പെട്രോൾ, ഡീസൽ വില (Petrol, Diesel price) ഇന്ന് ലിറ്ററിന് 80 പൈസ വീതം വർധിപ്പിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉയർത്തിയ നിരക്ക് ഇതോടുകൂടി 6.40 രൂപയായി. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.01 ആയിരുന്നത് ഇപ്പോൾ 101.81 രൂപയാകും. അതേസമയം ഡീസൽ നിരക്ക് ഇന്ന് ലിറ്ററിന് 92.27 ൽ നിന്ന് 93.07 ആയി ഉയർന്നതായി സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം വ്യക്തമാക്കുന്നു.
മുംബൈയിൽ 84 പൈസ വർധിപ്പിച്ചതിന് ശേഷം പെട്രോൾ, ഡീസൽ വില യഥാക്രമം 116.72 രൂപയിലും 100.94 രൂപയിലും എത്തി.
രാജ്യത്തുടനീളം നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്, പ്രാദേശിക നികുതിയുടെ സംഭവവികാസങ്ങൾക്കനുസരിച്ച് ഓരോ സംസ്ഥാനത്തിനും ഇന്ധനവില വ്യത്യാസമുണ്ട്. മാർച്ച് 22 ന് നിരക്ക് പരിഷ്കരണത്തിലെ നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം ഇത് ഒമ്പതാമത്തെ വില വർദ്ധനവാണ്.
ചെന്നൈയിൽ പെട്രോളിന് 107.45 രൂപയും ഡീസലിന് 76 പൈസ വർധിച്ച് 97.52 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 111.35 രൂപയും ഡീസലിന് 96.22 രൂപയുമാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 4 മുതൽ വില മരവിപ്പിച്ചിരുന്നു. ഈ കാലയളവിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളർ വർദ്ധിച്ചു. വിതരണ ശൃംഖലയിലെ തടസ്സവും യുക്രെയ്നിലെ യുദ്ധത്തെത്തുടർന്ന് ആഗോള എണ്ണവിലയിലുണ്ടായ വർധനയുമാണ് ഇന്ധനവില ഉയരാൻ കാരണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
ദിവസേനയുള്ള ഇന്ധന വിലവർദ്ധനവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച ഒരു ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി മോദി ദൈനംദിന ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയിൽ പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ വില വർധിപ്പിക്കൽ, കർഷകരെ കൂടുതൽ നിസ്സഹായരാക്കൽ, യുവാക്കൾക്ക് തൊഴിലിന്റെ പൊള്ളയായ സ്വപ്നങ്ങൾ നൽകൽ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഡൽഹിയിലും മുംബൈയിലും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും മാർച്ച് 31 വ്യാഴാഴ്ച പെട്രോൾ, ഡീസൽ വിലകൾ ചുവടെ:
ഡൽഹി
പെട്രോൾ - ലിറ്ററിന് 101.81 രൂപ
ഡീസൽ - ലിറ്ററിന് 93.27 രൂപ
മുംബൈ
പെട്രോൾ - ലിറ്ററിന് 116.72 രൂപ
ഡീസൽ - ലിറ്ററിന് 100.94 രൂപ
ചെന്നൈ
പെട്രോൾ ലിറ്ററിന് 107.45 രൂപ
ഡീസൽ - ലിറ്ററിന് 97.52 രൂപ
കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 111.35 രൂപ
ഡീസൽ - ലിറ്ററിന് 96.22 രൂപ
നോയിഡ
പെട്രോൾ - ലിറ്ററിന് 101.88 രൂപ
ഡീസൽ - ലിറ്ററിന് 93.42 രൂപ
ലഖ്നൗ
പെട്രോൾ - ലിറ്ററിന് 101.56 രൂപ
ഡീസൽ - ലിറ്ററിന് 93.22 രൂപ
പട്ന
പെട്രോൾ - ലിറ്ററിന് 112.28 രൂപ
ഡീസൽ - ലിറ്ററിന് 97.28 രൂപ
Summary: The rise in price of petrol and diesel continues to show the upward trend as on March 31, 2022. Both saw an increase by 80 paise, marking the 9th rise within 10 days
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.