നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Price Today | തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല

    Petrol Diesel Price Today | തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല

    ദീപാവലി ദിനത്തില്‍ രാജ്യത്ത് പെട്രോളിന്റെ വില 5 രൂപയും ഡീസലിന്റെ വില 10 രൂപയുമാണ് കുറഞ്ഞത്.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      കേന്ദ്രസര്‍ക്കാര്‍ ഇന്ധനങ്ങളുടെ(Fuel) എക്‌സൈസ് തീരുവയില്‍ (Excise Duty) ഇളവ് വരുത്തിയ തീരുമാനത്തിന് പിന്നാലെ തുടർച്ചയായ അഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല.

      ദീപാവലി ദിനത്തില്‍ രാജ്യത്ത് പെട്രോളിന്റെ വില 5 രൂപയും ഡീസലിന്റെ വില 10 രൂപയുമാണ് കുറഞ്ഞത്. ഇതിന് പിന്നാലെ, ബിജെപിയും എന്‍ഡിഎ സഖ്യവും ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ ഇന്ധനങ്ങള്‍ക്ക് മേലുള്ള മൂല്യവര്‍ദ്ധിത നികുതിയും (VAT) കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

      ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 103.97 രൂപയും പെട്രോളിന് 86.67 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 പൈസയും ഡീസൽ ലിറ്ററിന് 94.14 രൂപയുമാണ്. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 104.67 രൂപയാണ്. ഡീസലിന് 89.79 രൂപ. ചെന്നൈയിൽ പെട്രോളിന് 101.40 രൂപയും ഡീസലിന് 91.43 രൂപയുമായി നിലനിൽക്കുന്നു.

      Also Read-PF News | EPFOയിൽ ബാങ്ക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യണോ? ഓൺലൈൻ നടപടിക്രമങ്ങൾ അറിയാം

      കർണാടക, പുതുച്ചേരി, മിസോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര, അസം, സിക്കിം, ബിഹാർ, മധ്യപ്രദേശ്, ഗോവ, ഗുജറാത്ത്, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു, ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ലഡാക്ക്. എന്നിവരാണ് അധിക വാറ്റ് ആനുകൂല്യങ്ങൾ കുറച്ച സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.

      പെട്രോൾ നികുതി 50% ആയി കുറച്ചു; ഒരു ലിറ്റർ പെട്രോളിന് നിങ്ങൾ എത്ര രൂപ നൽകണം?

      കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ (excise duty) കുറച്ചതിനെ തുടർന്ന് പെട്രോൾ, ഡീസൽ വിലയിൽ (Petrol, Diesel prices) വൻ നികുതിയിളവ്. ഈ നീക്കത്തെത്തുടർന്ന് പെട്രോളിന്റെ മൊത്തം നികുതി 50 ശതമാനം കുറഞ്ഞപ്പോൾ ഡീസലിന്റെ നികുതി 40 ശതമാനമായി കുറഞ്ഞു. പല സംസ്ഥാനങ്ങളും മൂല്യവർധിത നികുതി (VAT) അല്ലെങ്കിൽ പ്രാദേശിക നികുതികൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും മൊത്തം നികുതി നിരക്ക് കുറച്ചുകൂടി കുറഞ്ഞു.

      ഇന്ത്യയിലുടനീളമുള്ള എണ്ണ വിപണന കമ്പനികളുടെ വിജ്ഞാപനം അനുസരിച്ച് നവംബർ 7 തിങ്കളാഴ്ച, പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. കേന്ദ്രസർക്കാർ എക്സൈസ് തീരുവ വെട്ടിക്കുറച്ചതു മുതൽ പെട്രോൾ, ഡീസൽ വില വർദ്ധനവ് താൽക്കാലികമായി നിലച്ചിട്ടുണ്ട്. വില കുറച്ചതിന് ശേഷം, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപയിൽ താഴെയായി.
      Published by:Naseeba TC
      First published:
      )}