നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Price| പെട്രോള്‍-ഡീസല്‍ വില കൂട്ടി വീണ്ടും കൂട്ടി; ഡീസല്‍ വിലയും നൂറിലേക്ക്

    Petrol Diesel Price| പെട്രോള്‍-ഡീസല്‍ വില കൂട്ടി വീണ്ടും കൂട്ടി; ഡീസല്‍ വിലയും നൂറിലേക്ക്

    ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും കൂട്ടിയിരുന്നു.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും പെട്രോള്‍ - ഡീസല്‍ വില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 104.91 രൂപയും ഡിസലിന് 98.04 രൂപയുമാണ് വില.

      കൊച്ചിയില്‍ പെട്രോളിന് 102.91 രൂപയും ഡീസലിന് 90.08 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 103 രൂപ 1609 പൈസയുമായും ഡീസല്‍ വില 96 രൂപ 37 പൈസയുമായും വര്‍ധിപ്പിച്ചു.

      ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും കൂട്ടിയിരുന്നു. പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസല്‍ വില വര്‍ധിപ്പിച്ചത്.

      സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി പി സി എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച് പി സി എല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

      സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
      Published by:Jayesh Krishnan
      First published:
      )}