HOME » NEWS » Money » PETROL AND DIESEL PRICES REMAINED STEADY ACROSS THE COUNTRY FOR THE 12TH CONSECUTIVE DAY ON APRIL 27

Petrol Diesel Price| പന്ത്രണ്ടാം ദിവസവും ഇന്ധനവിലയില്‍ മാറ്റമില്ല; രാജ്യാന്തര വിപണിയിൽ വില ഉയർന്നു

ഈ വർഷം തുടക്കത്തിൽ 26 തവണ പെട്രോളിനും ഡീസലിനും വില വർധിച്ചിരുന്നു. പെട്രോളിന് 7.46 രൂപയും ഡീസലിന് 7.60 രൂപയുമാണ് വർധിച്ചത്.

News18 Malayalam | news18-malayalam
Updated: April 27, 2021, 10:55 AM IST
Petrol Diesel Price| പന്ത്രണ്ടാം ദിവസവും ഇന്ധനവിലയില്‍ മാറ്റമില്ല; രാജ്യാന്തര വിപണിയിൽ വില ഉയർന്നു
petrol diesal price
  • Share this:
ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ 12ാം ദിവസവും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ഡൽഹിയിൽ പെട്രോളിന് 90.40 രൂപയും ഡീസലിന് 80.73 രൂപയുമാണ്. വില ഉയർന്നുനിൽക്കുന്ന മുംബൈയിൽ പെട്രോളിന് 96.83 രൂപയും ഡീസലിന് 87.81 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 92.28 രൂപയും ഡീസലിന് 86.75 രൂപയുമാണ് ഇന്നത്തെ വില.

രാജ്യത്ത് ഏറ്റവും അവസാനമായി ഇന്ധന വിലയിൽ മാറ്റമുണ്ടായത് ഏപ്രിൽ 15നായിരുന്നു. അന്ന് ഒരു ലിറ്റർ പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് കുറഞ്ഞത്. എണ്ണ കമ്പനികൾ വിലയിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേന്ദ്ര സംസ്ഥാന നികുതികളും ചരക്കുകൂലിയും അനുസരിച്ച് വിവിധ നഗരങ്ങളിലെ വില വ്യത്യാസപ്പെട്ടിരിക്കുന്നു. പെട്രോളിന്റെ വിലയുടെ 60 ശതമാനവും ഡീസലിന്റെ വിലയുടെ 54 ശതമാനവും കേന്ദ്ര- സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതികളാണ്. ഒരു ലിറ്റർ പെട്രോളിന്റെ വിലയിൽ 32.09 രൂപയാണ് കേന്ദ്ര എക്സൈസ് നികുതി. ഡീസലിന് 31.80 രൂപയും.

ഈ വർഷം തുടക്കത്തിൽ 26 തവണ പെട്രോളിനും ഡീസലിനും വില വർധിച്ചിരുന്നു. പെട്രോളിന് 7.46 രൂപയും ഡീസലിന് 7.60 രൂപയുമാണ് വർധിച്ചത്. 2020ൽ ആദ്യമായി ഇന്ധന വില കുറഞ്ഞത് മാർച്ച് 24നും 25നുമായിരുന്നു. 24 ദിവസം മാറ്റമില്ലാതെ തുടർന്നശേഷം മാർച്ച് 30നും വിലയിൽ കുറവുണ്ടായി.

ഭാരത് പെട്രോളിയം കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ കമ്പനികൾ രാജ്യാന്തര വിപണിയിലെ വിലയും വിദേശ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാവിലെ ആറുമണിക്ക് ചില്ലറ വിൽപന വില പുതുക്കുന്നത്.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനവില (പെട്രോൾ / ഡീസൽ വില ലിറ്ററിന്)

ശ്രീ ഗംഗാനഗർ - 100.89/ 92.99
അനുപ്പൂർ - 100.79/ 91.18
ന്യൂഡൽഹി- 90.40/ 80.73
മുംബൈ- 96.83/ 87.81
കൊൽക്കത്ത- 90.62/ 83.61
ചെന്നൈ- 92.43/ 85.75
ബെംഗളൂരു- 93.43/ 85.60
ഹൈദരാബാദ് - 93.99/ 88.05
പട്ന- 92.74/ 85.97
ജയ്പൂർ- 96.77/ 89.20
ലഖ്‌നൗ- 88.72/ 81.13
തിരുവനന്തപുരം- 92.28/ 86.75

(Source: Indian Oil Corporation)

രാജ്യാന്തര വിപണിയിൽ ഇന്ന് വില വർധിച്ചിട്ടുണ്ട്. എങ്കിലും രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയിൽ കോവിഡ് വ്യാപനം ഉയർന്നുനിൽക്കുന്നതും സംസ്ഥാനങ്ങൾ പലതും കർശന നിയന്ത്രണങ്ങളിലേക്ക് പോയതും ഓയിൽ ഡിമാൻഡിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Also Read- Gold Price Today| സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

ബ്രെന്റ് ക്രൂഡ് വില 36 സെന്റ് വർധിച്ച് ബാരലിന് 66.01 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 0.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. യുഎസ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 36 സെന്റ് ഉയർന്ന് ബാരലിന് 62.27 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച വിലയിൽ 0.4 ശതമാനം കുറവുണ്ടായിരുന്നു.

English Summary: Petrol and diesel prices remained steady across the country for the 12th consecutive day on April 27, 2021. The auto fuel prices were last revised on April 15, when petrol fell by 16 paise per litre and diesel slipped by 14 paise in the national capital. In the international market, oil prices rebounded on Tuesday after falling in the previous session, but gains are likely to be capped amid growing concern about fuel demand in India.
Published by: Rajesh V
First published: April 27, 2021, 10:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories