നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol, diesel prices| പെട്രോൾ, ഡീസൽ വില ലിറ്ററിന് എത്ര; ഒരു മാസമായി മാറ്റമില്ലാതെ ഇന്ധനവില

  Petrol, diesel prices| പെട്രോൾ, ഡീസൽ വില ലിറ്ററിന് എത്ര; ഒരു മാസമായി മാറ്റമില്ലാതെ ഇന്ധനവില

  ഡൽഹിയിൽ പെട്രോൾ വില 100 രൂപയിൽ താഴെയാണ്

  petrol diesel price

  petrol diesel price

  • Share this:
   ന്യൂഡ‍ൽഹി: രാജ്യത്ത് ഒരു മാസമായി പെട്രോൾ, ഡീസൽ വില (Petrol, diesel prices) മാറ്റമില്ലാതെ തുടരുന്നു. നവംബർ 3ന് കേന്ദ്രം എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം ഇന്ധനവില (fuel price) മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോൾ വില 100 രൂപയിൽ താഴെയാണ്. ഇന്ന് പെട്രോളിന് 95.41 രൂപയായി. ഡൽഹി സർക്കാർ മൂല്യവർധിത നികുതി അഥവാ വാറ്റ് 30 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി കുറച്ചതോടെയാണ് വില നൂറിൽ താഴെയായത്.

   മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 109.98 രൂപയായിരുന്നു. കൊൽക്കത്തയിൽ ശനിയാഴ്ച ഒരു ലിറ്റർ പെട്രോളിന്റെ വില 104.67 രൂപയാണ്. ചെന്നൈയിൽ ശനിയാഴ്ച പെട്രോൾ വില ഒരു ലിറ്ററിന് 101.40 രൂപയാണ്. 95.13 രൂപയാണ് അഹമ്മദാബാദിലെ പെട്രോൾ വില. ഡൽഹിയിൽ ഒരു ലിറ്റർ ഡീസലിന് 86.67 രൂപയാണ് ഇന്നത്തെ വില. ഡീസലിന് ഒരു ലിറ്ററിന് 94.14 രൂപയാണ് വില.

   പഞ്ചാബിനും ഛത്തീസ്ഗഡിനും ശേഷം വാറ്റ് വെട്ടിക്കുറയ്ക്കുന്ന പ്രതിപക്ഷം ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഡൽഹി. വാറ്റ് നിരക്കുകൾ വെട്ടിക്കുറച്ച മറ്റ് സംസ്ഥാനങ്ങൾ കൂടുതലും ബിജെപിയോ എൻഡിഎയോ ഭരിക്കുന്നവയാണ്.

   Also Read-Gold Price Today| സ്വർണം ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ; ഇന്നത്തെ വില അറിയാം

   അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വില, വാറ്റ്, ചരക്ക് ചാർജുകൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. എണ്ണ വിപണന കമ്പനികൾ ദിവസവും രാവിലെ 6 മണിക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നു.

   രാജ്യത്തെ ചില പ്രധാന നഗരങ്ങളിലുടനീളമുള്ള പെട്രോൾ, ഡീസൽ വിലകൾ താഴെ കൊടുക്കുന്നു:

   മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 109.98 രൂപ

   മുംബൈയിൽ ഡീസൽ വില: ലിറ്ററിന് 94.14 രൂപ

   ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 95.41 രൂപ

   ഡൽഹിയിൽ ഡീസൽ വില: ലിറ്ററിന് 86.67 രൂപ

   ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 101.40 രൂപ

   ചെന്നൈയിൽ ഡീസൽ വില: ലിറ്ററിന് 91.43 രൂപ

   കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 104.67 രൂപ

   കൊൽക്കത്തയിൽ ഡീസൽ വില: ലിറ്ററിന് 89.79 രൂപ

   ഭോപ്പാലിൽ പെട്രോൾ വില: ലിറ്ററിന് 107.23 രൂപ

   ഭോപ്പാലിൽ ഡീസൽ വില: ലിറ്ററിന് 90.87 രൂപ

   ഹൈദരാബാദിൽ പെട്രോൾ വില ലിറ്ററിന് 108.20 രൂപ

   ഹൈദരാബാദിൽ ഡീസൽ വില: ലിറ്ററിന് 94.62 രൂപ

   ബെംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 100.58 രൂപ

   ബെംഗളൂരുവിൽ ഡീസൽ വില ലിറ്ററിന് 85.01 രൂപ

   ചണ്ഡീഗഢിൽ പെട്രോൾ വില ലിറ്ററിന് 100.12 രൂപ

   ചണ്ഡീഗഡിൽ ഡീസൽ വില: ലിറ്ററിന് 86.46 രൂപ

   ജപിയൂരിലെ പെട്രോൾ വില: 107.06 രൂപ

   ജയ്പൂരിൽ ഡീസൽ വില: 90.07 രൂപ

   ഗുഡ്ഗാവിൽ പെട്രോൾ വില: 95.90 രൂപ

   ഗുഡ്ഗാവിൽ ഡീസൽ വില: 87.11 രൂപ

   റായ്പൂരിൽ പെട്രോൾ വില: 101.11 രൂപ

   റായ്പൂരിൽ ഡീസൽ വില: 92.33 രൂപ

   ഗുവാഹത്തിയിൽ ഡീസൽ വില: ലിറ്ററിന് 81.29 രൂപ

   ഗുവാഹത്തിയിൽ പെട്രോൾ വില ലിറ്ററിന് 94.58 രൂപ

   ലഖ്‌നൗവിൽ പെട്രോൾ വില ലിറ്ററിന് 95.28 രൂപ

   ലഖ്‌നൗവിൽ ഡീസൽ വില ലിറ്ററിന് 86.80 രൂപ

   അഹമ്മദാബാദിൽ പെട്രോൾ വില: ലിറ്ററിന് 95.13

   അഹമ്മദാബാദിൽ ഡീസൽ വില: ലിറ്ററിന് 89.12 രൂപ
   Published by:Naseeba TC
   First published: