നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Price|തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111 രൂപ 55 പൈസ; പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി

    Petrol Diesel Price|തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111 രൂപ 55 പൈസ; പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി

    തിരുവനന്തപുരത്ത് 111 രൂപ 55 പൈസയാണ് പെട്രോൾവില. ഡീസലിന് 105 രൂപ 25 പൈസയാണ് പുതിയ നിരക്ക്.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില (fuel price)കുത്തനെ മുകളിലോട്ട്. പെട്രോൾ - ഡീസൽ വില (Petrol Diesel Price)ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് 111 രൂപ 55 പൈസയാണ് പെട്രോൾവില. ഡീസലിന് 105 രൂപ 25 പൈസയാണ് പുതിയ നിരക്ക്.

      കൊച്ചിയിൽ പെട്രോളിന് 109 രൂപ 30 പൈസയും ഡീസലിന് 103 രൂപ 17 പൈസയുമായി. പെട്രോളിന് 109 രൂപ 44 പൈസയാണ് കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസലിന് 103 രൂപ 31 പൈസയാണ് പുതുക്കിയ വില.

      തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില കുത്തനെ ഉയർത്തുന്നത്.

      Also Read-Money-Saving Tips | കരിയറിൽ ഒരു ഇടവേളയെടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പണം ലാഭിക്കാൻ ഈ വഴികൾ അറിഞ്ഞിരിക്കുക

      ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് പെട്രോൾ, ഡീസൽ വില പരിഷ്കരിക്കുന്നത്. പുതിയ വില എല്ലാ ദിവസവും രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും. മൂല്യവർധിത നികുതികൾ, പ്രാദേശിക, ചരക്ക് ചാർജുകൾ എന്നിവ വ്യത്യാസപ്പെടുന്നതിനാൽ സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

      നിലവിൽ, വിമാനക്കമ്പനികൾക്ക് ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ് അല്ലെങ്കിൽ ജെറ്റ് ഇന്ധനം) വിൽക്കുന്ന വിലയേക്കാൾ 36.19 ശതമാനം കൂടുതലാണ് പെട്രോളിന്. ഡൽഹിയിലെ എടിഎഫിന് കിലോ ലിറ്ററിന് 79,020.16 രൂപ അഥവാ ലിറ്ററിന് ഏകദേശം 79 രൂപയാണ്.
      Published by:Naseeba TC
      First published:
      )}