൃത എണ്ണയുടെ വില 2020 ന്റെ തുടക്കത്തേക്കാള്‍ 3.5 ശതമാനം കൂടുതലാണെങ്കിലും കോവിഡ് -19 ന് മുമ്പുള്ള പെട്രോളിന്റെയും ഡീസലിന്റെയും വില റെക്കോഡ് ഉയരത്തിലെത്താന്‍ പ്രധാന കാരണം കേന്ദ്ര-സംസ്ഥാന നികുതി വര്‍ധനയാണ്.

      ഡല്‍ഹിയില്‍, പെട്രോളിന്റെ പമ്പ് വിലയുടെ 57 ശതമാനവും ഡീസലിന്റെ പമ്പ് വിലയുടെ 51.4 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതികളാണ്. 2020 ല്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 13 രൂപയും ഡീസലിന് ലിറ്ററിന് 16 രൂപയും ഉയര്‍ത്തി. കോവിഡ് സാഹചര്യത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ ഇടിവുണ്ടായതിനെത്തുടര്‍ന്ന് സര്‍ക്കാരുകളുടെ വരുമാനം വര്‍ധിപ്പിക്കാനായിരുന്നു ഈ തീരുമാനം.

      കോവിഡ് സമയത്ത് സംസ്ഥാന നികുതിയില്‍ ഏര്‍പ്പെടുത്തിയ വര്‍ധന രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ പഴയപടിയാക്കി. എന്നാല്‍ പണപ്പെരുപ്പം തടയാന്‍ വാഹന ഇന്ധനങ്ങള്‍ക്കുള്ള നികുതി വെട്ടിക്കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് അഭ്യര്‍ഥിച്ചിട്ടും അതിനു കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. ദേശീയ തലസ്ഥാനത്ത് ഡീസലിന്റെ മൊത്തം നികുതിയുടെ 71.8 ശതമാനവും പെട്രോള്‍ നികുതിയുടെ 60.1 ശതമാനവുമാണ് കേന്ദ്ര നികുതിയാണ്.

      സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)

      അലപ്പുഴ - 96.13/ 91.57
      എറണാകുളം- 95.72 / 91.18
      വയനാട്- 96.83 / 92.20
      കാസർഗോഡ് - 96.82/ 92.24
      കണ്ണൂർ- 95.98/ 91.45
      കൊല്ലം - 96.98/ 92.36
      കോട്ടയം- 96.16/ 91.60
      കോഴിക്കോട്- 96.03 / 91.50
      മലപ്പുറം- 96.46 / 91.90
      പാലക്കാട്- 96.86/ 92.25
      പത്തനംതിട്ട- 96.68/ 92.08
      തൃശ്ശൂർ- 96.28/ 91.71
      തിരുവനന്തപുരം- 97.60/ 92.95
      Published by:Rajesh V
      First published:
      )}