ഇന്റർഫേസ് /വാർത്ത /Money / Fuel Price | തുടർച്ചയായ 22-ാ൦ ദിനത്തിലും മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ പെട്രോൾ - ഡീസൽ നിരക്കുകൾ

Fuel Price | തുടർച്ചയായ 22-ാ൦ ദിനത്തിലും മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ പെട്രോൾ - ഡീസൽ നിരക്കുകൾ

petrol diesel price

petrol diesel price

വ്യത്യസ്‌ത നികുതികൾ കാരണം ഇന്ധനവില ഓരോ നഗരത്തിലും വ്യത്യാസപ്പെടുന്നു

  • Share this:

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ 22-ാ൦ ദിവസവും ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു (Fuel Prices). മാർച്ച് 22 ന് ശേഷം തുടർച്ചയായ വർധനവുണ്ടായതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ധന വിലയിൽ ലിറ്ററിന് 10 രൂപയുടെ വർധനവുണ്ടായ ഇന്ധനവില ഏപ്രിൽ ആറിന്‌ ശേഷം ഉയർന്നിട്ടില്ല.

ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 105.41 രൂപയാണ് വില. ഡീസൽ ലിറ്ററിന് 96.67 രൂപ. മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.

വ്യത്യസ്‌ത നികുതികൾ കാരണം ഇന്ധനവില ഓരോ നഗരത്തിലും വ്യത്യാസപ്പെടുന്നു. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയുടെയും വിദേശ നാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെയും അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇന്ധന വില ദിവസേന പരിഷ്‌കരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ നാലു മാസത്തോളം വില പരിഷ്‌കരണം നിർത്തിവച്ചിരിക്കുകയായിരുന്നു.

Also Read-Fuel Tax | ഇന്ധനനികുതിയില്‍ രാഷ്ട്രീയപ്പോര്; കേന്ദ്രവും പ്രതിപക്ഷ സംസ്ഥാനങ്ങളും നേര്‍ക്കുനേര്‍

ഏപ്രിൽ ആദ്യ പകുതിയിൽ പെട്രോൾ വിൽപന 10 ശതമാനവും ഡീസൽ വിൽപന 15.6 ശതമാനവും കുറഞ്ഞു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം 22 മുതലാണ് ഇന്ധനവില ഉയരാൻ തുടങ്ങിയത്. വെറും 16 ദിവസത്തിനുള്ളിൽ ഇന്ധനവില ലിറ്ററിന് 10 രൂപ കൂട്ടി. പാചക വാതകത്തിന്റെ വിലയും വർധിച്ചു. വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇളവുകളൊന്നും പ്രഖ്യാപിക്കാത്തത് സാധാരണക്കാർക്ക് വെല്ലുവിളി ഉയർത്തുകയാണ്.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലകൾ:

ഡൽഹി

പെട്രോൾ- ലിറ്ററിന് 105.41 രൂപ

ഡീസൽ - ലിറ്ററിന് 96.67 രൂപ

മുംബൈ

പെട്രോൾ - ലിറ്ററിന് 120.51 രൂപ

ഡീസൽ - ലിറ്ററിന് 104.77 രൂപ

കൊൽക്കത്ത

പെട്രോൾ- ലിറ്ററിന് 115.12 രൂപ

ഡീസൽ - ലിറ്ററിന് 99.83 രൂപ

Also Read- 'ഇന്ധന നികുതി കുറയ്ക്കൂ'; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെന്നൈ

പെട്രോൾ - ലിറ്ററിന് 110.85 രൂപ

ഡീസൽ - ലിറ്ററിന് 100.94 രൂപ

ഭോപ്പാൽ

പെട്രോൾ - ലിറ്ററിന് 118.14 രൂപ

ഡീസൽ - ലിറ്ററിന് 101.16 രൂപ

Also Read- 'പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു; ആറു വർഷമായി കേരളം ഇന്ധനനികുതി കൂട്ടിയിട്ടില്ല': മന്ത്രി കെ എൻ ബാലഗോപാൽ

ഹൈദരാബാദ്

പെട്രോൾ - ലിറ്ററിന് 119.49 രൂപ

ഡീസൽ - ലിറ്ററിന് 105.49 രൂപ

ബെംഗളൂരു

പെട്രോൾ - ലിറ്ററിന് 111.09 രൂപ

ഡീസൽ - ലിറ്ററിന് 94.79 രൂപ

ഗുവാഹത്തി

പെട്രോൾ- ലിറ്ററിന് 105.66 രൂപ

ഡീസൽ - ലിറ്ററിന് 91.40 രൂപ

ലഖ്‌നൗ

പെട്രോൾ- ലിറ്ററിന് 105.25 രൂപ

ഡീസൽ - ലിറ്ററിന് 96.83 രൂപ

ഗാന്ധിനഗർ

പെട്രോൾ- ലിറ്ററിന് 105.29 രൂപ

ഡീസൽ - ലിറ്ററിന് 99.64 രൂപ

തിരുവനന്തപുരം

പെട്രോൾ - ലിറ്ററിന് 117.19 രൂപ

ഡീസൽ - ലിറ്ററിന് 103.95 രൂപ

First published:

Tags: Fuel price, Petrol Diesel price today