HOME » NEWS » Money » PETROL AND DIESEL PRICES REMAINED STEADY ACROSS THE COUNTRY FOR THE SEVENTH CONSECUTIVE DAY ON APRIL 22

Petrol Diesel Price| ഏഴാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; രാജ്യാന്തര വിപണിയിൽ വില കുറഞ്ഞു

അസംസ്കൃത എണ്ണയ്ക്ക് രാജ്യാന്തര വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു.

News18 Malayalam | news18-malayalam
Updated: April 22, 2021, 12:45 PM IST
Petrol Diesel Price| ഏഴാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; രാജ്യാന്തര വിപണിയിൽ വില കുറഞ്ഞു
Petrol Diesel Price
  • Share this:
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽവില തുടർച്ചയായ ഏഴാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഇന്ധന വില എണ്ണ കമ്പനികൾ അവസാനമായി വർധിപ്പിച്ചത് ഈ മാസം 15നായിരുന്നു. ഒരു ലിറ്റർ പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് അന്ന് കുറച്ചത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 90.40 രൂപയും ഡീസലിന് 80.73 രൂപയുമാണ്. രാജ്യത്തെ നഗരങ്ങളിൽ മുംബൈയിലാണ് ഏറ്റവും ഉയർന്ന നിരക്കുള്ളത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ വെബ്സൈറ്റിലെ കണക്ക് പ്രകാരം പെട്രോളിന് 96.83 രൂപയും ഡീസലിന് 87.81 രൂപയുമാണ് ഇന്നത്തെ വില.

കേന്ദ്ര സംസ്ഥാന നികുതികളും ചരക്കുകൂലികളും അനുസരിച്ച് വിവിധ നഗരങ്ങളിൽ ഇന്ധന വില വ്യത്യാസപ്പെട്ടിരിക്കുന്നു. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപറേൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) തുടങ്ങി കമ്പനികൾ രാജ്യാന്തര എണ്ണ വിലയും വിദേശ വിനിമയ നിരക്കുകളും കണക്കാക്കി ഓരോ ദിവസവും രാവിലെ വില പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുക.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില (ലിറ്ററിന്)

ചെന്നൈ- 92.43 / 85.75
കൊൽക്കത്ത- 90.62/ 83.61
പൂനെ- 96.47 / 86.13
ബെംഗളൂരു- 93.43/ 85.60
ഹൈദരാബാദ്- 93.99 / 88.05
നോയിഡ - 88.79/ 81.19
മൊഹൊലി- 92.62 / 83.58
ചണ്ഡീഗഡ്- 86.99/ 80.43
ഗുരുഗ്രാമം- 88.37/ 81.31

പെട്രോളിന്റെ വിലയുടെ 60 ശതമാനവും ഡീസലിന്റെ വിലയുടെ 54 ശതമാനവും കേന്ദ്ര സംസ്ഥാന നികുതികളാണ്. ഒരു ലിറ്റർ പെട്രോളിന് 32.09 രൂപയാണ് കേന്ദ്ര എക്സൈസ് നികുതി. ഡീസലിന് 31.80 രൂപയും.

രാജ്യാന്തര വിപണിയിൽ വില കുറഞ്ഞു

അസംസ്കൃത എണ്ണയ്ക്ക് രാജ്യാന്തര വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. ഇന്ത്യയിലെയും ജപ്പാനിലെയും കോവിഡ് കണക്കുകൾ ഉയർന്നതാണ് ഡിമാന്റ് കുറച്ചത്. ബ്രെന്റ് ക്രൂഡ് വില 57 സെന്റ് ഇടിഞ്ഞ് ബാരലിന് 64.75 ഡോളറായി. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില 58 സെന്റ്സ് ഇടിഞ്ഞ് 60.77 ഡോളറായി.

Also Read- Gold Price Today| സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധന; ഇന്നത്തെ നിരക്കുകൾ അറിയാം

ഈ വർഷം ആദ്യമായി ഇന്ധന വില കുറഞ്ഞത് മാർച്ച് 24നും 25നുമായിരുന്നു. 24 ദിവസം മാറ്റമില്ലാതെ തുടർന്നശേഷം മാർച്ച് 30നും വിലയിൽ കുറവുണ്ടായി. നേരത്തെ ഈ വർഷം 26 തവണ പെട്രോൾ, ഡീസൽ വില വർധിച്ചിരുന്നു. പെട്രോളിന് 7.46 രൂപയും ഡീസലിന് 7.60 രൂപയുമാണ് വർധിച്ചത്.

English Summary: Petrol and diesel prices remained steady across the country for the seventh consecutive day on April 22, 2021. The price of petrol in Delhi was unchanged at Rs 90.40 per litre while diesel was available for Rs 80.73. In the financial capital Mumbai, petrol was retailing at Rs 96.83, while diesel costs Rs 87.81, data available on Indian Oil Corporation’s website showed. In the international market, oil prices fell for a third day on Thursday as a surprise build in US crude inventories and a resurgence of COVID-19 cases in India and Japan raised concerns that a recovery in global economy and fuel demand may slow.
Published by: Rajesh V
First published: April 22, 2021, 12:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories