• HOME
  • »
  • NEWS
  • »
  • money
  • »
  • PETROL AND DIESEL PRICES REMAIN STATIC ACROSS INDIA

Fuel price | പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

Petrol and Diesel prices remain static across India | ഇന്നത്തെ പെട്രോൾ ഡീസൽ വില അറിയാം

petrol

petrol

  • Share this:
    രാജ്യമെമ്പാടും പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു. ഡൽഹിയിൽ പെട്രോളിന് 101.19 രൂപയും ഡീസലിന് 88.62 രൂപയുമാണ് ഇന്നത്തെ നിരക്ക്.

    മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.26 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 96.19 രൂപയ്ക്കും വാങ്ങാം.

    ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 98.96 രൂപയാണ് വില. ഇവിടെ ഒരു ലിറ്റർ ഡീസലിന്റെ വില 93.26 രൂപയാണ്.

    കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 101.62 രൂപയും ഡീസലിന് ലിറ്ററിന് 91.71 രൂപയുമാണ്.

    ഭോപ്പാലിൽ പെട്രോളിന് 109.63 രൂപയും ഡീസലിന് ലിറ്ററിന് 97.57 രൂപയുമാണ്.

    ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ ആറ് മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

    കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ ഇതിനോടകം പെട്രോൾ വില സെഞ്ചുറി അടിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, തമിഴ്നാട്, ബിഹാർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് വില നൂറു കടന്നത്. ഡൽഹി, ജമ്മു കശ്മീർ, ലഡാക്ക് തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളിലും പെട്രോൾ വില നൂറിന് മുകളിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡീസലിന് രാജസ്ഥാൻ, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില നഗരങ്ങളിൽ നൂറു കടന്നിട്ടുണ്ട്.

    പശ്ചിമബംഗാൾ, കേരളം, അസം, തമിഴ്നാട്, പുതുച്ചേരി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതൽ, രാജ്യത്ത് ഇന്ധനവില വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.



    രാജ്യത്തെ ഏതാനും മെട്രോ നഗരങ്ങളിലും ടയർ- II നഗരങ്ങളിലും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ ചുവടെ ചേർക്കുന്നു:

    1. മുംബൈ

    പെട്രോൾ - ലിറ്ററിന് 107.26 രൂപ
    ഡീസൽ - ലിറ്ററിന് 96.19 രൂപ

    2. ഡൽഹി

    പെട്രോൾ - ലിറ്ററിന് 101.19 രൂപ
    ഡീസൽ - ലിറ്ററിന് 88.62 രൂപ

    3. ചെന്നൈ

    പെട്രോൾ - ലിറ്ററിന് 98.96 രൂപ
    ഡീസൽ - ലിറ്ററിന് 93.38 രൂപ

    4. കൊൽക്കത്ത

    പെട്രോൾ - ലിറ്ററിന് 101.62 രൂപ
    ഡീസൽ - ലിറ്ററിന് 91.71 രൂപ

    5. ഭോപ്പാൽ

    പെട്രോൾ - ലിറ്ററിന് 109.63 രൂപ
    ഡീസൽ - ലിറ്ററിന് 97.43 രൂപ

    6. ഹൈദരാബാദ്

    പെട്രോൾ - ലിറ്ററിന് 105.26 രൂപ
    ഡീസൽ - ലിറ്ററിന് 96.69 രൂപ

    7. ബാംഗ്ലൂർ

    പെട്രോൾ - ലിറ്ററിന് 104.70 രൂപ
    ഡീസൽ - ലിറ്ററിന് 94.04 രൂപ

    8. ഗുവാഹത്തി

    പെട്രോൾ - ലിറ്ററിന് 97.05 രൂപ
    ഡീസൽ - ലിറ്ററിന് 88.05 രൂപ

    9. ലക്നൗ

    പെട്രോൾ - ലിറ്ററിന് 98.30 രൂപ
    ഡീസൽ - ലിറ്ററിന് 89.02 രൂപ

    10. ഗാന്ധിനഗർ

    പെട്രോൾ - ലിറ്ററിന് 98.26 രൂപ
    ഡീസൽ - ലിറ്ററിന് 95.70

    11. തിരുവനന്തപുരം

    പെട്രോൾ - ലിറ്ററിന് 103.42 രൂപ
    ഡീസൽ - ലിറ്ററിന് 95.38 രൂപ

    Summary: Petrol and diesel prices remained static on Wednesday. In Delhi, petrol costs Rs 101.19 a litre while the rate of diesel was Rs 88.62 per litre. In Mumbai, petrol can be bought at Rs 107.26 per litre and diesel costs Rs 96.19 for one litre
    Published by:user_57
    First published:
    )}