നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| പെട്രോൾ, ഡീസൽ വില ഉയർന്നനിരക്കിൽ തുടരുന്നു; ഇന്ന് വിലയില്‍ മാറ്റമില്ല

  Petrol Diesel Price| പെട്രോൾ, ഡീസൽ വില ഉയർന്നനിരക്കിൽ തുടരുന്നു; ഇന്ന് വിലയില്‍ മാറ്റമില്ല

  തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 96.80 രൂപയും ഡീസലിന് 92.09 രൂപയുമാണ്.

  petrol diesel price

  petrol diesel price

  • Share this:
   ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച പെട്രോൾ വില ലിറ്ററിന് 27 പൈസയും ഡീസൽ വില 28 പൈസയും വർധിച്ചിരുന്നു. ഡൽഹിയിൽ പെട്രോളിന് 94.76 രൂപയും ഡീസലിന് 85.66 രൂപയുമാണ്. മെട്രോ നഗരങ്ങളിൽ മുംബൈയിലാണ് ഏറ്റവും ഉയർന്ന നിരക്ക്. ഇവിടെ പെട്രോൾ 100.98 രൂപയും ഡീസൽ 92.99 രൂപയുമായി വർധിച്ചു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ലിറ്റർ പെട്രോളിന് ഇവിടെ 105.28 രൂപയാണ് വില.

   ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 96.23 രൂപയും ഡീസലിന് 90.38 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 94.76 രൂപയും ഡീസലിന് 88.51 രൂപയുമായി നിൽക്കുന്നു. ചരക്ക് കൂലി, വാറ്റ് നികുതി, പ്രാദേശിക നികുതി എന്നിവ അനുസരിച്ച് വിവിധ നഗരങ്ങളിൽ ഇന്ധന വില വ്യത്യാസപ്പെട്ടിരിക്കും. രാജ്യത്ത് ഏറ്റവും അധികം വാറ്റ് നികുതി ഈടാക്കുന്ന രാജസ്ഥാനാണ്. പിന്നാലെ മധ്യപ്രദേശും മഹാരാഷ്ട്രയുമാണ്. ഇവിടങ്ങളിൽ മിക്ക നഗരങ്ങളിലും പെട്രോൾ വില 100 കടന്നു.

   രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിൽ വർധനവുണ്ടായി. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 69.62 ഡോളറാണ്. ബ്രെന്റ് ക്രൂഡോയിലിന് 71.89 ഡോളറും. ഡിമാൻഡും സപ്ളൈയും അനുസരിച്ചാണ് ഇന്ധന വിലയും തീരുമാനിക്കപ്പെടുന്നത്. സാമ്പത്തിക വളര്‍ച്ചയുണ്ടാവുമ്പോള്‍ അതിനനുസരിച്ച് ക്രൂഡ് ഓയിലിന്റെ ഡിമാന്റിലും വര്‍ധനയുണ്ടാവും.

   Also Read- റിപ്പോ നിരക്ക് 4 ശതമാനത്തിൽ തന്നെ നിലനിർത്തി ആർബിഐ ധനനയ കമ്മിറ്റി

   രാജ്യത്തേക്ക് ആവശ്യമുളള ക്രൂഡ് ഓയിലിന്റെ 80 ശതമാനവും എത്തിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ ഓയില്‍ റിഫൈനറികളാണ്. 20 ശതമാനം മാത്രമാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര സംസ്ഥാന ടാക്സുകളാണ് പെട്രോ‍ള്‍ വിലയില്‍ നിര്‍ണ്ണായകമാകുന്നത്. മുപ്പത് രൂപയ്ക്ക് മുകളില്‍ സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടിയും ഇരുപത് രൂപയ്ക്കടുത്ത് സെയില്‍ടാക്സും ഈടാക്കപ്പെടുന്നു. സാമാന്യ കണക്കനുസരിച്ച് ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ ഇന്ധനവിലയും കുറയണം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 29 രൂപയില്‍ നിന്ന ക്രൂഡ് ഓയില്‍ വില ലോക്ക്ഡൗണിനെത്തുടര്‍ന്ന് 15ലെത്തിയപ്പോഴും റീട്ടെയില്‍ വിലയില്‍ ഒരു കുറവുമില്ല. അതായത് അഞ്ചിരട്ടിയോളം വിലയാണ് സാധാരണക്കാരില്‍ നിന്നും ഈടാക്കി വന്നത്. കുറയുന്ന വില ഒന്നാകെ ടാക്സില്‍ ഉയര്‍ത്തുന്നു.

   കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കണക്കെടുത്താല്‍ ക്രൂ‍ഡ് ഓയില്‍ വില 13 ശതമാനം കുറഞ്ഞു. എന്നാല്‍ അതേസമയം തന്നെ ഇന്ധനവില 13 ശതമാനം വര്‍ധിച്ചു. 2020 മെയ് അഞ്ചിന് ക്രൂഡ് ഓയില്‍ വില ചുരുങ്ങി 14 രൂപയായി. എന്നാല്‍ അന്ന് റീട്ടെയില്‍ വില കുറയ്ക്കേണ്ടതിന് പകരം കേന്ദ്രം ഓരോ ലിറ്ററിനും പത്ത് രൂപ വീതം ടാക്സ് വര്‍ധിപ്പിച്ചു. എക്കാലത്തെയും റെക്കോഡായി 48 ശതമാനം ടാക്സാണ് കേന്ദ്രം പിരിച്ചെടുത്തത്. എണ്ണക്കമ്പനികളും ക്രൂഡ് ഓയില്‍ വിലയുമാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും അടിസ്ഥാന വിലയ്ക്കുമേല്‍ വീണ്ടും വീണ്ടും ടാക്സ് ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. വില കുറഞ്ഞ സമയത്ത് പലപ്പോഴായി കൂട്ടിയ നികുതിപ്പണം കുറയ്ക്കാനും തയാറാവുന്നില്ല.

   സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)

   അലപ്പുഴ - 95.33/ 90.72
   എറണാകുളം- 94.92 / 90.33
   വയനാട്- 96.03 / 91.34
   കാസർഗോഡ് - 96.02/ 91.39
   കണ്ണൂർ- 95.18 / 90.60
   കൊല്ലം - 96.18/ 91.51
   കോട്ടയം- 95.36/ 90.74
   കോഴിക്കോട്- 95.23 / 90.64
   മലപ്പുറം- 95.66 / 91.05
   പാലക്കാട്- 96.06/ 91.40
   പത്തനംതിട്ട- 95.88/ 91.23
   തൃശ്ശൂർ- 95.48/ 90.86
   തിരുവനന്തപുരം- 96.80/ 92.09
   Published by:Rajesh V
   First published:
   )}