HOME » NEWS » Money » PETROL AND DIESEL PRICES UNCHANGED FOR THE SIXTH CONSECUTIVE DAY

Petrol Diesel Price| തുടർച്ചയായ ആറാം ദിനവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; ഇന്ന് നിങ്ങളുടെ നഗരങ്ങളിലെ നിരക്കുകൾ അറിയാം

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 92.44 രൂപയും ഡീസലിന് 86.90 രൂപയുമാണ്.

News18 Malayalam | news18-malayalam
Updated: April 5, 2021, 10:14 AM IST
Petrol Diesel Price| തുടർച്ചയായ ആറാം ദിനവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; ഇന്ന് നിങ്ങളുടെ നഗരങ്ങളിലെ നിരക്കുകൾ അറിയാം
petrol diesel price
  • Share this:
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ ആറാം ദിവസമാണ് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ കുറവിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്തെ ചില്ലറ വിൽപന വില എണ്ണ കമ്പനികൾ കുറച്ചിരുന്നു. ഇതിന് മുൻപ് തുടർച്ചയായി നാലു ദിവസം വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച ഇന്ത്യൻ ഓയിൽ കോർപറേഷൻ വെബ്സൈറ്റിൽ ലഭ്യമായ കണക്ക് പ്രകാരം ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിവന് 90.56 രൂപയാണ് വില. ഡീസലിന് 80.87 രൂപയും. മുംബൈയിൽ പെട്രോളിന് 96.98 രൂപയും ഡീസലിനും 87.96 രൂപയുമാണ്.

കേന്ദ്ര സംസ്ഥാന നികുതികളും ചരക്കുകൂലിയും കണക്കാക്കിയാണ് പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നത്. പെട്രോളിന്റെ വിൽപന വിലയിൽ 60 ശതമാനവും ഡീസലിന്റെ വിൽപന വിലയിൽ 54 ശതമാനവും നികുതിയാണ്. രാജ്യാന്തര എണ്ണ വിലയും വിദേശ വിനിമയ നിരക്കും കണക്കാക്കിയാണ് ദിവസേന ചില്ലറ വിൽപന വില നിശ്ചയിക്കുന്നത്.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില (ലിറ്ററിന്)

ഡൽഹി- 90.56/ 80.87
മുംബൈ- 96.98/ 87.96
കൊൽക്കത്ത- 90.77/ 83.75
ചെന്നൈ- 92.58/ 85.88
ബെംഗളൂരു- 93.59/ 85.75
ഹൈദരാബാദ്- 94.16/ 88.20
ഭോപ്പാൽ- 98.58/ 89.13
പട്ന- 92.89/ 86.12
ലഖ്നൗ- 88.85/ 81.27
നോയിഡ- 88.91/ 81.33

കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്ധന വില ഇങ്ങനെ

ആലപ്പുഴ- 90.74/ 85.31
എറണാകുളം- 90.73/ 85.30
ഇടുക്കി- 92.19/ 86.52
കണ്ണൂർ- 91.03/ 85.60
കാസർകോട്-91.77/ 86.29
കൊല്ലം-91.87/ 86.37
കോട്ടയം-91.90/ 85.45
കോഴിക്കോട്- 91.35 /85.90
മലപ്പുറം- 91.53 / 86.05
പാലക്കാട്- 91.55/ 86.06
പത്തനംതിട്ട- 91.35/ 85.88
തൃശൂർ- 91.20/ 85.74
തിരുവനന്തപുരം- 92.44/ 86.90
വയനാട്- 92.09/ 86.53

കഴിഞ്ഞ ചൊവ്വാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയും ലിറ്ററിന് കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞതോടെയാണ് രാജ്യത്തെ ചില്ലറ വിൽപന വിലയിലും കുറവ് വരുത്താൻ എണ്ണ കമ്പനികള്‍ തയാറായത്. ബാരലിന് 60 ഡോളർ വരെ താഴ്ന്ന ശേഷമാണ് ഇപ്പോൾ വില 65 ഡോളറിൽ എത്തിയത്. അസംസ്കൃത എണ്ണ വില സ്ഥിരമായി താഴ്ന്നപ്പോഴും നേരത്തെ വില ഉയർന്നപ്പോഴുണ്ടായ നഷ്ടം നികത്താനായി എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നതിന് സമയമെടുത്തിരുന്നു.

Also Read- Gold Price Today | ചാഞ്ചാട്ടം തുടർന്ന് സ്വർണ്ണവില; ഇന്നത്തെ നിരക്കുകൾ അറിയാം

ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളുടെ (ഒപെക് ) തീരുമാനം മൂലം അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഇടിഞ്ഞിരുന്നു. കൊറോണ വൈറസ് വ്യാപനം കാരണം ഉൽപാദനം കുറയ്ക്കാൻ തീരുമാനിച്ചു. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചർ ബാരലിന് 0.2 ശതമാനം ഇടിഞ്ഞ് 64.70 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 61.32 ഡോളറിലെത്തി. 0.2 ശതമാനം ഇടിവ്.

English Summary: Petrol, Diesel prices held steady across the country on Monday for the sixth consecutive day. The prices of petrol and diesel were last lowered on Tuesday after a reduction in the international crude prices. Before Tuesday, the fuel prices were not changed for four consecutive days. According to data available on the Indian Oil Corporation’s (IOC) website on Monday, the price of one litre of petrol in Delhi was Rs 90.56 and diesel was priced at Rs 80.87. In Mumbai, petrol is currently retailing at Rs 96.98 and diesel costs Rs 87.96.
Published by: Rajesh V
First published: April 5, 2021, 10:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories