• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol-Diesel Price Today| ആശ്വാസ ദിനം; പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

Petrol-Diesel Price Today| ആശ്വാസ ദിനം; പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു

പെട്രോൾ, ഡീസൽ നിരക്കുകൾ

പെട്രോൾ, ഡീസൽ നിരക്കുകൾ

  • Share this:
    ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. 2017 ജൂണില്‍ പ്രതിദിന വില പുതുക്കല്‍ ആരംഭിച്ചതിന് ശേഷം നിരക്കുകള്‍ സ്ഥിരമായി തുടരുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണിത്. കേന്ദ്ര സര്‍ക്കാര്‍ 2021 നവംബര്‍ 4 ന് എക്സൈസ് തീരുവ വെട്ടിക്കുറച്ചിരുന്നു. പെട്രോളിന്റെ തീരുവ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും സര്‍ക്കാര്‍ കുറച്ചതോടെ ഇന്ധന വിലയില്‍ ഗണ്യമായ കുറവുണ്ടായി.

    പിന്നീട് 2021 ഡിസംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ പെട്രോളിന്റെ മൂല്യവര്‍ധിത നികുതി 30 ശതമാനത്തില്‍ നിന്ന് 19.40 ശതമാനമായി കുറച്ചിരുന്നു. ഇതോടെ രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 8.56 രൂപ കുറച്ചു.

    രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയര്‍-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകള്‍ താഴെ കൊടുക്കുന്നു:

    Also Read-വീണ്ടും വിലക്കയറ്റമുണ്ടായാൽ പെട്രോൾ ഡീസൽ നിരക്കുകൾ എത്രകണ്ടുയരും?

    1. മുംബൈ

    പെട്രോള്‍ - ലിറ്ററിന് 109.98 രൂപ
    ഡീസല്‍ - ലിറ്ററിന് 94.14 രൂപ

    2. ഡല്‍ഹി

    പെട്രോള്‍ ലിറ്ററിന് 95.41 രൂപ
    ഡീസല്‍ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോള്‍ ലിറ്ററിന് 101.40 രൂപ
    ഡീസല്‍ - ലിറ്ററിന് 91.43 രൂപ

    4. കൊല്‍ക്കത്ത

    പെട്രോള്‍ - ലിറ്ററിന് 104.67 രൂപ
    ഡീസല്‍ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാല്‍

    പെട്രോള്‍ ലിറ്ററിന് 107.23 രൂപ
    ഡീസല്‍ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോള്‍ ലിറ്ററിന് 108.20 രൂപ
    ഡീസല്‍ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോള്‍ ലിറ്ററിന് 100.58 രൂപ
    ഡീസല്‍ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോള്‍ - ലിറ്ററിന് 94.58 രൂപ
    ഡീസല്‍ ലിറ്ററിന് 81.29 രൂപ

    9. ലഖ്നൗ

    പെട്രോള്‍ ലിറ്ററിന് 95.28 രൂപ
    ഡീസല്‍ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗര്‍

    പെട്രോള്‍ ലിറ്ററിന് 95.35 രൂപ
    ഡീസല്‍ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോള്‍ ലിറ്ററിന് 106.36 രൂപ
    ഡീസല്‍ - ലിറ്ററിന് 93.47 രൂപ

    കഴിഞ്ഞ വർഷം ഡിസംബറിൽ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആഗോളതലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്ന തരത്തിൽ രാജ്യത്തെ ഇന്ധന വിലയിൽ (fuel price in India) വർധനവ് ഉണ്ടാകാത്ത സാഹചര്യത്തിൽ, നിലവിൽ ആഭ്യന്തര പെട്രോൾ, ഡീസൽ വില ലിറ്ററിന് 8 രൂപ വരെ കുറവാണെന്നു ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ICRA ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

    ഔദ്യോഗികമായി നിയന്ത്രണങ്ങൾ ഒഴിവാക്കിയ ഇന്ധനങ്ങളുടെ വിൽപന വിലയിൽ ലിറ്ററിന് 6-8 രൂപയുടെ കുറവാണ് കണക്കാക്കുന്നത്. ക്രൂഡോയിൽ കുത്തനെ ഇടിഞ്ഞപ്പോൾ സർക്കാർ വരുമാനം പരിപാലിക്കുന്നതിനായി പകർച്ചവ്യാധിയുടെ കാലത്ത് ഏർപ്പെടുത്തിയ വർദ്ധനയ്ക്ക് ശേഷം ഉപഭോക്താക്കൾ നൽകിപ്പോന്ന വർദ്ധിച്ച എക്സൈസ് തീരുവയ്ക്ക് തുല്യമാണിത്.

    ഏപ്രിൽ ഒന്നിന് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് എക്സൈസ് തീരുവകൾ പകർച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലേക്ക് വെട്ടിക്കുറച്ചാൽ ഖജനാവിന് 92,000 കോടി രൂപ വരെ ചെലവ് വരുമെന്ന് ഏജൻസി പറഞ്ഞു.

    അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, ഇന്ത്യൻ ബാസ്‌ക്കറ്റ് അടിസ്ഥാനത്തിൽ, ഫെബ്രുവരി 24-ന് ബാരലിന് 100 ഡോളർ കവിഞ്ഞു. റഷ്യയും (ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യം) യുക്രെയ്‌നും തമ്മിലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ രൂക്ഷമായതു മൂലം 2014 സെപ്റ്റംബർ 4 ന് ശേഷം ആദ്യമായാണ് ബാരലിന് ഈ നിലയിൽ വില കുതിച്ചുയർന്നത്. ആഗോള ഡിമാൻഡ് നിലവിലെ വിതരണത്തേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു.

    ക്രൂഡ് ബാസ്‌ക്കറ്റിൽ ബാരലിന് 19 യുഎസ് ഡോളർ വർധിച്ചിട്ടും, തുടർച്ചയായ മൂന്നാം മാസവും ചില്ലറ വിൽപ്പന വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
    Published by:Naseeba TC
    First published: