നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol, diesel price|മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ വില ഇങ്ങനെ

    Petrol, diesel price|മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ വില ഇങ്ങനെ

    തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്.

    petrol diesel price

    petrol diesel price

    • Share this:
      ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. ഓഗസ്റ്റ് 24 ന് പെട്രോൾ വിലയിൽ നേരിയ കുറവുണ്ടായിരുന്നു.

      പെട്രോൾ വില ലിറ്ററിന് 11 മുതൽ 15 പൈസ വരെയായിരുന്നു കുറഞ്ഞത്. ഡീസൽ വിലയും കുറഞ്ഞിരുന്നു.

      ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 101.49 രൂപയും ഡീസലിന് 88.92 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.52 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 96.48 രൂപയുമാണ്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 99.20 രൂപയാണ്. വെള്ളിയാഴ്ച ഒരു ലിറ്റർ ഡീസലിന്റെ വില 93.52 രൂപയായിരുന്നു.

      കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 101.82 രൂപയും ഡീസലിന് 91.98 രൂപയുമാണ്. ഭോപ്പാലിൽ പെട്രോളിന് 109.91 രൂപയും ഡീസലിന് 97.72 രൂപയുമാണ് ഇന്നത്തെ വില.

      Also Read-ബുക്ക് ചെയ്ത വാഹനം സ്വന്തമാക്കാൻ എത്ര നാൾ? ഏറ്റവും കൂടുതൽ കാലം കാത്തിരിക്കേണ്ട മികച്ച 10 SUVകൾ

      ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

      രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകൾ പുറത്തിറക്കുന്നത്. വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ അറിയാനാകും. അതേസമയം, മൊബൈൽ ഫോണുകളിൽ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും.
      Published by:Naseeba TC
      First published:
      )}