• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol and diesel prices | കുറയാതെ പെട്രോൾ വില; ഇന്നത്തെ ഇന്ധനവില അറിയാം

Petrol and diesel prices | കുറയാതെ പെട്രോൾ വില; ഇന്നത്തെ ഇന്ധനവില അറിയാം

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.82 രൂപയാണ് വില.

petrol diesel price

petrol diesel price

  • Share this:
    തിരുവനന്തപുരം: തുടർച്ചയായ പതിനാലാം ദിവസവും മാറ്റമില്ലാതെ പെട്രോൾ വില. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറഞ്ഞിരുന്നില്ല. കഴിഞ്ഞ പതിമൂന്ന് ദിവസമായി എണ്ണക്കമ്പനികൾ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല.

    തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.82 രൂപയാണ് വില. കേരള സംസ്ഥാന നികുതി ഉള്‍പ്പെടെയാണ് പുതുക്കിയ പെട്രോൾ വില.

    തിരുവനന്തപുരത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലെ പെട്രോൾ വില

    • 26 ജൂലായ്, 2021 ₹ 103.82 /Ltr ₹ 28.44

    • 27 ജൂലായ്, 2021 ₹ 103.82 /Ltr ₹ 0.00

    • 28 ജൂലായ്, 2021 ₹ 103.82 /Ltr ₹ 0.00

    • 29 ജൂലായ്, 2021 ₹ 103.82 /Ltr ₹ 0.00

    • 30 ജൂലായ്, 2021 ₹ 103.82 /Ltr ₹ 0.00


    രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ രേഖപ്പെടുത്തുന്ന മാറ്റങ്ങളെ പശ്ചാത്തലമാക്കിയാണ് ഇന്ത്യയില്‍ പെട്രോൾ വില പ്രതിദിനം പുതുക്കുന്നത്. രാവിലെ ആറു മണിക്കാണ് പുതുക്കിയ പെട്രോൾ വില രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നതും. വിതരണക്കാരെ (എച്ച്പി, ബിപിസിഎല്‍, ഷെല്‍) അടിസ്ഥാനപ്പെടുത്തി നഗരങ്ങള്‍ തമ്മിലുള്ള പെട്രോൾ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.

    ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.84 രൂപയും ഡീസൽ വില 89.87 രൂപയുമായി തുടരുകയാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.83 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 97.45 രൂപയ്ക്കുമാണ് വിൽക്കുന്നത്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 102.49 രൂപയും ഡീസലിന് ലിറ്ററിന് 94.39 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് ലിറ്ററിന് 102.08 രൂപയും ഡീസലിന് 93.02 രൂപയുമാണ്. ഭോപ്പാലിൽ പെട്രോളിന് 110.20 രൂപയും ഡീസലിന് ഒരു ലിറ്ററിന് 98.67 രൂപയുമാണ് വില.

    ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം ഉൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോൾ, ഡീസൽ വില പരിഷ്കരിച്ചത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കുന്നു. മൂല്യവർദ്ധിത നികുതികൾ, പ്രാദേശിക, ചരക്ക് ചാർജുകൾ എന്നിവയെ ആശ്രയിച്ച് വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.
    Published by:Naseeba TC
    First published: