നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Price| ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

    Petrol Diesel Price| ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

    കഴിഞ്ഞ 35 ദിവസമായി പെട്രോൾ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.

    പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

    പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

    • Share this:
      തിരുവനന്തപുരം: ഒരാഴ്ച്ചക്കിടെ മൂന്ന് തവണ വില കുറഞ്ഞതിന് ശേഷം ഇന്ന് ഡീസൽ വിലയിൽ മാറ്റമില്ല. പെട്രോൾ വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഓഗസ്റ്റ് 18 നും 20 നും ഇടയ്ക്ക് ഡീസൽ വില 60 പൈസ വരെ കുറഞ്ഞിരുന്നു. ഇന്നലെ വിവിധ നഗരങ്ങളിൽ 18 മുതൽ 25 പൈസവരെയാണ് വില കുറഞ്ഞത്. കേരളത്തിൽ 20 പൈസയും ഇന്നലെ കുറഞ്ഞിരുന്നു.

      അതേസമയം, കഴിഞ്ഞ 35 ദിവസമായി പെട്രോൾ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. ജൂലൈ 17നാണ് ഏറ്റവും ഒടുവിൽ പെട്രോൾ വില വർധിച്ചത്. ജൂലൈ 17ന് പെട്രോൾ വിലയിൽ 26 മുതൽ 34 പൈസവരെ വർധനവുണ്ടായി. അതിനുശേഷം വില മാറ്റമില്ലാതെ തുടരുകയാണ്.ട

      രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 101.84 രൂപയാണ്. മുംബൈയിൽ 107.83 രൂപയും കൊൽക്കത്തയിൽ 102.08 രൂപയുമാണ് വില. ബെംഗളൂരുവിൽ 102.08 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്ന്. എന്നാൽ സംസ്ഥാന സർക്കാർ നികുതി കുറച്ചതിന് പിന്നാലെ ചെന്നൈയിൽ പെട്രോൾ വില 99.47 രൂപയായി കുറഞ്ഞു. ഓഗസ്റ്റ് 13നാണ് എക്സൈസ് നികുതിയിൽ 3.02 രൂപ കുറയ്ക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്.

      Also Read-ഇന്ത്യൻ വിമാന കമ്പനിയെ ഒരാഴ്ച വിലക്കി യുഎഇ; നടപടി കോവിഡ് മാനദണ്ഡം ലംഘിച്ചതിന്

      രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 19 ഇടങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു. ഇതിൽ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ, ലഡാക്ക്, ബീഹാർ, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാൻഡ് എന്നിവ ഉൾപ്പെടുന്നു. സർക്കാർ എക്സൈസ് നികുതി കുറച്ചതിന്ശേഷം തമിഴ്നാട്ടിൽ വില 100 ൽ താഴെയായിട്ടുണ്ട്.

      രാജ്യാന്തര വിപണിയിൽ വ്യാഴാഴ്ചയും ഇന്ധനവിലയിൽ കുറവുണ്ടായി. ബ്രെന്റ് ക്രൂഡോയിൽ വില 2.6 ശതമാനം കുറഞ്ഞ് 66.45 ഡോളറായി. യുഎസ് വെസ്റ്റ് ഇന്റർ മീഡിയറ്റ് ക്രൂഡ് വില 2.6 ശതമാനം താഴ്ന്ന് 63.50 ഡോളറിനാണ് ഇന്നലെ വ്യാപാരം നടന്നത്. മെയ് 21ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.

      രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകൾ പുറത്തിറക്കുന്നത്. വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ അറിയാനാകും. അതേസമയം, മൊബൈൽ ഫോണുകളിൽ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും.
      Published by:Naseeba TC
      First published:
      )}