നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol, diesel price| ആശ്വാസം; ഇന്ന് ഇന്ധനവില കൂടിയില്ല; കേരളത്തിൽ എല്ലായിടത്തും പെട്രോൾ 110 രൂപയ്ക്ക് മുകളിൽ

    Petrol, diesel price| ആശ്വാസം; ഇന്ന് ഇന്ധനവില കൂടിയില്ല; കേരളത്തിൽ എല്ലായിടത്തും പെട്രോൾ 110 രൂപയ്ക്ക് മുകളിൽ

    കേരളത്തിൽ എല്ലായിടത്തും 110 രൂപയ്ക്ക് മുകളിലാണ് പെട്രോൾ വില.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      തിരുവനന്തപുരം: ഇന്ന് അൽപം ആശ്വസിക്കാം, ഇന്ധനവിലയിൽ ഇന്ന് കൂടിയില്ല. തുടർച്ചയായി ഏഴ് ദിവസം വില വർധിച്ചതിന് (Fuel Price Hike)ശേഷമാണ് ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ (Petrol, diesel price)മാറ്റമുണ്ടാകാത്തത്. കേരളത്തിൽ എല്ലായിടത്തും 110 രൂപയ്ക്ക് മുകളിലാണ് പെട്രോൾ വില. 112 രൂപ 41 പൈസയാണ് തിരുവനന്തപുരത്ത് പെട്രോൾ വില (petrol price).

      പെട്രോളിന് ഏഴ് രൂപ 82 പൈസയും ഡീസലിന് എട്ട് രൂപ 71 പൈസയുമാണ് ഒക്ടോബറിൽ മാത്രം കൂടിയത്. ഇന്ധനവിലയിൽ റെക്കോർഡ് വർധനവാണ് ഒക്ടോബർ മാസം ഉണ്ടായത്.

      ഡൽഹിയിൽ പെട്രോൾ വില 110 രൂപ കടന്നു. പെട്രോൾ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ് വില. മുംബൈയിൽ പെട്രോളിന് 115.85 രൂപയും ഡീസലിന് 106.62 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 106.66 രൂപയും ചെന്നൈയിൽ 102.59 രൂപയുമാണ്.

      കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ വില (ലിറ്ററിന്)

      ആലപ്പുഴ- ₹ 110.70
      കാക്കനാട്- ₹ 110.22
      കൽപ്പറ്റ- ₹ 111.47
      കണ്ണൂർ- ₹ 110.47
      കാസർകോട്- ₹ 111.45
      കൊല്ലം- ₹ 111.69
      കോട്ടയം- ₹ 110.73
      കോഴിക്കോട്- ₹ 110.52
      മലപ്പുറം- ₹ 111.02
      പാലക്കാട്- ₹ 111.55
      പത്തനംതിട്ട- ₹ 111.34
      തൃശൂർ- ₹ 110.88
      തിരുവനന്തപുരം- ₹ 112.41
      Also Read-Squid Token | സ്ക്വിഡ് ഗെയിം ടോക്കണിന്റെ വിലയിടിഞ്ഞു; ക്രിപ്റ്റോകറൻസിയിൽ ആകൃഷ്ടരായവർക്ക് ഇതൊരു പാഠം

      കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഡീസൽ വില (ലിറ്ററിന്)

      ആലപ്പുഴ- ₹ 104.21
      കാക്കനാട്- ₹ 103.76
      കൽപ്പറ്റ - ₹ 104.89
      കണ്ണൂർ - ₹ 104.02
      കാസർകോട്- ₹ 104.94
      കൊല്ലം - ₹ 105.14
      കോട്ടയം- ₹ 104.24
      കോഴിക്കോട് - ₹ 104.07
      മലപ്പുറം- ₹ 104.54
      പാലക്കാട്- ₹ 105.01
      പത്തനംതിട്ട - ₹ 104.81
      തൃശൂർ- ₹ 104.38
      തിരുവനന്തപുരം - ₹ 105.82
      Published by:Naseeba TC
      First published:
      )}