HOME /NEWS /Money / Petrol Diesel Price| പെട്രോള്‍-ഡീസല്‍ വില ഇന്നും കൂട്ടി; ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധന

Petrol Diesel Price| പെട്രോള്‍-ഡീസല്‍ വില ഇന്നും കൂട്ടി; ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധന

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്.

  • Share this:

    തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില (fuel price) പെട്രോള്‍ - ഡീസല്‍ വില (Petrol Diesel Price)ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. തിരുവനന്തപുരത്ത് 112.25 രൂപയാണ് പെട്രോള്‍വില. ഡീസലിന് 105 രൂപ 94  പൈസയാണ് പുതിയ നിരക്ക്.

    കൊച്ചിയില്‍ പെട്രോളിന് 109.43 രൂപയായി. കോഴിക്കോട് പെട്രോള്‍ വില 110. 40 രൂപയും ഡീസലിന് 104.30 രൂപയുമായി. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനവില കുത്തനെ ഉയര്‍ത്തുന്നത്.

    ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിക്കുന്നത്. പുതിയ വില എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ പ്രാബല്യത്തില്‍ വരും. മൂല്യവര്‍ധിത നികുതികള്‍, പ്രാദേശിക, ചരക്ക് ചാര്‍ജുകള്‍ എന്നിവ വ്യത്യാസപ്പെടുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

    Also Read-Car Accident | മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണർ അപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു

    നിലവില്‍, വിമാനക്കമ്പനികള്‍ക്ക് ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം (എടിഎഫ് അല്ലെങ്കില്‍ ജെറ്റ് ഇന്ധനം) വില്‍ക്കുന്ന വിലയേക്കാള്‍ 36.19 ശതമാനം കൂടുതലാണ് പെട്രോളിന്. ഡല്‍ഹിയിലെ എടിഎഫിന് കിലോ ലിറ്ററിന് 79,020.16 രൂപ അഥവാ ലിറ്ററിന് ഏകദേശം 79 രൂപയാണ്.

    First published:

    Tags: Petrol Diesel price today, Petrol Diesel Prices Hiked