ഇന്റർഫേസ് /വാർത്ത /Money / Petrol Diesel price| ഇന്ധനവിലയിൽ നേരിയ ആശ്വാസം; പെട്രോൾ, ഡീസൽ വില കുറഞ്ഞു

Petrol Diesel price| ഇന്ധനവിലയിൽ നേരിയ ആശ്വാസം; പെട്രോൾ, ഡീസൽ വില കുറഞ്ഞു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഡൽഹിയിൽ പെട്രോളിനും ഡീസലിനും 15 പൈസയാണ് കുറഞ്ഞിരിക്കുന്നത്.

  • Share this:

തുടർച്ചയായി ഏഴ് ദിവസം മാറ്റമില്ലാതെ തുടർന്ന ഇന്ധനവിലയിൽ ഇന്ന് നേരിയ വ്യത്യാസം. പെട്രോളിന് 14ഉം ഡീസലിന് 15ഉം പൈസ കുറച്ചു. രാജ്യത്തെമ്പാടുമായി പെട്രോൾ വിലയിൽ 10 മുതൽ 15 പൈസയുടെ വരെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഡീസൽ വിലയിൽ 14 മുതൽ പൈസയുടെ കുറവുമുണ്ടായി.

ഡൽഹിയിൽ പെട്രോളിനും ഡീസലിനും 15 പൈസയാണ് കുറഞ്ഞിരിക്കുന്നത്. പെട്രോൾ ലിറ്ററിന് 101.34 രൂപയും ഡീസലിന് 88.77 രൂപയുമാണ് രാജ്യ തലസ്ഥാനത്തെ വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 13 പൈസ കുറഞ്ഞ് 107.39 രൂപയായി. മെയ് 29 നാണ് മുംബൈയിൽ പെട്രോൾ വില നൂറ് കടക്കുന്നത്. രാജ്യത്ത് പെട്രോൾ വില നൂറ് കടക്കുന്ന ആദ്യ മെട്രോ നഗരം മുംബൈയാണ്. ഡീസൽ വിലയും 15 പൈസ കുറഞ്ഞ് 96.33 രൂപയ്ക്കാണ് വിൽപന.

കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 10 പൈസ കുറഞ്ഞ് 101.72 രൂപയും ഡീസൽ 14 പൈസ കുറഞ്ഞ് 91.84 രൂപയുമാണ് വില. ചൈന്നൈയിലും ഇന്ധനവില കുറഞ്ഞിട്ടുണ്ട്. പെട്രോൾ ലിറ്ററിന് 12 പൈസയും ഡീസൽ 14 പൈസയുമാണ് കുറഞ്ഞത്. നൂറിന് താഴെയാണ് ചെന്നൈയിൽ പെട്രോൾ വില. ലിറ്ററിന് 99.08 രൂപ. ഡീസൽ ലിറ്ററിന് 99.38 രൂപ.

Also Read-ഐഫോൺ മോഷണം പോയാൽ ടെൻഷൻ വേണ്ട; നഷ്ടപ്പെട്ട ഫോൺ എങ്ങനെ ട്രാക്കുചെയ്യാം?

ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം ഉൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോൾ, ഡീസൽ വില പരിഷ്കരിച്ചത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കുന്നു. മൂല്യവർദ്ധിത നികുതികൾ, പ്രാദേശിക, ചരക്ക് ചാർജുകൾ എന്നിവയെ ആശ്രയിച്ച് വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

Also Read-'ഇപ്പ ശരിയാക്കി തരും'; ഈ 86 വെള്ളാനകൾ അഞ്ചു കൊല്ലം കൊണ്ട് കൊണ്ടുപോയത് കേരളത്തിന്റെ 19 കോടി രൂപ

രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകൾ പുറത്തിറക്കുന്നത്. വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ അറിയാനാകും. അതേസമയം, മൊബൈൽ ഫോണുകളിൽ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും.

First published:

Tags: Petrol Diesel price today, Petrol price in kerala, Petrol Price today