• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ പെട്രോൾ, ഡീസൽ വില അറിയാം

Fuel Price | മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ പെട്രോൾ, ഡീസൽ വില അറിയാം

മൂന്നര മാസത്തിലേറെയായി ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടില്ല

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: മാറ്റമില്ലാതെ രാജ്യത്ത് പെട്രോൾ, ഡിസൽ വില(Petrol, Diesel Price). മൂന്നര മാസത്തിലേറെയായി ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടില്ല. ഇന്ധനവില മാറ്റമില്ലാതെ തുടരുന്ന ഏറ്റവും ഉയർന്ന കാലയളവാണിത്.

    ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 109.98 രൂപയും ലിറ്ററിന് 94.14 രൂപയുമാണ്.

    മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ തുടങ്ങിയ പ്രാദേശിക നികുതികളെ ആശ്രയിച്ച്, പെട്രോളിന്റെയും ഡീസലിന്റെയും വില സംസ്ഥാനങ്ങൾ തോറും നഗരങ്ങളിലും വ്യത്യാസപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്, തൊട്ടുപിന്നാലെ മഹാരാഷ്ട്രയും മധ്യപ്രദേശുമുണ്ട്.
    Also Read-Gold price | ആശ്വാസം; രണ്ട് ദിവസങ്ങൾക്കു ശേഷം സംസ്ഥാനത്ത് സ്വർണ്ണവില ഇടിഞ്ഞു

    ദീപാവലിയുടെ തലേദിവസം കേന്ദ്രസർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി. സർക്കാർ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടർന്ന് നാഷണൽ ഡെമോക്രാറ്റിക് അലയൻസും (NDA) സഖ്യകക്ഷികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിന്മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.

    രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

    1. മുംബൈ

    പെട്രോൾ - ലിറ്ററിന് 109.98 രൂപ
    ഡീസൽ - ലിറ്ററിന് 94.14 രൂപ

    2. ഡൽഹി

    പെട്രോൾ ലിറ്ററിന് 95.41 രൂപ
    ഡീസൽ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോൾ ലിറ്ററിന് 101.40 രൂപ
    ഡീസൽ - ലിറ്ററിന് 91.43 രൂപ

    4. കൊൽക്കത്ത

    പെട്രോൾ - ലിറ്ററിന് 104.67 രൂപ
    ഡീസൽ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 107.23 രൂപ
    ഡീസൽ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 108.20 രൂപ
    ഡീസൽ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോൾ ലിറ്ററിന് 100.58 രൂപ
    ഡീസൽ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോൾ - ലിറ്ററിന് 94.58 രൂപ
    ഡീസൽ ലിറ്ററിന് 81.29 രൂപ

    9. ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 95.28 രൂപ
    ഡീസൽ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 95.35 രൂപ
    ഡീസൽ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 106.36 രൂപ
    ഡീസൽ - ലിറ്ററിന് 93.47 രൂപ
    Published by:Naseeba TC
    First published: