ന്യൂഡൽഹി: തുടർച്ചയായ പതിനൊന്നാം ദിവസവും രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ (Petrol, Diesel Price) മാറ്റമില്ല. നവംബർ 4 ന് കേന്ദ്ര സർക്കാർ പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ (excise duty) കുറച്ചിരുന്നു. ഇതിനു ശേഷം ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടില്ല.
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 103.97 രൂപയും ഡീസലിന് 86.97 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയും ഡീസലിന് 94.14 രൂപയുമാണ് വില. എക്സൈസ് തീരുവ കുറച്ചെങ്കിലും നാല് മെട്രോ നഗരങ്ങളിലും വിവിധ പ്രദേശങ്ങളിലും പെട്രോൾ വില നൂറിന് മുകളിലാണ്.
ചെന്നൈയിൽ പെട്രോളിന് 101.40 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില. കൊൽക്കത്തയിൽ 104.67 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വില. ഡീസലിന് 89.79 രൂപയും.
Also Read-
SBI Credit Card | ക്രെഡിറ്റ് കാർഡ് മുഖേനയുള്ള ഇഎംഐ പേയ്‌മെന്റുകൾക്ക് പ്രോസസിംഗ് ഫീയും നികുതിയും ഏർപ്പെടുത്താനൊരുങ്ങി എസ്ബിഐപെട്രോളിന്റെയും ഡീസലിന്റെയും സെൻട്രൽ എക്‌സൈസ് തീരുവ യഥാക്രമം 5 രൂപയും 10 രൂപയും ആയി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെത്തുടർന്ന്, 25 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉപഭോക്താക്കൾക്ക് ആശ്വാസത്തിന് ഇട നൽകി ഇതുവരെ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് ആനുപാതികമായി കുറച്ചിട്ടുണ്ട് എന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തെ അറിയിച്ചു.
Also Read-
Paytm | 2.5 ബില്യൺ ഡോളറിന്റെ ഐപിഓ; പുതിയ കോടീശ്വരന്മാരെ സൃഷ്ടിക്കാനൊരുങ്ങി പേടിഎംരാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:
1. മുംബൈ
പെട്രോൾ - ലിറ്ററിന് 109.98 രൂപ
ഡീസൽ - ലിറ്ററിന് 94.14 രൂപ
2. ഡൽഹി
പെട്രോൾ ലിറ്ററിന് 103.97 രൂപ
ഡീസൽ - ലിറ്ററിന് 86.67 രൂപ
3. ചെന്നൈ
പെട്രോൾ ലിറ്ററിന് 101.40 രൂപ
ഡീസൽ - ലിറ്ററിന് 91.43 രൂപ
4. കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 104.67 രൂപ
ഡീസൽ - ലിറ്ററിന് 89.79 രൂപ
5. ഭോപ്പാൽ
പെട്രോള് - ലിറ്ററിന് 107.23 രൂപ
ഡീസൽ - ലിറ്ററിന് 90.87 രൂപ
6. ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 108.20 രൂപ
ഡീസൽ - ലിറ്ററിന് 94.62 രൂപ
7. ബംഗളൂരു
പെട്രോൾ ലിറ്ററിന് 100.58 രൂപ
ഡീസൽ - ലിറ്ററിന് 85.01 രൂപ
8. ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 94.58 രൂപ
ഡീസൽ - ലിറ്ററിന് 81.29 രൂപ
9. ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 95.28 രൂപ
ഡീസൽ - ലിറ്ററിന് 86.80 രൂപ
10. ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 95.35 രൂപ
ഡീസലിന് - 89.33 രൂപ
11. തിരുവനന്തപുരം
പെട്രോൾ - ലിറ്ററിന് 106.36 രൂപ
ഡീസൽ - ലിറ്ററിന് 93.47 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.