ഇന്റർഫേസ് /വാർത്ത /Money / Petrol and diesel prices |മാറ്റമില്ലാതെ ഇന്ധനവില; പ്രധാന നഗരങ്ങളിലെ വില അറിയാം

Petrol and diesel prices |മാറ്റമില്ലാതെ ഇന്ധനവില; പ്രധാന നഗരങ്ങളിലെ വില അറിയാം

petrol diesel price

petrol diesel price

രണ്ടാഴ്ച്ച മുമ്പാണ് ഇന്ധന വില അവസാനമായി വർധിപ്പിച്ചത്.

  • Share this:

ന്യൂഡൽഹി: തുടർച്ചയായ പതിനെട്ടാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില. രണ്ടാഴ്ച്ച മുമ്പാണ് ഇന്ധന വില അവസാനമായി വർധിപ്പിച്ചത്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 107.83 രൂപയും ഡീസല്‍ ലിറ്ററിന് 97.45 രൂപയുമാണ്.

ന്യൂഡൽഹിയിൽ 101.84 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വില. ഡീസൽ ലിറ്ററിന് 89.87 രൂപയുമാണ്. 41 ദിവസങ്ങളിൽ ഇന്ധന വില വർദ്ധിക്കുകയും മെയ് 1 മുതൽ 49 ദിവസങ്ങളിൽ മാറ്റമില്ലാതെ തുടരുകയും ചെയ്തു. ഡൽഹിയിൽ 41 ദിവസം കൊണ്ട് 11.44 രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്. ഇതേ കാലയളവിൽ ഡൽഹിയിൽ ഡീസൽ വിലയിൽ 9.41 രൂപയുടെ വർധനവും ഉണ്ടായി.

പതിനെട്ട് ദിവസമായി എണ്ണകമ്പനികൾ വിലയിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും പ്രധാന നഗരങ്ങളിലെല്ലാം തന്നെ പെട്രോൾ ലിറ്ററിന് വില നൂറിന് മുകളിലാണ്. മുംബൈയിൽ 107.83 രൂപയാണ് ഒരു ലിറ്ററിന് വില. ഡീസൽ വിലയും നൂറിന് അടുത്ത് തന്നെയാണ്. ഒരു ലിറ്റർ ഡീസലിന് 97.45 രൂപയാണ് മുംബൈയിൽ വില.

നിലവില്‍, നാല് മെട്രോ നഗരങ്ങളില്‍, പെട്രോള്‍, ഡീസല്‍ വിലകള്‍ നോക്കിയാല്‍ മുംബൈയിലേത് ഏറ്റവും ഉയര്‍ന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. മൂല്യവര്‍ദ്ധിത നികുതി കാരണം സംസ്ഥാനങ്ങളിലുടനീളം ഇന്ധന നിരക്കുകള്‍ വ്യത്യാസപ്പെടുന്നു.

Also Read- എസ്ബിഐ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഓൺലൈനായി തുറക്കുന്നത് എങ്ങനെ? നടപടിക്രമങ്ങൾ അറിയാം

ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികള്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും രൂപ-ഡോളര്‍ വിനിമയ നിരക്കും കണക്കിലെടുത്താണ് ദിവസേന ഇന്ധന നിരക്കുകള്‍ പുതുക്കുന്നത്. പെട്രോള്‍, ഡീസല്‍ വിലകളിലെ മാറ്റങ്ങള്‍ എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ പ്രാബല്യത്തില്‍ വരും.

ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവായ ചൈനയില്‍ കഴിഞ്ഞ 17 മാസത്തിനിടയില്‍ ഫാക്ടറി പ്രവര്‍ത്തനം ഏറ്റവും മന്ദഗതിയില്‍ വളരുന്നതായി ഒരു സര്‍വേ കാണിച്ചതിനെത്തുടര്‍ന്ന് ചൈനയുടെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കയില്‍ ആഗോളതലത്തില്‍ തിങ്കളാഴ്ച എണ്ണ വില കുറയുകയുണ്ടായി.

കേരളത്തില്‍ ജില്ല തിരിച്ചുള്ള പെട്രോള്‍ വിലവിവര പട്ടിക ചുവടെ. ബ്രാക്കറ്റില്‍ പഴയ വില:

ആലപ്പുഴ: 102.47 ( 102.71)

എറണാകുളം: 102.04 ( 102.27)

ഇടുക്കി: 103.05 ( 103.28)

കണ്ണൂര്‍: 102.20 ( 102.44)

കാസര്‍ഗോഡ്: 103.12 ( 102.64)

കൊല്ലം: 103.38 ( 103.38)

കോട്ടയം: 102.47 ( 102.31)

കോഴിക്കോട്: 102.24 ( 102.52)

മലപ്പുറം: 102.81 ( 102.81)

പാലക്കാട്: 102.89 ( 103.23)

പത്തനംതിട്ട: 102.66 ( 102.85)

തൃശൂര്‍: 102.28 ( 102.18)

തിരുവനന്തപുരം: 103.90 ( 103.72)

വയനാട്: 103.30 ( 103.30)

First published:

Tags: Petrol Diesel price today, Petrol price, Petrol price in kerala, Petrol Price Kerala, Petrol Price today