നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Price|ഇന്നും വില കൂട്ടി; സെഞ്ച്വറിക്കരികെ ഡീസൽ വില

    Petrol Diesel Price|ഇന്നും വില കൂട്ടി; സെഞ്ച്വറിക്കരികെ ഡീസൽ വില

    തിരുവനന്തപുരത്ത് പെട്രോൾവില നൂറ്റി ആറ് രൂപ കടന്നു

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      തിരുവനന്തപുരം: തുടർച്ചയായ പത്താം ദിവസവും രാജ്യത്ത് പെട്രോൾ - ഡീസൽ വില കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഡീസൽവില ലിറ്ററിന് നൂറു രൂപയ്ക്ക് അടുത്തെത്തി.

      തിരുവനന്തപുരത്ത് പെട്രോൾവില നൂറ്റി ആറ് രൂപ കടന്നു. പെട്രോളിന് 106 രൂപ 8 പൈസയും ഡീസലിന് 99 രൂപ 45 പൈസയുമാണ് തിരുവനന്തപുരത്തെ പുതിയ വില. കോഴിക്കോട് ഡീസൽ വില 97 രൂപ 78 പൈസയും പെട്രോൾവില 104 രൂപ 47 പൈസയുമായി.

      കൊച്ചിയിൽ ഡീസലിന് 97 രൂപ 64 പൈസയും പെട്രോളിന് 104 രൂപ 15 പൈസയുമായാണ് വർദ്ധിച്ചത്. ഈമാസം എല്ലാ ദിവസവും ഇന്ധനവില കൂട്ടി. രണ്ടാഴ്ചകൊണ്ട് ഡീസലിന് 3 രൂപ 80 പൈസയാണ് കൂട്ടിയത്. പെട്രോളിന് 2 രൂപ 67 പൈസയും രണ്ടാഴ്ചകൊണ്ട് വർദ്ധിപ്പിച്ചു.

      കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്ധനവില

      തിരുവനന്തപുരം
      ഡീസൽ - 99. 45 രൂപ
      പെട്രോൾ 106. 08 രൂപ

      കോഴിക്കോട്
      ഡീസൽ- 97.78 രൂപ
      പെട്രോൾ - 104.47 രൂപ

      കൊച്ചി
      ഡീസൽ 97.64 രൂപ
      പെട്രോൾ 104.15 രൂപ

      ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്നലെ കൂട്ടിയത്. രണ്ടാഴ്ച്ചക്കിടയിൽ ഡീസലിന് 3.80 രൂപയും പെട്രോളിന് 2.67 രൂപയും കൂട്ടി.

      Also Read-Air India Sale | എയർ ഇന്ത്യയെ സ്വന്തമാക്കിയ ടാറ്റ സൺസ് ഇനി ഡൽഹിയിലെ വ്യോമഗതാഗത രംഗത്തെ രാജാവ്

      സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

      സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി പി സി എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച് പി സി എല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.
      Published by:Naseeba TC
      First published:
      )}