• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol diesel prices | പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

Petrol diesel prices | പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

കഴിഞ്ഞ ദിവസം പെട്രോൾ വില 11 പൈസ മുതൽ 15 പൈസ വരെയും ഡീസൽ വില 14 മുതൽ 16 പൈസ വരെ കുറച്ചിരുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ന്യൂഡൽഹി: കഴിഞ്ഞ ദിവസം നേരിയ കുറവ് വരുത്തിയ പെട്രോൾ ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ലെന്ന് സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ എണ്ണ കമ്പനികൾ അറിയിച്ചു. കഴിഞ്ഞ ദിവസം പെട്രോൾ വില 11 പൈസ മുതൽ 15 പൈസ വരെയും ഡീസൽ വില 14 മുതൽ 16 പൈസ വരെ കുറച്ചിരുന്നു. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.49 രൂപയാണ്. ഡീസൽ ലിറ്ററിന് 88.92 രൂപയാണ് ഡൽഹിയിലെ വില. സംസ്ഥാനത്ത് പെട്രോളിന് തിരുവനന്തപുരത്താണ് ഏറ്റവും ഉയർന്ന നിരക്ക്. ഒരു ലിറ്ററിന് 103.42 രൂപയാണ് അവിടുത്തെ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് എറണാകുളത്താണ്(101.74 രൂപ).

    കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില (ലിറ്ററിന്)

    ആലപ്പുഴ 102.47 രൂപ

    എറണാകുളം  101.74 രൂപ

    ഇടുക്കി 102.56 രൂപ

    കണ്ണൂർ 101.99 രൂപ

    കാസർഗോഡ് 102.82 രൂപ

    കൊല്ലം 103.09 രൂപ

    കോട്ടയം 102.01 രൂപ

    കോഴിക്കോട് 102.31 രൂപ

    മലപ്പുറം 102.42 രൂപ

    പാലക്കാട് 102.99 രൂപ

    പത്തനംതിട്ട 102.41 രൂപ

    തൃശൂർ 102.15 രൂപ

    തിരുവനന്തപുരം 103.42 രൂപ

    വയനാട് 103.03 രൂപ

    Also Read-മഹീന്ദ്ര XUV700 റിവ്യു: കമ്പനിയെപ്പോലെ തന്നെ സ്ഥിരതയുള്ള എസ്യുവി; ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും മികച്ച വാഹനം

    യുഎസ് ഫെഡറൽ റിസർവിൽ വിലയിടിഞ്ഞതോടെ മെയ് മാസത്തിനുശേഷം അന്താരാഷ്ട്ര എണ്ണവില ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതിനെ തുടർന്നാണ് രാജ്യത്ത് എണ്ണക്കമ്പനികൾ വില കുറച്ചത്. ഓഗസ്റ്റ് 18 മുതൽ ഡീസൽ വില കുറഞ്ഞു തുടങ്ങിയിരുന്നു.

    ഇന്ത്യ ഇന്ധനം 85 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്, അതിനാൽ പ്രാദേശിക ഇന്ധന നിരക്കുകൾ അന്താരാഷ്ട്ര എണ്ണ വിലയുമായി ബന്ധപ്പെടുത്തുന്നു. ജൂലൈ 17 നാണ് അവസാനമായി പെട്രോൾ, ഡീസൽ വില കൂട്ടിയത്. മെയ് 4 നും ജൂലൈ 17 നും ഇടയിൽ ഒരു ലിറ്ററിന് 11.44 രൂപ വർധിപ്പിച്ചു. ഈ കാലയളവിൽ ഡീസൽ വില 9.14 രൂപ വർദ്ധിച്ചു. ഈ കാലയളവിലെ വിലവർധന രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിച്ചപ്പോൾ ഡീസൽ വില കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ 100 രൂപ മറികടന്നു.

    രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകൾ പുറത്തിറക്കുന്നത്. വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ അറിയാനാകും. അതേസമയം, മൊബൈൽ ഫോണുകളിൽ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും.
    Published by:Anuraj GR
    First published: