നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Price| രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; രാജ്യാന്തര വിപണിയിൽ നേരിയ കുറവ്

    Petrol Diesel Price| രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; രാജ്യാന്തര വിപണിയിൽ നേരിയ കുറവ്

    ഈ മാസം ഇതുവരെ 10 തവണയാണ് ഇന്ധന വില വർധിച്ചത്.

    petrol diesel price

    petrol diesel price

    • Share this:
      ന്യൂഡൽഹി/ തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ഈ മാസം ഇതുവരെ 10 തവണയാണ് ഇന്ധന വില വർധിച്ചത്. അതേസമയം രാജ്യാന്തര വിപണിയിൽ എണ്ണ വിലയിൽ ചെറിയ കുറവുണ്ടായി. ചൊവ്വാഴ്ചയാണ് ഏറ്റവും ഒടുവിൽ വില വർധിച്ചത്. അന്ന് പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയും കൂടിയിരുന്നു. തിരുവനന്തപുരത്ത് പെട്രോളിന് 94.83 രൂപയും ഡീസലിന് 89.77 രൂപയുമാണ്.

      മെട്രോ നഗരങ്ങളിൽ മുംബൈയിലാണ് ഇന്ധന വില രാജ്യത്ത് ഏറ്റവും കൂടുതൽ. മുംബൈയിൽ പെട്രോളിന് 99.14 രൂപയും ഡീസലിന് 90.71 രൂപയുമാണ്. മുംബൈയില്‍ പെട്രോൾ വില 100 കടക്കാനൊരുങ്ങുകയാണ്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 92.85 രൂപയും ഡീസലിന് 83.51 രൂപയുമാണ്. മെയ് മാസത്തിൽ ഡല്‍ഹിയിൽ പെട്രോളിന് ലിറ്ററിന് 2.45 രൂപയും ഡീസലിന് 2.78 രൂപയുമാണ് വർധിച്ചത്.

      ഭാരത് പെട്രോളിയം കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലയിലെ എണ്ണ കമ്പനികൾ ഓരോ ദിവസവും രാവിലെ ആറിനാണ് ചില്ലറ വിൽപന വില പുതുക്കുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് വിൽപന വില നിശ്ചയിക്കുന്നത്. എന്നാൽ പ്രാദേശിക നികുതികളും ചരക്കുകൂലിയും അനുസരിച്ച് ഓരോ നഗരത്തിലും വിലയിൽ മാറ്റം ഉണ്ടാകും.

      രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധന വില (പെട്രോൾ/ ഡീസൽ ലിറ്ററിന്): ചെന്നൈ- 94.54 / 88.34, കൊൽക്കത്ത- 92.92/86.35, പൂനെ- 98.77/ 88.96, ബെംഗളൂരു- 95.94 / 88.53, ഹൈദരാബാദ്- 96.50/ 91.04, നോയിഡ - 90.66/ 83.97, മൊഹാലി- 95.05/ 86.41, ചണ്ഡിഗഡ്- 89.31/ 83.17, ഗുരുഗ്രാമം- 90.73/ 84.09.

      രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിൽ പെട്രോൾ വില 100 രൂപ കടന്നു. രത്നഗിരി, പർഭാരി, ഔറംഗാബാഗ്, ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയോർ, ജയ്സാൽമർ, ബൻസ്വാര എന്നീ നഗരങ്ങളിലും ദിവസങ്ങൾക്ക് മുൻപേ പെട്രോൾ വില സെഞ്ചുറി അടിച്ചിരുന്നു.

      Also Read- NEFT വഴിയുള്ള ഓൺലൈൻ പണമിടപാട് മെയ് 23ന് തടസ്സപ്പെടുമെന്ന് ആർബിഐ

      ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തുടർച്ചയായി വർധിച്ചിരുന്നു. ഫെബ്രുവരി 27ന് വില റെക്കോർഡിലെത്തി. തുടർന്നുള്ള 24 ദിവസം വില മാറ്റമില്ലാതെ തുടർന്നു. മാർച്ച് 24നും 25നും മാർച്ച് 30നും വില നേരിയതോതിൽ കുറച്ചു. 15 ദിവസം മാറ്റമില്ലാതെ തുടർന്നശേഷം ഏപ്രിൽ 15നും വില കുറച്ചു. പിന്നീട് 18 ദിവസം വില മാറ്റമില്ലാതെ തുടർന്നു. ഈ മാസം നാലാം തീയതി മുതലായിരുന്നു എണ്ണ കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. ഫെബ്രുവരി 27നുശേഷം 66 ദിവസമാണ് ഇന്ധന വില വര്‍ധിക്കാതെ തുടർന്നത്. ഈ കാലയളവിൽ ഒരു ലിറ്റർ പെട്രോളിന് 77 പൈസയും ഡീസലിന് 74 പൈസയുമാണ് എണ്ണ കമ്പനികൾ കുറച്ചത്. 2014 ഒക്ടോബർ 19നാണ് പെട്രോളിന്റെയും ഡീസലിന്റെയും വില നിർണയാവകാശം കേന്ദ്ര സർക്കാർ എണ്ണ കമ്പനികൾക്ക് വിട്ടുനൽകിയത്.

      സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)

      അലപ്പുഴ - 93.90 / 88.90
      എറണാകുളം- 93.43 / 88.46
      ഇടുക്കി - 94.29/ 89.27
      കണ്ണൂർ- 93.33 / 88.39
      കാസർഗോഡ് - 94.17/ 89.17
      കൊല്ലം - 94.21/ 89.19
      കോട്ടയം- 93.31/ 88.35
      കോഴിക്കോട്- 93.57 / 88.62
      മലപ്പുറം- 93.64/ 88.68
      പാലക്കാട്- 94.20/ 89.19
      പത്തനംതിട്ട- 93.85/ 88.86
      തൃശ്ശൂർ- 93.48/ 88.50
      തിരുവനന്തപുരം- 94.83/ 89.77
      വയനാട് - 94.22 / 89.23

      അതേസമയം, രാജ്യാന്തര വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും എണ്ണവില കുറഞ്ഞു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിൽ വില ബാരലിന് 0.1 ശതമാനം കുറഞ്ഞ് 63.29 ഡോളറിനാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 66.60 ഡോളറായി കുറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് പോയതോടെ എണ്ണ ആവശ്യകത കുറഞ്ഞിട്ടുണ്ട്.
      Published by:Rajesh V
      First published:
      )}