നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price|തിരുവനന്തപുരത്ത് ഡീസൽ വില 99 കടന്നു; ഇന്ധനവില ഇന്നും കൂട്ടി

  Petrol Diesel Price|തിരുവനന്തപുരത്ത് ഡീസൽ വില 99 കടന്നു; ഇന്ധനവില ഇന്നും കൂട്ടി

  ഇന്നലെ പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.

  petrol diesel price

  petrol diesel price

  • Share this:
   തിരുവനന്തപുരം: തുടർച്ചയായ ഒമ്പതാം ദിവസവും രാജ്യത്ത് പെട്രൾ, ഡീസൽ വില വർധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ വിവിധ നഗരങ്ങളിൽ പെട്രോളിന് പുറമേ, ഡീസൽ വിലയും നൂറിലേക്ക് അടുക്കുകയാണ്.

   തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസ ആയി. 105 രൂപ 78പൈസയാണ് തിരുവനന്തപുരത്ത് പെട്രോൾ വില. കൊച്ചിയിൽ പെട്രോൾ വില 103 രൂപ 80 പൈസയും ഡീസൽ വില 97 രൂപ 20 പൈസയുമായി. കോഴിക്കോട് പെട്രോൾ വില 104 രൂപ 02 പൈസയുമായും ഡീസൽ വില 97 രൂപ 51 പൈസയുമായും വർധിപ്പിച്ചു.

   ഇന്നലെ പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ബുധനാഴ്ച്ച പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും കൂട്ടിയിരുന്നു.

   Also Read-Jio World Drive| പ്രീമിയം റീട്ടെയിൽ ഡെസ്റ്റിനേഷനായ ജിയോ വേൾഡ് ഡ്രൈവ് മുംബൈയിൽ; പ്രഖ്യാപനവുമായി Reliance

   പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസല്‍ വില വര്‍ധിപ്പിച്ചത്. സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

   സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി പി സി എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച് പി സി എല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.
   Published by:Naseeba TC
   First published: