• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| ഇന്ധനവിലയിൽ മാറ്റമില്ലാതെ 149 ദിവസം; നിരക്കുകൾ അറിയാം

Petrol Diesel Price| ഇന്ധനവിലയിൽ മാറ്റമില്ലാതെ 149 ദിവസം; നിരക്കുകൾ അറിയാം

രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് പെട്രോളിനും ഡീസലിനും രാജ്യത്തെ ഏറ്റവും ഉയർന്ന വില. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിലാണ് ഇന്ധന വില ഏറ്റവും കുറവ്

petrol diesel price

petrol diesel price

  • Share this:
    ന്യൂഡൽഹി: തുടർച്ചയായ 149-ാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. എണ്ണക്കമ്പനികൾ പ്രഖ്യാപിച്ച ഇന്ധനവില പ്രകാരം രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് പെട്രോളിനും ഡീസലിനും രാജ്യത്തെ ഏറ്റവും ഉയർന്ന വില. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിലാണ് ഇന്ധന വില ഏറ്റവും കുറവ്. ശ്രീഗംഗാനഗറിൽ പെട്രോൾ വില ലിറ്ററിന് 113.94 രൂപയും ഡീസൽ വില ലിറ്ററിന് 98.24 രൂപയുമാണ്. പോർട്ട് ബ്ലെയറിൽ പെട്രോൾ വില ലിറ്ററിന് 84.10 രൂപയും ഒരു ലിറ്റർ ഡീസലിന് 79.74 രൂപയുമാണ്.

    ഡൽഹിയിലും മുംബൈയിലും ഇന്ധനവില മാറ്റമില്ലാതെ തുടർന്നു. ദേശീയ തലസ്ഥാനത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 96.72 രൂപയും ലിറ്ററിന് 89.62 രൂപയുമാണ്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 106.31 രൂപയും ഡീസലിന് ലിറ്ററിന് 94.27 രൂപയുമാണ്. മഹാരാഷ്ട്രയിലെ പർഭാനിയിൽ പെട്രോൾ വില ലിറ്ററിന് 109.45 രൂപയും ഡീസലിന് 95.85 രൂപയുമാണ്.

    2022 ഒക്ടോബർ 17 തിങ്കളാഴ്ചയിലെ പെട്രോൾ, ഡീസൽ വിലകൾ (നഗരം, പെട്രോൾവില, ഡീസൽവില ലിറ്ററിന്)

    ന്യൂഡൽഹി- 96.72/ 89.62

    മുംബൈ 106.31/ 94.27

    കൊൽക്കത്ത 106.03/ 92.76

    ചെന്നൈ 102.63/ 94.24

    ബെംഗളൂരു 101.94/ 87.89

    ലഖ്‌നൗ 96.57/ 89.76

    പ്രതിദിന ഇന്ധനവില എങ്ങനെ പരിശോധിക്കാം?

    ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് അവരുടെ നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില RSP എന്ന് ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് അയക്കാം. HPCL ഉപഭോക്താക്കൾ HPPRICE എന്ന് ടൈപ്പ് ചെയ്ത് 9222201122 എന്ന നമ്പറിലേക്ക് അയക്കണം. BPCL ഉപഭോക്താക്കൾ 9223112222 എന്ന നമ്പറിലേക്ക് അയക്കണം.


    English Summary: Petrol and diesel prices remained unchanged for 149th consecutive day. According to fuel prices announced by the oil companies, Sriganganagar in Rajasthan sold the costliest petrol and diesel while the fuel prices at Andaman and Nicobar Islands capital Port Blair was the cheapest.
    Published by:Rajesh V
    First published: