നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; ഇന്നത്തെ നിരക്കുകൾ

  Petrol Diesel Price| മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; ഇന്നത്തെ നിരക്കുകൾ

  ജൂലൈ 17 നാണ് പെട്രോളിന്റെയും ഡീസലിന്റെയും വില അവസാനമായി കൂട്ടിയത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ന്യൂഡൽഹി: തുടർച്ചയായ പന്ത്രണ്ടാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ജൂലൈ 17 നാണ് പെട്രോളിന്റെയും ഡീസലിന്റെയും വില അവസാനമായി കൂട്ടിയത്. അതിനുമുമ്പ്, മേയ് 4 നും ജൂലൈ 17 നും ഇടയിൽ പെട്രോൾ വില ലിറ്ററിന് 11.44 രൂപ വർദ്ധിപ്പിച്ചിരുന്നു.

   ഡൽഹിയിൽ പെട്രോൾ വില ഒരു ലിറ്ററിന് 101.19 രൂപയായും ഡീസൽ 88.62 രൂപയായും കുറച്ചിരുന്നു. മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.26 രൂപയാണ് വില. മെയ് 29 ന്, പെട്രോൾ ലിറ്ററിന് 100 രൂപയിൽ കൂടുതൽ വിൽക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോയായി മുംബൈ നഗരം മാറി. ഡീസൽ ൽ ലിറ്ററിന് 96.19 രൂപയാണ് മുംബൈയിൽ വില.

   കൊൽക്കത്തയിലും ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു, അവിടെ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 101.62, 91.71 രൂപ എന്ന നിലയിലായി. ചെന്നൈയിലും ഒരു ലിറ്റർ പെട്രോൾ ഇതേവിലയിൽ റീട്ടെയിൽ ചെയ്തു - 98.96 രൂപയാണ് ഇവിടുത്തെ നിരക്ക്. തമിഴ്‌നാടിന്റെ തലസ്ഥാനത്ത് ഡീസൽ വില ലിറ്ററിന് 93.26 രൂപയായി മാറ്റമില്ലാതെ തുടരുന്നു.

   മെയ് മാസത്തിനുശേഷം അന്താരാഷ്ട്ര എണ്ണവില ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതിനെ തുടർന്നാണ് വില കുറച്ചത്. ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇറക്കുമതിയെ 85 ശതമാനത്തോളം ആശ്രയിക്കുന്നു, അതിനാൽ പ്രാദേശിക ഇന്ധന നിരക്കുകൾ അന്താരാഷ്ട്ര എണ്ണ വിലയുമായി ബന്ധപ്പെടുത്തുന്നു.

   Also Read-Air India | എയർ ഇന്ത്യ വാങ്ങാനൊരുങ്ങി ടാറ്റയും സ്പൈസ് ജെറ്റും; ഓഹരി വിറ്റഴിക്കൽ അവസാന ഘട്ടത്തിലേക്ക്

   ഈ കാലയളവിൽ ഡീസൽ നിരക്ക് 9.14 രൂപ ഉയർന്നു. ഈ കാലയളവിലെ വിലവർദ്ധന രാജ്യത്തെ പകുതിയിലധികം ഇടങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിച്ചപ്പോൾ ഡീസൽ കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ ആ നില മറികടന്നു.

   രാജ്യത്തെ ഏതാനും മെട്രോ നഗരങ്ങളിലും ടയർ- II നഗരങ്ങളിലും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ

   1. മുംബൈ

   പെട്രോൾ - ലിറ്ററിന് 107.26 രൂപ
   ഡീസൽ - ലിറ്ററിന് 96.19 രൂപ

   2. ഡൽഹി

   പെട്രോൾ - ലിറ്ററിന് 101.19 രൂപ
   ഡീസൽ - ലിറ്ററിന് 88.62 രൂപ

   3. ചെന്നൈ

   പെട്രോൾ - ലിറ്ററിന് 98.96 രൂപ
   ഡീസൽ - ലിറ്ററിന് 93.38 രൂപ

   4. കൊൽക്കത്ത

   പെട്രോൾ - ലിറ്ററിന് 101.62 രൂപ
   ഡീസൽ - ലിറ്ററിന് 91.71 രൂപ

   5. ഭോപ്പാൽ

   പെട്രോൾ - ലിറ്ററിന് 109.63 രൂപ
   ഡീസൽ - ലിറ്ററിന് 97.43 രൂപ

   6. ഹൈദരാബാദ്

   പെട്രോൾ - ലിറ്ററിന് 105.26 രൂപ
   ഡീസൽ - ലിറ്ററിന് 96.69 രൂപ
   Also Read-iPhone 13 | ഐഫോൺ 13 പുറത്തിറക്കി: വർഷങ്ങളായി ആപ്പിൾ ഐഫോണുകളിൽ വന്ന മാറ്റങ്ങൾ - ചിത്രങ്ങളിലൂടെ

   7. ബാംഗ്ലൂർ

   പെട്രോൾ - ലിറ്ററിന് 104.70 രൂപ
   ഡീസൽ - ലിറ്ററിന് 94.04 രൂപ

   8. ഗുവാഹത്തി

   പെട്രോൾ - ലിറ്ററിന് 97.05 രൂപ
   ഡീസൽ - ലിറ്ററിന് 88.05 രൂപ

   9. ലക്നൗ

   പെട്രോൾ - ലിറ്ററിന് 98.30 രൂപ
   ഡീസൽ - ലിറ്ററിന് 89.02 രൂപ

   10. ഗാന്ധിനഗർ

   പെട്രോൾ - ലിറ്ററിന് 98.26 രൂപ
   ഡീസൽ - ലിറ്ററിന് 95.70

   11. തിരുവനന്തപുരം

   പെട്രോൾ - ലിറ്ററിന് 103.42 രൂപ
   ഡീസൽ - ലിറ്ററിന് 95.38 രൂപ
   Published by:Naseeba TC
   First published:
   )}