നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price | തുടർച്ചയായ പന്ത്രണ്ടാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില

  Petrol Diesel Price | തുടർച്ചയായ പന്ത്രണ്ടാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില

  രാജ്യത്ത് മാർച്ച് മുപ്പതിനായിരുന്നു ഇന്ധനവില അവസാനമായി കുറച്ചത്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതിനെ തുടർന്നായിരുന്നു ഇത്.

  petrol diesel price

  petrol diesel price

  • Share this:
   പൊതുമേഖല എണ്ണ കമ്പനികൾ തുടർച്ചയായ പന്ത്രണ്ടാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റം വരുത്തിയിട്ടില്ല. പന്ത്രണ്ട് ദിവസം മുമ്പ് പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയും വില കുറച്ചിരുന്നു. രാജ്യത്ത് മാർച്ച് മുപ്പതിനായിരുന്നു ഇന്ധനവില അവസാനമായി കുറച്ചത്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. ഡൽഹിയിൽ പെട്രോളിന്റെ വില 90.56 രൂപയും ഡീസലിന്റെ വില ലിറ്ററിന് 80.87 രൂപയുമാണ്. മുംബൈയിൽ പെട്രോളിന്റെ വില 96.98 രൂപയും ഡീസലിന്റെ വില ലിറ്ററിന് 87.96 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന്റെ വില ലിറ്ററിന് 90.77 രൂപയും ഡീസലിന്റെ വില 83.75 രൂപയും ചെന്നൈയിൽ പെട്രോളിന്റെ വില 92.58 രൂപയും ഡീസലിന്റെ വില ലിറ്ററിന് 85.88 രൂപയുമാണ്.

   രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില (ലിറ്ററിന്)

   ഡൽഹി- 90.56/ 80.87
   മുംബൈ- 96.98/ 87.96
   കൊൽക്കത്ത- 90.77/ 83.75
   ചെന്നൈ- 92.58/ 85.88
   ബെംഗളൂരു- 93.59/ 85.75
   ഹൈദരാബാദ്- 94.16/ 88.20
   ഭോപ്പാൽ- 98.58/ 89.13
   പട്ന- 92.89/ 86.12
   ലഖ്നൗ- 88.85/ 81.27
   നോയിഡ- 88.91/ 81.33

   കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്ധന വില (ലിറ്ററിന്)

   സംസ്ഥാനത്ത് തിരുവനന്തപുരത്താണ് ഇന്ധനവില ഏറ്റവും കൂടുതലുള്ളത്. കുറവ് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്.

   ആലപ്പുഴ- 90.52/ 85.48
   എറണാകുളം- 90.81/ 85.37
   ഇടുക്കി- 91.93/ 86.38
   കണ്ണൂർ- 90.99/ 86.10
   കാസർകോട്-91.56/ 86.10
   കൊല്ലം-92.11/ 86.59
   കോട്ടയം-91.04/ 85.58
   കോഴിക്കോട്- 91.09 /85.66
   മലപ്പുറം- 91.23 / 85.79
   പാലക്കാട്- 91.76/ 86.27
   പത്തനംതിട്ട- 91.69/ 86.20
   തൃശൂർ- 91.33/ 85.86
   തിരുവനന്തപുരം- 92.19/ 86.67
   വയനാട്- 92.09/ 86.53

   എല്ലാ ദിവസവും ആറുമണിക്ക് വില മാറുന്നു

   എല്ലാ ദിവസവും രാവിലെ ആറ് മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമുണ്ടാകുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ എന്നിവയും മറ്റ് കാര്യങ്ങളും ചേർത്ത ശേഷം അതിന്റെ വില നിശ്ചയിക്കുന്നു.

   Also Read- ആദായനികുതി നിയമങ്ങളിലെ നിങ്ങൾ തീർച്ചയായും അറിയേണ്ട അഞ്ച് മാറ്റങ്ങൾ

   ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ, എണ്ണക്കമ്പനികൾ ദിവസവും പെട്രോൾ നിരക്കും ഡീസൽ നിരക്കും നിശ്ചയിക്കുന്നു. പെട്രോൾ പമ്പുകൾ പ്രവർത്തിപ്പിക്കുന്ന ആളുകളാണ് ഡീലർമാർ. നികുതിയും സ്വന്തം മാർജിനുകളും ചേർത്ത ശേഷം അവർ ഉപഭോക്താക്കൾക്ക് ചില്ലറ വിലയ്ക്ക് ഗ്യാസോലിൻ വിൽക്കുന്നു.

   നിങ്ങളുടെ നഗരത്തിലെ വില എത്രയാണെന്ന് അറിയുക

   പെട്രോളിന്റെയും ഡീസലിന്റെയും വില നിങ്ങൾക്ക് എസ്എംഎസ് വഴി അറിയാൻ കഴിയും. ഇന്ത്യൻ ഓയിലിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, നിങ്ങൾ ആർ‌എസ്‌പിയും നിങ്ങളുടെ സിറ്റി കോഡും ടൈപ്പ് ചെയ്തു 9224992249 എന്ന നമ്പറിലേക്ക് അയയ്ക്കണം. ഓരോ നഗരത്തിന്റേയും കോഡ് വ്യത്യസ്തമാണ്, അത് നിങ്ങൾക്ക് ഐ‌ഒ‌സി‌എൽ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.

   English Summary: fuel prices across the country unchanged for last Twelve consecutive days. The fuel prices were last lowered on March 30 following a reduction in the international crude prices. Before March 30, the fuel prices were not changed for four consecutive days.
   Published by:Anuraj GR
   First published:
   )}