ഇന്റർഫേസ് /വാർത്ത /Money / Petrol, Diesel Price|വിലയിൽ മാറ്റമില്ലാത്ത പന്ത്രണ്ടാം ദിവസം; ഇന്നത്തെ ഇന്ധനവില അറിയാം

Petrol, Diesel Price|വിലയിൽ മാറ്റമില്ലാത്ത പന്ത്രണ്ടാം ദിവസം; ഇന്നത്തെ ഇന്ധനവില അറിയാം

petrol diesel price

petrol diesel price

നവംബർ 4 ന് കേന്ദ്ര സർക്കാർ പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ (excise duty) കുറച്ചിരുന്നു

  • Share this:

ന്യൂഡൽഹി: തുടർച്ചയായ പന്ത്രണ്ടാം ദിവസവും രാജ്യത്തെ പെട്രോൾ, ഡീസൽ (Petrol, Diesel Price)വിലയിൽ മാറ്റമില്ല. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 103.97 രൂപയും ഡീസലിന് 86.97 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയും ഡീസലിന് 94.14 രൂപയുമാണ് വില. എക്സൈസ് തീരുവ കുറച്ചെങ്കിലും നാല് മെട്രോ നഗരങ്ങളിലും വിവിധ പ്രദേശങ്ങളിലും പെട്രോൾ വില നൂറിന് മുകളിലാണ്.

നവംബർ 4 ന് കേന്ദ്ര സർക്കാർ പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ (excise duty) കുറച്ചിരുന്നു. ഇതിനു ശേഷം ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടില്ല.

ചെന്നൈയിൽ പെട്രോളിന് 101.40 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില. കൊൽക്കത്തയിൽ 104.67 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വില. ഡീസലിന് 89.79 രൂപയും.

Also Read-Mutual Funds vs Shares | മ്യൂച്വല്‍ ഫണ്ടും ഓഹരിയും തമ്മിലുള്ള വ്യത്യാസമെന്ത്?

പെട്രോളിന്റെയും ഡീസലിന്റെയും സെൻട്രൽ എക്‌സൈസ് തീരുവ യഥാക്രമം 5 രൂപയും 10 രൂപയും ആയി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെത്തുടർന്ന്, 25 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉപഭോക്താക്കൾക്ക് ആശ്വാസത്തിന് ഇട നൽകി ഇതുവരെ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് ആനുപാതികമായി കുറച്ചിട്ടുണ്ട് എന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തെ അറിയിച്ചു.

രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

Also Read-Nissan Kicks | ഈ മാസം കാർ വാങ്ങാൻ പ്ലാനുണ്ടോ? നിസ്സാൻ കിക്ക്സിന് ഒരു ലക്ഷം രൂപ വരെ വിലക്കുറവ്

1. മുംബൈ

പെട്രോൾ - ലിറ്ററിന് 109.98 രൂപ

ഡീസൽ - ലിറ്ററിന് 94.14 രൂപ

2. ഡൽഹി

പെട്രോൾ ലിറ്ററിന് 103.97 രൂപ

ഡീസൽ - ലിറ്ററിന് 86.67 രൂപ

3. ചെന്നൈ

പെട്രോൾ ലിറ്ററിന് 101.40 രൂപ

ഡീസൽ - ലിറ്ററിന് 91.43 രൂപ

4. കൊൽക്കത്ത

പെട്രോൾ - ലിറ്ററിന് 104.67 രൂപ

ഡീസൽ - ലിറ്ററിന് 89.79 രൂപ

5. ഭോപ്പാൽ

പെട്രോള് - ലിറ്ററിന് 107.23 രൂപ

ഡീസൽ - ലിറ്ററിന് 90.87 രൂപ

6. ഹൈദരാബാദ്

പെട്രോൾ ലിറ്ററിന് 108.20 രൂപ

ഡീസൽ - ലിറ്ററിന് 94.62 രൂപ

7. ബംഗളൂരു

പെട്രോൾ ലിറ്ററിന് 100.58 രൂപ

ഡീസൽ - ലിറ്ററിന് 85.01 രൂപ

8. ഗുവാഹത്തി

പെട്രോൾ ലിറ്ററിന് 94.58 രൂപ

ഡീസൽ - ലിറ്ററിന് 81.29 രൂപ

9. ലഖ്‌നൗ

പെട്രോൾ ലിറ്ററിന് 95.28 രൂപ

ഡീസൽ - ലിറ്ററിന് 86.80 രൂപ

10. ഗാന്ധിനഗർ

പെട്രോൾ ലിറ്ററിന് 95.35 രൂപ

ഡീസലിന് - 89.33 രൂപ

11. തിരുവനന്തപുരം

പെട്രോൾ - ലിറ്ററിന് 106.36 രൂപ

ഡീസൽ - ലിറ്ററിന് 93.47 രൂപ

First published:

Tags: Fuel price, Petrol price, Petrol price in kerala, Petrol Price Kerala, Petrol Price today