ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ 31ാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മെയ് 4 മുതലാണ് എണ്ണ കമ്പനികൾ പ്രതിദിന വില വർധന പുനരാരംഭിച്ചത്. ഇതിനു ശേഷം ഇത്രയും അധികം നാൾ വിലയിൽ മാറ്റമില്ലാതെ തുടരുന്നത് ഇതാദ്യാണ്. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞിട്ടും അതിന്റെ പ്രയോജനം ജനങ്ങളിലെത്തിക്കാൻ എണ്ണ കമ്പനികൾ തയാറാകാത്തതിനെതിരെ വിമർശനം ഉയരുന്നുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോൾ, ഡീസൽ വില സർവകാല റെക്കോർഡിൽ തുടരുകയാണ്.
രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.84 രൂപയാണ്. ഡീസൽ വില ലിറ്ററിന് 89.87 രൂപയും. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 107.83 രൂപയാണ്. ഡീസൽ വില ലിറ്ററിന് 97.45 രൂപയാണ്. കൊൽക്കത്തയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 102.08, 93.02 എന്നിങ്ങനെയാണ്. പെട്രോളിന്റെ നികുതിയിൽ 3 രൂപ കുറയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ ചെന്നൈയിൽ ഇന്ധനവില കുറഞ്ഞിട്ടുണ്ട്. പെട്രോളിന് 99.47 രൂപയും ഡീസലിന് 94.39 രൂപയുമാണ് ചെന്നൈയിലെ വില.
രാജ്യത്ത് ജൂലൈ 17 മുതൽ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടെ 19 ഇടങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. ഇതിൽ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ, ലഡാക്ക്, ബിഹാർ, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാൻഡ് എന്നിവ ഉൾപ്പെടുന്നു. ഇതിൽ തമിഴ്നാട്ടിൽ നികുതി കുറച്ചതോടെ പെട്രോൾ വില നൂറില്‍ താഴെയായി.
കേരളത്തിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെആലപ്പുഴ- 102.72 രൂപ
എറണാകുളം- 102.04 രൂപ
ഇടുക്കി- 103.33 രൂപ
കണ്ണൂർ- 102.48 രൂപ
കാസർകോട്- 102.75 രൂപ
കൊല്ലം- 103.20 രൂപ
കോട്ടയം- 102.29 രൂപ
കോഴിക്കോട്- 102.29 രൂപ
മലപ്പുറം- 102.38 രൂപ
പാലക്കാട്- 102.72 രൂപ
പത്തനംതിട്ട- 103.01 രൂപ
തൃശൂർ- 102.37 രൂപ
തിരുവനന്തപുരം- 103.55 രൂപ
വയനാട്- 103.27 രൂപ
രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലഡൽഹി - പെട്രോൾ 101.84 രൂപയും ഡീസൽ ലിറ്ററിന് 89.87 രൂപയും
മുംബൈ - പെട്രോൾ 107.83 രൂപയും ഡീസൽ ലിറ്ററിന് 97.45 രൂപയും
ചെന്നൈ - പെട്രോൾ 99.47 രൂപയും ഡീസൽ ലിറ്ററിന് 94.39 രൂപയും
കൊൽക്കത്ത - പെട്രോൾ 102.08 രൂപയും ഡീസൽ ലിറ്ററിന് 93.02 രൂപയും
ചണ്ഡീഗഡ് - പെട്രോൾ ലിറ്ററിന് 97.93 രൂപയും ഡീസലിന് 89.50 രൂപയും
റാഞ്ചി - പെട്രോൾ 96.68 രൂപയും ഡീസൽ ലിറ്ററിന് 94.84 രൂപയും
ലക്നൗ - പെട്രോൾ 98.92 രൂപയും ഡീസൽ ലിറ്ററിന് 90.26 രൂപയും
പട്ന - പെട്രോൾ 104.25 രൂപയും ഡീസൽ ലിറ്ററിന് 95.57 രൂപയും
ഭോപ്പാൽ - പെട്രോളിന് 110.20 രൂപയും ഡീസലിന് 98.67 രൂപയും
യു പി എ സർക്കാറിന്‍റെ നടപടികളാണ് പെട്രോൾ-ഡീസൽ വില കുറക്കുന്നതിന് തടസമെന്ന് നിർമല സീതാരാമൻയു പി എ സർക്കാറിന്‍റെ നടപടികളാണ് രാജ്യത്ത് പെട്രോൾ-ഡീസൽ വില കുറക്കുന്നതിന് തടസമാകുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. യു പി എ സർക്കാറിന്‍റെ നടപടിക്ക് പണമടക്കുന്നതിന് തന്‍റെ സർക്കാറാണ്. ഒരു ലക്ഷം കോടിയുടെ ഇന്ധന ബോണ്ടുകളാണ് യു പി എ സർക്കാർ പുറത്തിറക്കിയത്. കഴിഞ്ഞ ഏഴ് വർഷമായി ഇതിന് പലിശയായി മാത്രം 9000 കോടി രൂപ അടച്ചുവെന്നും ധനമന്ത്രി പറഞ്ഞു.
ഓയിൽ ബോണ്ടുകളുടെ ഭാരമില്ലായിരുന്നുവെങ്കിൽ ജനങ്ങൾക്ക് പെട്രോൾ-ഡീസൽ വില കുറച്ചു നൽകാൻ സാധിക്കുമായിരുന്നെന്നും ധനമന്ത്രി പറഞ്ഞു. നികുതി കുറച്ച് വില വർധനവ് പിടിച്ചു നിർത്താൻ കേന്ദ്രസർക്കാറിന് സാധിക്കുമായിരുന്നു. സർക്കാറിന്‍റെ വരുമാനം വർധിച്ചതിന് ഇന്ധനവില വർധനവുമായി ബന്ധമില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പെട്രോൾ-ഡീസൽ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന.
രാജ്യത്തെ ബാങ്കുകളും റെക്കോർഡ് ലാഭത്തിലാണ് മുന്നേറുന്നത്. പൊതുമേഖല ബാങ്കുകൾ 31,000 കോടിയുടെ ലാഭമുണ്ടാക്കിയിട്ടുണ്ട്. മൂലധനമായി 58,000 കോടി ബാങ്കുകൾ സമാഹരിക്കുകയും ചെയ്തിട്ടുണ്ട്. ഉത്സവകാലത്ത് ഡിമാൻഡ് വർധിക്കുമെന്നാണ് സൂചനയെന്നും അവർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.