നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol diesel prices today | പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

  Petrol diesel prices today | പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

  മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് കൂലി എന്നിവയെ ആശ്രയിച്ച് പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്

  ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

  ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ വില കഴിഞ്ഞ ദിവസം 102 രൂപ കടന്നു. 102 രൂപ 6 പൈസയാണ് ഇന്ന് കൊച്ചിയിൽ പെട്രോൾ വില. തിരുവനന്തപുരത്ത് 103 രൂപ 95 പൈസയും ആയി . ഡീസൽ വിലയിൽ കഴിഞ്ഞ ദിവസവും മാറ്റമില്ലായിരുന്നു. കോഴിക്കോട് പെട്രോള്‍ വില ലിറ്ററിന് 102 രൂപ 26 പൈസയായി. ഡീസല്‍ വില കോഴിക്കോട് ലിറ്ററിന്​ 95.03 രൂപയും തിരുവനന്തപുരത്ത് 96.53 രൂപയും കൊച്ചിയില്‍ 94.78 രൂപയുമാണ്.

   കഴിഞ്ഞ ദിവസം പെട്രോൾ വിലയിൽ നേരിയ വർദ്ധന വരുത്തിയിരുന്നു. ഇന്ന് ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 101.84 രൂപയും ഡീസൽ ലിറ്ററിന് 89.87 രൂപയുമാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 107.83 രൂപയും ഒരു ലിറ്റർ ഡീസലിന് 97.45 രൂപയുമാണ് വില. മെയ് 29 ന് പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്ന ആദ്യത്തെ മെട്രോ നഗരമായി മുംബൈ മാറിയിരുന്നു. അതേസമയം, ചെന്നൈയിലെ പെട്രോളിന് ലിറ്ററിന് 101.49 രൂപയും ഡീസൽ ലിറ്ററിന് 94.39 രൂപയുമാണ് വില. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 102.08 രൂപയും ഡീസലിന് ചില്ലറ വിൽപ്പന 93.02 രൂപയുമാണ്.

   മധ്യപ്രദേശിലും രാജസ്ഥാനിലും പെട്രോൾ നിരക്ക് കുതിച്ചുയരുകയാണ്. മധ്യപ്രദേശിലെ സാഗറിൽ പെട്രോൾ വില കുതിച്ചുയരുന്നു, സാഗറിൽ ഒരു ലിറ്റർ പെട്രോളിന് 109.56 രൂപയും ഡീസലിന് ചില്ലറ വിൽപ്പന ലിറ്ററിന് 98.53 രൂപയുമാണ്. അതേസമയം, ബാലഘട്ടിൽ പെട്രോൾ വില ലിറ്ററിന് 112.41 രൂപയാണ്. രാജസ്ഥാനിലെ ശൃംഗംഗനഗറിൽ പെട്രോൾ വില കുതിച്ചുയരുകയാണ്, ലിറ്ററിന് 112.92 രൂപയാണ്. ഡീസലിന് ലിറ്ററിന് 102.88 രൂപയാണ് വില.

   You may also like: കൊച്ചി മെട്രോയില്‍ തിങ്കളാഴ്ച മുതല്‍ 2 മണിക്കൂര്‍ അധിക സര്‍വ്വീസ്

   മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് കൂലി എന്നിവയെ ആശ്രയിച്ച് പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ് രാജസ്ഥാൻ ഈടാക്കുന്നു. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും മധ്യപ്രദേശും ആണ്.

   പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ നിരക്ക്:

   സിറ്റി പെട്രോൾ (പെർ ലിറ്റർ) ഡീസൽ (പെർ ലിറ്റർ)
   ഡൽഹി 101.84 രൂപ 89.87 രൂപ
   മുംബൈ 107.83 രൂപ 97.45 രൂപ
   ചെന്നൈ 102.49 രൂപ 94.39 രൂപ
   കൊൽക്കത്ത 102.08 രൂപ 93.02 രൂപ

   ശനിയാഴ്ച പെട്രോൾ വില പല നഗരങ്ങളിലും വർദ്ധിപ്പിച്ചിരുന്നു. നിരക്ക് ലിറ്ററിന് 30 പൈസയായാണ് കൂട്ടിയത്. എന്നിരുന്നാലും ആഭ്യന്തര വിപണിയിൽ ഡീസലിന്റെ വിലയിൽ ശനിയാഴ് മാറ്റമുണ്ടായില്ല. 2021 ജൂലൈ 15 ന് വർധനവിന് ശേഷം ഡീസൽ നിരക്കിൽ ഇതുവരെ മാറ്റമില്ല. മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹൈദരാബാദ്, തെലങ്കാന, കർണാടക, ഒഡീഷ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ മറികടന്നു. ഇന്ധനത്തിനുള്ള ഉയർന്ന നികുതി കുറയ്ക്കുന്നതിനുള്ള പദ്ധതികളൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.

   പെട്രോൾ, ഡീസൽ വിലകൾ അമേരിക്കൻ ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ മൂല്യം , റിഫൈനറികളുടെ ഉപഭോഗ അനുപാതം, ഇന്ധനത്തിന്റെ ആവശ്യം തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ കഴിഞ്ഞ 15 ദിവസത്തെ അന്താരാഷ്ട്ര വിലയെയും വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചിനെയും അടിസ്ഥാനമാക്കി ഇന്ധന വില ഓരോ ദിവസവും പരിഷ്കരിക്കുകയാണ് ചെയ്യുന്നത്.
   Published by:Anuraj GR
   First published:
   )}