രാജ്യത്ത് പെട്രോള്‍, ഡീസല്‍(Petrol, Diesel) നിരക്കുകളില്‍ ഇന്ന് വര്‍ധനവില്ല. കഴിഞ്ഞ രണ്ടു ദിവസമായി ഇന്ധനവിലയില്‍(Fuel Price) വര്‍ധനവ് തുടര്‍ന്നിരുന്നു. സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്നലെ വര്‍ധിച്ചത്. നാലുമാസത്തിന് ശേഷം ചൊവ്വാഴ്ച പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു.
എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യത. എണ്ണവില വര്‍ദ്ധന സര്‍ക്കാര്‍ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയില്‍ വില. അതിപ്പോള്‍ 118 ഡോളറിനരികെയെത്തിയിട്ടുണ്ട്.
റഷ്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയിൽ വാങ്ങാന്‍ ഇന്ത്യ നീക്കം ശക്തമാക്കിയിട്ടുണ്ട്. എണ്ണക്കമ്പനികള്‍ ഇത് സംബന്ധിച്ച നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. ഇത് വിജയം കണ്ടാല്‍ ഇന്ധന വില വർദ്ധന കാര്യമായി ഉണ്ടാകില്ല. അക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.
ദേശീയ തലത്തിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 97.01 രൂപയായി. ഡീസൽ നിരക്ക് ലിറ്ററിന് 88.27 രൂപയിൽ നിന്ന് 86.67 രൂപയായി ഉയർന്നു. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 111.67 രൂപയായും ഡീസൽ ലിറ്ററിന് 95.85 രൂപയായും ഉയർന്നു. കൊൽക്കത്തയിലും ചെന്നൈയിലും പെട്രോളിനും ഡീസലിനും യഥാക്രമം ₹106.34, ചെന്നൈയിൽ ₹91.42, ₹102.91, ₹92.95 എന്നിങ്ങനെയാണ് വില.
ബംഗളൂരുവിൽ ബുധനാഴ്ച പെട്രോളിനും ഡീസലിനും യഥാക്രമം 102.26 രൂപയും 86.58 രൂപയും ആയിരുന്നപ്പോൾ ഗുരുഗ്രാമിൽ പെട്രോളിന് 97.50 രൂപയും ഡീസലിന് 88.72 രൂപയുമാണ്. ഇന്ധന വില വർധന പുനരാരംഭിക്കുന്നത് പണപ്പെരുപ്പത്തെ കുതിച്ചുയരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടി, ഇത് ഇതിനകം തന്നെ ലക്ഷ്യമിട്ട 6 ശതമാനത്തിന് മുകളിലാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.