• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol, Diesel Price| പെട്രോൾ, ഡീസൽ വില വീണ്ടും കൂടും; ഇന്ന് അർധരാത്രി മുതൽ പുതിയ വില

Petrol, Diesel Price| പെട്രോൾ, ഡീസൽ വില വീണ്ടും കൂടും; ഇന്ന് അർധരാത്രി മുതൽ പുതിയ വില

കഴിഞ്ഞ ദിവസം പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയും കൂടിയിരുന്നു.

  • Share this:
    തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വില (Petrol, Diesel Price)വീണ്ടും കൂടും. ഇന്ന് അർധരാത്രി മുതലാണ് വില വർധിക്കുന്നത്. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടുന്നത്. ഈ ആഴ്ച്ച ഇത് മൂന്നാം തവണയാണ് ഇന്ധന വില വർധിക്കുന്നത്.

    കഴിഞ്ഞ ദിവസം പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയും കൂടിയിരുന്നു. നാലുമാസത്തിന് ശേഷം ചൊവ്വാഴ്ച പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു.

    അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിലിന്റെ വില വർധനവാണ് ഇപ്പോൾ വില കൂടിയതിനു കാരണം. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105 രൂപ 5 പൈസയും ഡീസൽ 92 രൂപ 27 പൈസയുമാണ് ഇന്നത്തെ വില.

    എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യതയെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.
    Also Read-ഉയര്‍ച്ചയ്‌ക്കൊടുവില്‍ ആശ്വാസം; ഇന്ധനവിലയില്‍ ഇന്ന് വര്‍ധനവില്ല; പെട്രോള്‍, ഡീസല്‍ നിരക്കുകള്‍

    ദേശീയ തലത്തിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 97.01 രൂപയായി. ഡീസൽ നിരക്ക് ലിറ്ററിന് 88.27 രൂപയിൽ നിന്ന് 86.67 രൂപയായി ഉയർന്നു. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 111.67 രൂപയായും ഡീസൽ ലിറ്ററിന് 95.85 രൂപയായും ഉയർന്നു. കൊൽക്കത്തയിലും ചെന്നൈയിലും പെട്രോളിനും ഡീസലിനും യഥാക്രമം ₹106.34, ചെന്നൈയിൽ ₹91.42, ₹102.91, ₹92.95 എന്നിങ്ങനെയാണ് വില.
    Also Read-താഴ്ചയ്ക്ക് ശേഷം ഒരു ഉയര്‍ച്ച; സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്

    ബംഗളൂരുവിൽ ബുധനാഴ്ച പെട്രോളിനും ഡീസലിനും യഥാക്രമം 102.26 രൂപയും 86.58 രൂപയും ആയിരുന്നപ്പോൾ ഗുരുഗ്രാമിൽ പെട്രോളിന് 97.50 രൂപയും ഡീസലിന് 88.72 രൂപയുമാണ്. ഇന്ധന വില വർധന പുനരാരംഭിക്കുന്നത് പണപ്പെരുപ്പത്തെ കുതിച്ചുയരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടി, ഇത് ഇതിനകം തന്നെ ലക്ഷ്യമിട്ട 6 ശതമാനത്തിന് മുകളിലാണ്.
    Published by:Naseeba TC
    First published: