നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price | പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

  Petrol Diesel Price | പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

  കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് പെട്രോളിന് 78 പൈസയും ഡീസലിന് 88 പൈസയുമാണ് കൂടിയത്.

  News18

  News18

  • Share this:
   തിരുവനന്തപുരം: രാജ്യത്ത് തുടർച്ചയായി മൂന്നു ദിവസം വർദ്ധിച്ച പെട്രോൾ ഡീസൽ വിലയിൽ ഇന്നു മാറ്റമില്ല. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് പെട്രോളിന് 78 പൈസയും ഡീസലിന് 88 പൈസയുമാണ് കൂടിയത്. സംസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 94.03 രൂപയും ഡീസലിന് 88.83 രൂപയുമാണ് വില. രാജ്യത്ത് മൂന്നു സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നിട്ടുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പെട്രോൾ വില 100 കടന്നത്.

   കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഘട്ടത്തില്‍ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതിയുള്ള വര്‍ധനവ് എണ്ണ കമ്പനികൾ നിർത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധന വില അടിക്കടി ഉയരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മെയ് നാല് മുതലാണ് രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും മാറ്റമുണ്ടായി തുടങ്ങിയത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്ന ശേഷം ഇത് ഏഴാം തവണയാണ് ഇന്ധനവില വർധനവ് രേഖപ്പെടുത്തുന്നത്.

   കേരളത്തിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ-ഡീസൽ വില (ലിറ്ററിന്)

   ആലപ്പുഴ - 92.66 / 87.47
   എറണാകുളം- 92.30 / 87.20
   ഇടുക്കി - 93.49/ 88.32
   കണ്ണൂർ- 92.65 / 87.56
   കാസർഗോഡ് - 93.44/ 88.30
   കൊല്ലം - 93.58/ 88.41
   കോട്ടയം- 92.77/ 87.64
   കോഴിക്കോട്- 92.81 / 87.70
   മലപ്പുറം- 92.82 / 87.71
   പാലക്കാട്- 93.10 / 87.96
   പത്തനംതിട്ട- 92.90/ 87.77
   തൃശ്ശൂർ- 92.59/ 87.48
   തിരുവനന്തപുരം- 94.10/ 88.90
   വയനാട് - 93.42 / 88.28

   രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്. അമേരിക്കയിൽ എണ്ണ ആവശ്യകത വർധിച്ചതും രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതും കാരണം ക്രൂഡ് ഓയിൽ വില വീണ്ടും വർധിക്കുമെന്നാണ് അധികൃതർ പറയുന്നത്.

   Also Read- Reliance Foundation | മഹാമാരി കാലത്ത് ഉത്തരാഖണ്ഡിന് താങ്ങായി റിലയൻസ് ഫൗണ്ടേഷൻ; ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി നൽകും

   കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില റെക്കോഡ് ഉയരത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും സമ്പൂർണ അടച്ചിടൽ അടക്കമുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.

   രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്. അമേരിക്കയിൽ എണ്ണ ആവശ്യകത വർധിച്ചതും രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതും കാരണം ക്രൂഡ് ഓയിൽ വില വീണ്ടും വർധിക്കുമെന്നാണ് അധികൃതർ പറയുന്നത്.

   News Summary- Petrol and diesel prices, which have risen for three consecutive days in the country, remained unchanged today. In the last three days, petrol prices have gone up by 78 paise and diesel by 88 paise. In Kerala, a liter of petrol costs Rs 94.03 and diesel Rs 88.83.
   Published by:Anuraj GR
   First published:
   )}