നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • പെട്രോൾ, ഡീസൽ വിലയിൽ രണ്ടര രൂപയുടെ കുറവ്

  പെട്രോൾ, ഡീസൽ വിലയിൽ രണ്ടര രൂപയുടെ കുറവ്

  വീപ്പയ്ക്കു 30 ഡോളറിലേക്കു വരെ തിങ്കളാഴ്ച താഴ്ന്ന രാജ്യാന്തര എണ്ണവില ഇപ്പോള്‍ 38 ഡോളറിലേക്ക് ഉയര്‍ന്നു.

  Petrol Price

  Petrol Price

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: രാജ്യാന്തര വിലയിടിവിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടര രൂപയുടെ കുറവ്. തിരുവനന്തപുരത്ത് പെട്രോളിന് രണ്ടു രൂപ 60 പൈസയും ഡീസലിന് രണ്ട് രൂപ 52 പൈസയും കുറഞ്ഞു.

   പെട്രോളിന് 73 രൂപ 71 പൈസയും ഡീസലിന് 67 രൂപ 94 പൈസയുമാണ് വില. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഡീസല്‍ വില ലിറ്ററിന് 70 രൂപയ്ക്കു താഴെ എത്തുന്നത്.

   ഇതിനിടെ പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ ഗാന്ധി
   രംഗത്തെത്തി. ജനങ്ങൾ തിരഞ്ഞെടുത്ത കോൺഗ്രസിനെ താഴെയിറക്കാനുള്ള തിരക്കിൽ എണ്ണവില ഇടിവ് പ്രധാനമന്ത്രി അറിഞ്ഞില്ലേയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 35 ശതമാനം കുറഞ്ഞു
   . ഇന്ത്യയിൽ എണ്ണ വില ലിറ്ററിന് 60 രൂപയിൽ താഴെയാക്കുമോയെന്നും വില കുറച്ചാൽ തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ വ്യക്തമാക്കി.   You may also like:പത്തനംതിട്ടയിൽ 2 മാസം പ്രായമുള്ള കുഞ്ഞിനെ ഐസൊലേറ്റ് ചെയ്തു [NEWS]Corona Virus: ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ ഉടൻ നാട്ടിലെത്തിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി [NEWS]കൊറോണ വൈറസ്; കെ.മുരളീധരന്റെ പ്രസ്‍താവന ജനപ്രതിനിധികൾക്ക് ചേരാത്തത്: കെ. സുരേന്ദ്രൻ [NEWS]

   വീപ്പയ്ക്കു 30 ഡോളറിലേക്കു വരെ തിങ്കളാഴ്ച താഴ്ന്ന രാജ്യാന്തര എണ്ണവില ഇപ്പോള്‍ 38 ഡോളറിലേക്ക് ഉയര്‍ന്നു.
   First published:
   )}