HOME /NEWS /Money / Petrol Diesel Price| ഇന്ധനവില വർധനവില്ലാതെ ഒരുമാസം; പെട്രോൾ, ഡീസൽ വില ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു

Petrol Diesel Price| ഇന്ധനവില വർധനവില്ലാതെ ഒരുമാസം; പെട്രോൾ, ഡീസൽ വില ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മെയ് നാലു മുതലാണ് എണ്ണ കമ്പനികൾ പ്രതിദിന വില നിശ്ചയിക്കുന്നത് പുനരാരംഭിച്ചത്. ഇതിനു ശേഷം ഇത്രയും അധികം നാൾ വിലയിൽ മാറ്റമില്ലാതെ തുടരുന്നത് ഇതാദ്യാണ്.

  • Share this:

    ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ 30ാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മെയ് നാലു മുതലാണ് എണ്ണ കമ്പനികൾ പ്രതിദിന വില നിശ്ചയിക്കുന്നത് പുനരാരംഭിച്ചത്. ഇതിനു ശേഷം ഇത്രയും അധികം നാൾ വിലയിൽ മാറ്റമില്ലാതെ തുടരുന്നത് ഇതാദ്യാണ്. എന്നാൽ, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോൾ, ഡീസൽ വില സർവകാല റെക്കോർഡിൽ തുടരുകയാണ്.

    ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ് സൈറ്റിലെ കണക്ക് അനുസരിച്ച് രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.84 രൂപയാണ്. ഡീസൽ വില ലിറ്ററിന് 89.87 രൂപയും. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 107.83 രൂപയാണ്. ഡീസൽ വില ലിറ്ററിന് 97.45 രൂപയാണ്. കൊൽക്കത്തയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 102.08, 93.02 എന്നിങ്ങനെയാണ്. കഴിഞ്ഞ ദിവസം പെട്രോളിന് 3 രൂപ കുറയ്ക്കാൻ തമിഴ്നാട് തീരുമാനിച്ചിരുന്നു. ഇന്ധന നികുതി കുറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് നടപ്പാക്കിയതോടെ ചെന്നൈയിൽ ഇന്ധനവില കുറഞ്ഞിട്ടുണ്ട്. പെട്രോളിന് 99.47 രൂപയും ഡീസലിന് 94.39 രൂപയുമാണ് ചെന്നൈയിലെ വില.

    ജൂലൈ 17 മുതൽ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടെ 19 ഇടങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. ഇതിൽ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ, ലഡാക്ക്, ബീഹാർ, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാൻഡ് എന്നിവ ഉൾപ്പെടുന്നു. ഇതിൽ നികുതി കുറച്ചതോടെ പെട്രോൾ വില നൂറില്‍ താഴെയായി.

    കേരളത്തിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെ

    ആലപ്പുഴ- 102.72 രൂപ

    എറണാകുളം- 102.04 രൂപ

    ഇടുക്കി- 103.33 രൂപ

    കണ്ണൂർ- 102.48 രൂപ

    കാസർകോട്- 102.75 രൂപ

    കൊല്ലം- 103.20 രൂപ

    കോട്ടയം- 102.29 രൂപ

    കോഴിക്കോട്- 102.29 രൂപ

    മലപ്പുറം- 102.38 രൂപ

    പാലക്കാട്- 102.72 രൂപ

    പത്തനംതിട്ട- 103.01 രൂപ

    തൃശൂർ- 102.37 രൂപ

    തിരുവനന്തപുരം- 103.55 രൂപ

    വയനാട്- 103.27 രൂപ

    രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില

    ഡൽഹി - പെട്രോൾ 101.84 രൂപയും ഡീസൽ ലിറ്ററിന് 89.87 രൂപയും

    മുംബൈ - പെട്രോൾ 107.83 രൂപയും ഡീസൽ ലിറ്ററിന് 97.45 രൂപയും

    ചെന്നൈ - പെട്രോൾ 99.47 രൂപയും ഡീസൽ ലിറ്ററിന് 94.39 രൂപയും

    കൊൽക്കത്ത - പെട്രോൾ 102.08 രൂപയും ഡീസൽ ലിറ്ററിന് 93.02 രൂപയും

    ചണ്ഡീഗഡ് - പെട്രോൾ ലിറ്ററിന് 97.93 രൂപയും ഡീസലിന് 89.50 രൂപയും

    റാഞ്ചി - പെട്രോൾ 96.68 രൂപയും ഡീസൽ ലിറ്ററിന് 94.84 രൂപയും

    ലക്നൗ - പെട്രോൾ 98.92 രൂപയും ഡീസൽ ലിറ്ററിന് 90.26 രൂപയും

    പട്ന - പെട്രോൾ 104.25 രൂപയും ഡീസൽ ലിറ്ററിന് 95.57 രൂപയും

    ഭോപ്പാൽ - പെട്രോളിന് 110.20 രൂപയും ഡീസലിന് 98.67 രൂപയും

    Also Read- Vijay Mallya Kingfisher House| വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസ് 52 കോടി രൂപയ്ക്ക് വിറ്റു

    ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികൾ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകൾ പുറത്തിറക്കുന്നത്. പുതിയ നിരക്കുകൾക്കായി, വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ നേടാം. അതേസമയം, മൊബൈൽ ഫോണുകളിൽ എസ് എം എസ് വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും. ഇതിനായി RSP <space> പെട്രോൾ പമ്പ് ഡീലർ കോഡ് എന്ന് ടൈപ്പ് ചെയ്തു 92249 92249 ലേക്ക് അയയ്ക്കണം. ഓരോ നഗരത്തിന്റെയും കോഡ് നമ്പർ വെബ്സൈറ്റില്‍ നിന്ന് അറിയാനാകും.

    വാറ്റ് ഉൾപ്പെടെയുള്ള പ്രാദേശിക നികുതികൾ, ചരക്ക് കൂലി തുടങ്ങിയവ അനുസരിച്ച് ഇന്ധന വില ഓരോ സംസ്ഥാനത്തും ഓരോ നഗരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്, തൊട്ടുപിന്നിൽ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണ്. മെയ് മാസത്തിൽ പെട്രോൾ വില ലിറ്ററിന് 3.83 രൂപയും ജൂണിൽ 4.58 രൂപയും ജൂലൈയിൽ 2.73 രൂപയും (ജൂലൈ 16 വരെ) വർദ്ധിച്ചതായി ധനമന്ത്രാലയം സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ പറഞ്ഞു. ഇന്ത്യ തങ്ങൾക്കാവശ്യമായ ഇന്ധനത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.

    First published:

    Tags: Diesel price, Petrol price, Petrol price in kerala, Petrol Price Kerala, Petrol Price today, Petrol-Diesel Price