HOME » NEWS » Money » PETROL AND DIESEL PRICES REMAINED STEADY ACROSS THE COUNTRY FOR THE FIFTH CONSECUTIVE DAY

Petrol Diesel Price| അഞ്ചാംദിനവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; രാജ്യാന്തര വിപണിയിൽ വില ഉയർന്നു

തിരുവനന്തപുരത്ത് പെട്രോളിന് 92.28 രൂപയും ഡീസലിന് 86.75 രൂപയുമാണ്.

News18 Malayalam | news18-malayalam
Updated: April 20, 2021, 12:00 PM IST
Petrol Diesel Price| അഞ്ചാംദിനവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; രാജ്യാന്തര വിപണിയിൽ വില ഉയർന്നു
petrol diesel price
  • Share this:
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില തുടർച്ചയായ അ‍ഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. അതേസമയം രാജ്യാന്തര വിപണിയിൽ എണ്ണവില വർധിച്ചു. രാജ്യത്ത് ഏറ്റവും അവസാനമായി എണ്ണ വില വർധിച്ചത് ഏപ്രിൽ 15നായിരുന്നു. പെട്രോൾ വില ലിറ്ററിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് അന്ന് കുറഞ്ഞത്.

രാജ്യതലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 90.40 രൂപയും ഡീസലിന് 80.73 രൂപയുമാണ്. സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 96.83 രൂപയും ഡീസലിന് 87.81 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 92.28 രൂപയും ഡീസലിന് 86.75 രൂപയുമാണ്. കേന്ദ്ര സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി നിരക്കും ചരക്കുകൂലിയും അനുസരിച്ച് ഓരോ സംസ്ഥാനത്തും വില വ്യത്യാസപ്പെട്ടിരിക്കുന്നു.

Also Read- Gold Price Today| സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

രാജ്യാന്തര വിപണിയിലെ എണ്ണ വിലയും വിദേശ വിനിമയ നിരക്കും അനുസരിച്ച് ഓരോ ദിവസവും രാവിലെ ആറു മണിക്കാണ് ഇന്ധന വില പുതുക്കുന്നത്. പെട്രോളിന്റെ ചില്ലറ വിൽപന വിലയിൽ 60 ശതമാനവും ഡീസലിന്റേ വിലയിൽ 54 ശതമാനവും കേന്ദ്ര സംസ്ഥാന നികുതികളാണ്. ഒരു ലിറ്റർ പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്ര എക്സൈസ് നികുതി. അതേസമയം, ആഗോള വിപണിയിൽ തിങ്കളാഴ്ച എണ്ണ വില കുറഞ്ഞിരുന്നു. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും കോവിഡ് ബാധയും തുടർന്ന് സാമ്പത്തിക മേഖലയിലുണ്ടായ തിരിച്ചടികളും ഡിമാൻഡ് കുറഞ്ഞതുമാണ് വില കുറയാൻ കാരണമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ പ്രധാന നരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില (ലിറ്ററിന്)

ശ്രീഗംഗാനഗർ - 100.89 / 92.99
അനുപൂർ- 100.79 / 91.18
ന്യൂഡൽഹി 90.40 / 80.73
മുംബൈ- 96.83 / 87.81
കൊൽക്കത്ത- 90.62 / 83.61
ചെന്നൈ- 92.43 / 85.75
ബെംഗളൂരു- 93.43 / 85.60
ഹൈദരാബാദ്- 93.99 / 88.05
പട്ന - 92.74 / 85.97
ജയ്പൂർ- 96.77/ 89.20
ലഖ്നൗ- 88.72 / 81.13
തിരുവനന്തപുരം- 92.28 / 86.75

Source: Indian Oil Corporation

ഡോളറിലെ വില കുറഞ്ഞതോടെ ചൊവ്വാഴ്ച രാജ്യാന്തര വിപണിയിൽ എണ്ണവില ഉയർന്നു. അതേസമയം, ഏഷ്യയിൽ കോവിഡ് വ്യാപനം വർധിക്കുന്നത് എണ്ണ വിപണിയെ ആശങ്കയിലാക്കുന്നുണ്ട്. ബ്രെന്റ് ക്രൂഡോയിൽ വില 29 സെന്റ് വർധിച്ച് ബാരലിന് 67.33 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡിന് 19 സെന്റ് വർധിച്ച് ബാരലിന് 63.57 ഡോളറായി.

English Summary: Petrol and diesel prices remained steady across the country for the fifth consecutive day on Tuesday, April 20, 2021. The auto fuel prices were last revised on April 15, when petrol fell by 16 paise per litre and diesel slipped by 14 paise in the national capital. The price of petrol in Delhi was unchanged at Rs 90.40 per litre while diesel was available for Rs 80.73. In the financial capital Mumbai, petrol was retailing at Rs 96.83, while diesel costs Rs 87.81, data available on Indian Oil Corporation’s website showed.
Published by: Rajesh V
First published: April 20, 2021, 12:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories