നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില; പ്രധാനനഗരങ്ങളിലെ ഇന്ധന നിരക്കുകള്‍

  Fuel Price | മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില; പ്രധാനനഗരങ്ങളിലെ ഇന്ധന നിരക്കുകള്‍

  ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

  പെട്രോൾ, ഡീസൽ നിരക്കുകൾ

  പെട്രോൾ, ഡീസൽ നിരക്കുകൾ

  • Share this:
   രാജ്യത്ത് ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. എക്‌സൈസ് തീരുവ റെക്കോർഡ് ഉയരത്തിൽ നിന്ന് താഴ്ത്താൻ കേന്ദ്രം ടാക്സ് വെട്ടിക്കുറച്ചതിന് ശേഷം നിരക്കുകൾ നിശ്ചലമായി തുടരുകയാണ്. നവംബർ 3ന് സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന്റെ തീരുവ 10 രൂപയും കുറച്ചു. ഇതിനെത്തുടർന്ന് പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രാദേശിക വിൽപ്പന നികുതിയോ മൂല്യവർധിത നികുതിയോ (വാറ്റ്) വെട്ടിക്കുറച്ച്‌ ഉപഭോക്താക്കൾക്ക് ആശ്വാസമേകിയിരുന്നു.

   ഡിസംബർ 1 അർദ്ധരാത്രി മുതൽ പെട്രോളിന്മേലുള്ള വാറ്റ് 30 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി കുറച്ച ഡൽഹി നഗരത്തിൽ ലിറ്ററിന് ഏകദേശം 8 രൂപ കുറച്ച് 95.41 രൂപയാക്കി. ജനുവരി 13 നും അതേ നിരക്ക് തുടർന്നു. ഡൽഹിയിൽ ഡീസൽ വിലയും മാറ്റമില്ലാതെ ലിറ്ററിന് 86.67 രൂപയായി തുടരുന്നു.

   മുംബൈയിൽ, നവംബർ 4ലെ ഇടിവ് പെട്രോളിന്റെ വില ലിറ്ററിന് 109.98 രൂപയായി കുറച്ചു. അത് മാറ്റമില്ലാതെ തുടരുന്നു. ഡീസൽ വിലയും ലിറ്ററിന് 94.14 രൂപയായി നിലനിർത്തിയിട്ടുണ്ട്. കൊൽക്കത്തയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 104.67 രൂപയിലും 89.79 രൂപയിലും നിലനിൽക്കുന്നു.

   ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 101.40 രൂപയ്ക്കാണ് വിൽപ്പന നടത്തിയത്. ഡീസൽ വിലയും ലിറ്ററിന് 91.43 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

   ലഡാക്ക്, കർണാടക, പുതുച്ചേരി, ജമ്മു കശ്മീർ, സിക്കിം, മിസോറാം, ഡൽഹി, ഹിമാചൽ പ്രദേശ്, ദാമൻ ദിയു എന്നിവ കേന്ദ്രം എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം വാറ്റ് കുറച്ച സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ പെടുന്നു.

   രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വില താഴെ കൊടുക്കുന്നു:

   1. മുംബൈ

   പെട്രോൾ - ലിറ്ററിന് 109.98 രൂപ
   ഡീസൽ - ലിറ്ററിന് 94.14 രൂപ

   2. ഡൽഹി

   പെട്രോൾ ലിറ്ററിന് 95.41 രൂപ
   ഡീസൽ - ലിറ്ററിന് 86.67 രൂപ

   3. ചെന്നൈ

   പെട്രോൾ ലിറ്ററിന് 101.40 രൂപ
   ഡീസൽ - ലിറ്ററിന് 91.43 രൂപ

   4. കൊൽക്കത്ത

   പെട്രോൾ - ലിറ്ററിന് 104.67 രൂപ
   ഡീസൽ - ലിറ്ററിന് 89.79 രൂപ

   5. ഭോപ്പാൽ

   പെട്രോൾ ലിറ്ററിന് 107.23 രൂപ
   ഡീസൽ - ലിറ്ററിന് 90.87 രൂപ

   6. ഹൈദരാബാദ്

   പെട്രോൾ ലിറ്ററിന് 108.20 രൂപ
   ഡീസൽ - ലിറ്ററിന് 94.62 രൂപ

   7. ബംഗളൂരു

   പെട്രോൾ ലിറ്ററിന് 100.58 രൂപ
   ഡീസൽ - ലിറ്ററിന് 85.01 രൂപ

   8. ഗുവാഹത്തി

   പെട്രോൾ ലിറ്ററിന് 94.58 രൂപ
   ഡീസൽ - ലിറ്ററിന് 81.29 രൂപ

   9. ലഖ്‌നൗ

   പെട്രോൾ ലിറ്ററിന് 95.28 രൂപ
   ഡീസൽ - ലിറ്ററിന് 86.80 രൂപ

   10. ഗാന്ധിനഗർ

   പെട്രോൾ ലിറ്ററിന് 95.35 രൂപ
   ഡീസൽ - ലിറ്ററിന് 89.33 രൂപ

   11. തിരുവനന്തപുരം

   പെട്രോൾ ലിറ്ററിന് 106.36 രൂപ
   ഡീസൽ - ലിറ്ററിന് 93.47 രൂപ
   Published by:Jayesh Krishnan
   First published:
   )}