• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

വോട്ട് പെട്ടിയിലായി; രാജ്യത്ത് ഇന്ധനവില വർദ്ധിച്ചു, പെട്രോളിന് കൂടിയത് 17 പൈസ

news18
Updated: May 14, 2018, 5:05 PM IST
വോട്ട് പെട്ടിയിലായി; രാജ്യത്ത് ഇന്ധനവില വർദ്ധിച്ചു, പെട്രോളിന് കൂടിയത് 17 പൈസ
news18
Updated: May 14, 2018, 5:05 PM IST
ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുകളെല്ലാം പെട്ടിയിലായതോടെ ഇന്ധനവിലയും വർദ്ധിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പെട്രോളിന് 17 പൈസ വർദ്ധിച്ചപ്പോൾ ഡീസലിന് 21 പൈസയും വർദ്ധിച്ചു. കഴിഞ്ഞ 19 ദിവസമായി നിശ്ചലമായിരുന്ന ഇന്ധനവിലയാണ് കഴിഞ്ഞദിവസം വർദ്ധിച്ചത്.

വില വർദ്ധിച്ചതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ വില 74.63ൽ നിന്ന് 17 പൈസ വർദ്ധിച്ച് 74.80 രൂപയായിരുന്നു. ഡീസൽ വില 21 പൈസ വർദ്ധിച്ച് 65.93ൽ നിന്ന് 66.14 ആയി ഉയർന്നു. പെട്രോൾവില കഴിഞ്ഞ 56 മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയപ്പോൾ ഡീസൽ വിലയിൽ റെക്കോർഡ് വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഡൽഹിയിലേതിനേക്കാൾ വിലയിൽ വർദ്ധന ഉണ്ടായിട്ടുണ്ട് മുംബൈയിൽ. മുംബൈയിൽ 82.65 ആണ് പെട്രോൾവില, ഡീസലിന് 70.43 രൂപയും.
First published: May 14, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍