HOME » NEWS » Money » PETROL AND DIESEL PRICES REMAIN UNCHANGED TODAY

Petrol Diesel Price | തുടർച്ചയായ നാലു ദിവസങ്ങളിലെ വിലക്കയറ്റത്തിനു ശേഷം ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില റെക്കോഡ് ഉയരത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും സമ്പൂർണ അടച്ചിടൽ അടക്കമുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.

News18 Malayalam | news18
Updated: May 8, 2021, 10:38 AM IST
Petrol Diesel Price |  തുടർച്ചയായ നാലു ദിവസങ്ങളിലെ വിലക്കയറ്റത്തിനു ശേഷം ഇന്ന് പെട്രോൾ, ഡീസൽ   വിലയിൽ മാറ്റമില്ല
petrol disel fuel
  • News18
  • Last Updated: May 8, 2021, 10:38 AM IST
  • Share this:
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ തുടർച്ചയായ നാലു ദിവസം ഇന്ധനവിലയിൽ വർദ്ധന രേഖപ്പെടുത്തിയതിനു ശേഷം ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ഒരു ലിറ്റർ പെട്രോളിന് ഇന്ന് 93.25 രൂപയാണ് ഇന്നത്തെ വില. മെയ് മൂന്നാം തിയതി ഒരു ലിറ്റർ പെട്രോളിന് വില 92.28 രൂപയായിരുന്നു. പിന്നീടുള്ള നാലുദിവസം പെട്രോൾ വിലയിൽ വർദ്ധനവ് ഉണ്ടായി. മെയ് നാലാം തിയതി 0.29 പൈസയും അഞ്ചാം തിയത് 0.17 പൈസയും ആറാം തിയത് 0.23 പൈസയും ഏഴാം തിയതി 0.28 പൈസയുമാണ് വർദ്ധിച്ചത്.

അതേസമയം, ഡീസലിനും ഇന്ന് വില വർദ്ധന രേഖപ്പെടുത്തിയിട്ടില്ല. ലിറ്ററിന് 87.90 രൂപയാണ് കേരളത്തിൽ ഡീസലിന് വില. മെയ് മൂന്നിന് ഒരു ലിറ്റർ ഡീസലിന് 86.75 രൂപയായിരുന്നു വില. തുടർന്നുള്ള നാലു ദിവസം ഡീസലിലും വില വർദ്ധന രേഖപ്പെടുത്തി. മെയ് നാലാം തിയതി 0.32 പൈസയും അഞ്ചാം തിയതി 0.2 പൈസയും ആറാം തിയത് 0.3 പൈസയും ഏഴാം തിയത് 0.33 പൈസയും വർദ്ധിച്ചു.

'പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്, എനിക്കെതിരായ കേസ് പിൻവലിച്ചു': വി.എ ശ്രീകുമാർ മേനോൻ

രാജ്യത്ത് നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന പുനരാരംഭിക്കുകയായിരുന്നു.

LockDown | അമിതാഭ് ബച്ചന്റെ പേരിലും ട്രംപിന്റെ പേരിലും ഇ-പാസ്; FIR ഫയൽ ചെയ്തു

ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 32.98 രൂപയ്ക്കാണ് കേന്ദ്ര സർക്കാരിന് ലഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിൽപ്പന നികുതി അല്ലെങ്കിൽ വാറ്റ് 19.55 രൂപയാണ്. ഡീസലിന് സെൻട്രൽ എക്സൈസ് ഡ്യൂട്ടി 31.83 രൂപയും വാറ്റ് 10.99 രൂപയുമാണ്. പെട്രോളിന് കുറഞ്ഞത് 2.6 രൂപയും ഡീസലിന് 2 രൂപയും ഡീലർ കമ്മീഷനും വിലയിൽ ഉൾപ്പെടുന്നു.

'തെരഞ്ഞെടുപ്പ് കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ കേരളത്തിൽ രണ്ടാം തരംഗം ഉണ്ടാകില്ലായിരുന്നു' - ഹൈക്കോടതി

കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില റെക്കോഡ് ഉയരത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും സമ്പൂർണ അടച്ചിടൽ അടക്കമുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.

'അയൽക്കാരോട് സംസാരിക്കുമ്പോൾ ഡബിൾ മാസ്ക് ഉപയോഗിക്കണം; വീടിനുള്ളിൽ പൊതു ഇടങ്ങൾ കുറയ്ക്കണം': മുഖ്യമന്ത്രി

അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ-രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് രാജ്യത്ത് എണ്ണവില നിശ്ചയിക്കുന്നത്. യു എസിൽ എണ്ണ ആവശ്യകത വർദ്ധിച്ചതും രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതും കാരണം ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാനാണ് സാദ്ധ്യത.
Published by: Joys Joy
First published: May 8, 2021, 10:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories