നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol diesel prices| ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

    Petrol diesel prices| ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

    സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.34 രൂപയായും ഡീസൽ ലിറ്ററിന് 88.77 രൂപയായും കുറഞ്ഞിരുന്നു

    petrol diesel price

    petrol diesel price

    • Share this:
      ന്യൂഡൽഹി: മാറ്റമില്ലാതെ രാജ്യത്ത് പെട്രോൾ, ഡീസൽ വില. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.34 രൂപയായും ഡീസൽ ലിറ്ററിന് 88.77 രൂപയായും കുറഞ്ഞിരുന്നു. ഇതിനു ശേഷം വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

      മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.39 രൂപയാണ് വില. മെയ് 29 ന്, പെട്രോൾ ലിറ്ററിന് 100 രൂപയിൽ കൂടുതൽ വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോയായി മുംബൈ മാറിയിരുന്നു. ഡീസൽ ലിറ്ററിന് 96.33 രൂപയാണ് വില.

      കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 101.72, 91.84 രൂപയാണ് വില.

      ചെന്നൈയിൽ ഒരു ലിറ്റർ പെട്രോൾ 99.08 രൂപയ്ക്ക് ചില്ലറവിൽപ്പന നടത്തി. തമിഴ്‌നാടിന്റെ തലസ്ഥാനത്ത് ഡീസൽ വില ലിറ്ററിന് 93.38 രൂപയായി മാറ്റമില്ലാതെ തുടരുന്നു.

      Also Read-Gmail | അക്കൗണ്ടിന്റെ പാസ്സ്‌വേർഡ് മാറ്റാൻ ആഗ്രഹിക്കുന്നോ? ചെയ്യേണ്ടതിത്ര മാത്രം

      ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

      രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകൾ പുറത്തിറക്കുന്നത്. വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ അറിയാനാകും. അതേസമയം, മൊബൈൽ ഫോണുകളിൽ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും.
      Published by:Naseeba TC
      First published:
      )}