നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price | തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

  Petrol Diesel Price | തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

  തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടർച്ചയായ നാലു ദിവസം ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു.

  petrol diesel price

  petrol diesel price

  • Share this:
   കൊച്ചി/ ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടർച്ചയായ നാലു ദിവസം ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഒരു ലിറ്റർ പെട്രോളിന് ഇന്ന് 93.25 രൂപയാണ് ഇന്നത്തെ വില. ഡീസലിന് ലിറ്ററിന് 87.90 രൂപയാണ് വില.

   മെയ് മൂന്നാം തീയതി ഒരു ലിറ്റർ പെട്രോളിന് വില 92.28 രൂപയായിരുന്നു. പിന്നീടുള്ള 4 ദിവസം പെട്രോൾ വിലയിൽ വർധനവ് ഉണ്ടായി. മെയ് നാലിന് 29 പൈസയും അഞ്ചിന് 17 പൈസയും ആറിന് 23 പൈസയും ഏഴിന് 28 പൈസയുമാണ് വർധിച്ചത്. സമാനമായി മെയ് മൂന്നിന് ഒരു ലിറ്റർ ഡീസലിന് 86.75 രൂപയായിരുന്നു വില. തുടർന്നുള്ള 4 ദിവസം വില വർധിച്ചു. മെയ് 4ന് 32 പൈസയും അഞ്ചിന് 20 പൈസയും ആറിന് 30 പൈസയും ഏഴിന് .33 പൈസയുമാണ് ഡീസൽ വിലയിൽ വർധിച്ചത്.

   രാജ്യത്ത് കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില വർധന മരവിപ്പിച്ചിരുന്നു. ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ വീണ്ടും വിലവർധന പുനഃരാരംഭിച്ചു.

   കേരളത്തിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ ഡീസൽ വില (ലിറ്ററിന്)

   അലപ്പുഴ - 91.52 / 86.27
   എറണാകുളം- 91.61 / 86.36
   ഇടുക്കി - 92.81/ 87.43
   കണ്ണൂർ- 91.68 / 86.46
   കാസർഗോഡ് - 92.25/ 86.99
   കൊല്ലം - 92.63/ 87.32
   കോട്ടയം- 91.89/ 86.63
   കോഴിക്കോട്- 92.03 / 86.78
   മലപ്പുറം- 92.26 / 86.58
   പാലക്കാട്- 92.51/ 86.97
   പത്തനംതിട്ട- 92.42/ 87.12
   തൃശ്ശൂർ- 91.66/ 86.41
   തിരുവനന്തപുരം- 93.25/ 87.90
   വയനാട് - 92.81 / 87.44

   രാജ്യ തലസ്ഥാനമായ ഡൽഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയിൽ 32.98 രൂപയാണ് കേന്ദ്ര സർക്കാരിന് ലഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിൽപ്പന നികുതി അല്ലെങ്കിൽ വാറ്റ് 19.55 രൂപയാണ്. ഡീസലിന് സെൻട്രൽ എക്സൈസ് ഡ്യൂട്ടി 31.83 രൂപയും വാറ്റ് 10.99 രൂപയുമാണ്. പെട്രോളിന് കുറഞ്ഞത് 2.6 രൂപയും ഡീസലിന് 2 രൂപയും ഡീലർ കമ്മീഷനും വിലയിൽ ഉൾപ്പെടും.

   Also Read- Gold price Today| സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

   രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ-രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് രാജ്യത്ത് എണ്ണവില നിശ്ചയിക്കുന്നത്. യു എസിൽ എണ്ണ ആവശ്യകത വർധിച്ചതും രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതും കാരണം ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാനാണ് സാധ്യത. അതേസമയം ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളും കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇന്ധന ആവശ്യകത കുറഞ്ഞിട്ടുണ്ട്.

   English Summary: Petrol and diesel prices have remained unchanged in major metro cities on Sunday, May 9, 2021. State-owned fuel retailers such as Bharat Petroleum Corporation Ltd (BPCL), Hindustan Petroleum Corporation Ltd (HPCL), Indian Oil Corporation Ltd (IOCL) change fuel prices based on the crude oil prices and foreign exchange rates. These companies recently resumed daily rate revision after 18 days long hiatus. Currently, petrol prices in Delhi stand at Rs 91.27, and diesel price at Rs 81.73.
   Published by:Rajesh V
   First published:
   )}