ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍, ഡീസൽ വിലയിൽ തുടർച്ചയായ പന്ത്രണ്ടാം ദിവസവും മാറ്റമില്ല. ഡൽഹി അടക്കം രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ധനവില റെക്കോർഡിലാണ്. ഡൽഹിയിൽ പെട്രോൾ വില 101.84 രൂപയും ഡീസൽ വില 89.87 രൂപയുമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ മെയ് നാലു മുതലാണ് എണ്ണ കമ്പനികൾ വില വർധന പുനരാരംഭിച്ചത്. അതിനുശേഷം ഇത്രയും ദിവസം വിലയിൽ മാറ്റമില്ലാതെ തുടരുന്നത് ആദ്യമാണ്.
കഴിഞ്ഞ ആറുമാസത്തിനിടെ ഒരു ലിറ്റർ പെട്രോളിന് 18.97 രൂപയും ഡീസലിന് 17.51 രൂപയുമാണ് വർധിപ്പിച്ചത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി രാജ്യസഭയിൽ അറിയിച്ച കണക്കാണിത്. രാജ്യത്ത് ആറു മാസത്തിനിടെ പെട്രോളിന് ഏറ്റവും വില വർധിച്ചത് ഗോവയിലാണ്. ഗോവയിൽ 18.97 രൂപയാണ് വർധിച്ചത്. മണിപ്പൂരിൽ 18.93 രൂപയും തെലങ്കാനയിൽ 18.77 രൂപയും കർണാടകയിൽ 18.74 രൂപയും മധ്യപ്രദേശിൽ 18.70 രൂപയുമാണ് ഒരു ലിറ്റർ പെട്രോളിന് ആറു മാസത്തിനിടെ കൂടിയത്.
വാറ്റ് പോലുള്ള പ്രാദേശിക നികുതികൾ, ചരക്കുകൂലി എന്നിവ അടിസ്ഥാനമാക്കി വിവിധ നഗരങ്ങളിലെ ഇന്ധന വില വ്യത്യാസപ്പെട്ടിരിക്കും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ പിന്നാലെയുണ്ട്.
രാജ്യത്ത് ആവശ്യമായ ഇന്ധനത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യപ്പെടുകയാണ്. അതുകൊണ്ട് തന്നെ രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ നേരിയ മാറ്റം പോലും ഇവിടെ പ്രതിഫലിക്കും. ആവശ്യകത കുറഞ്ഞതോടെ രാജ്യാന്തര എണ്ണവിലയിൽ കുറവുണ്ടായിട്ടുണ്ട്.
കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ ഇതിനോടകം പെട്രോൾ വില സെഞ്ചുറി അടിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, തമിഴ്നാട്, ബിഹാർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് വില നൂറു കടന്നത്. ഡൽഹി, ജമ്മു കശ്മീർ, ലഡാക്ക് തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളിലും പെട്രോൾ വില നൂറിന് മുകളിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡീസലിന് രാജസ്ഥാൻ, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില നഗരങ്ങളിൽ നൂറു കടന്നിട്ടുണ്ട്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില
1. മുംബൈ
പെട്രോൾ - ലിറ്ററിന് 107.83 രൂപ
ഡീസൽ - ലിറ്ററിന് 97.45 രൂപ
2. ഡൽഹി
പെട്രോൾ - ലിറ്ററിന് 101.84 രൂപ
ഡീസൽ- ലിറ്ററിന് 89.87 രൂപ
3. ചെന്നൈ
പെട്രോൾ - ലിറ്ററിന് 102.49 രൂപ
ഡീസൽ - ലിറ്ററിന് 94.39 രൂപ
4. കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 102.08 രൂപ
ഡീസൽ - ലിറ്ററിന് 93.02 രൂപ
5. ഭോപ്പാൽ
പെട്രോൾ - ലിറ്ററിന് 110.20 രൂപ
ഡീസൽ - ലിറ്ററിന് 98.67 രൂപ
6. ഹൈദരാബാദ്
പെട്രോൾ - ലിറ്ററിന് 105. 83 രൂപ
ഡീസൽ - ലിറ്ററിന് 97.96 രൂപ
7. ബംഗളൂരു
പെട്രോൾ - ലിറ്ററിന് 105.25 രൂപ
ഡീസൽ - ലിറ്ററിന് 95.26 രൂപ
8. ഗുവാഹത്തി
പെട്രോൾ - ലിറ്ററിന് 97.64 രൂപ
ഡീസൽ - ലിറ്ററിന് 89.22 രൂപ
9. ലഖ്‌നൗ
പെട്രോൾ - ലിറ്ററിന് 98.92 രൂപ
ഡീസൽ - ലിറ്ററിന് 90.26 രൂപ
10. ഗാന്ധിനഗർ
പെട്രോൾ - ലിറ്ററിന് 98.79 രൂപ
ഡീസൽ - ലിറ്ററിന് 96.95
11. തിരുവനന്തപുരം
പെട്രോൾ - ലിറ്ററിന് 103.82 രൂപ
ഡീസൽ - ലിറ്ററിന് 96.47 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Diesel price in Kerala, Petrol Diesel price today, Petrol price in kerala, Petrol Price today, ഇന്നത്തെ പെട്രോൾ വില, പെട്രോൾ വില