നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Price Today | ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

    Petrol Diesel Price Today | ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

    തുടർച്ചയായ ഇരുപത്തിയൊന്നാം ദിവസവും രാജ്യത്ത് ഇന്ധനവിയിൽ മാറ്റമില്ല.

    petrol diesel price

    petrol diesel price

    • Share this:
      ന്യൂഡൽഹി: തുടർച്ചയായ ഇരുപത്തിയൊന്നാം ദിവസവും രാജ്യത്ത് ഇന്ധനവിയിൽ മാറ്റമില്ല. ഏറ്റവും ഒടുവിൽ വില വർധിച്ചതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് വില 102 രൂപയോട് അടുത്തിരുന്നു. 101.84 രൂപയാണ് തലസ്ഥാനത്ത് പെട്രോളിന് വില. ഡീസൽ ലിറ്ററിന് 89.87 രൂപയുമാണ്.

      മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.83 രൂപയും ഡീസലിന് 97.45 രൂപയുമാണ് വില. പെട്രോൾ വില നൂറ് കടക്കുന്ന ആദ്യ മെട്രോ നഗരം മുംബൈ ആയിരുന്നു. മെയ് 29 നാണ് മുംബൈയിൽ പെട്രോൾ വില നൂറിന് മുകളിലായത്.

      കൊൽക്കത്തിയിൽ ഒരു ലിറ്റർ പെട്രോളിന് 102.08 രൂപയും ലിറ്ററിന് 93.02 രൂപയുമാണ്. ചെന്നൈയിലും പെട്രോൾ വില നൂറിന് മുകളിലാണ്. 102.49 രൂപയാണ് വില. ഡീസൽ വിലയും നൂറിന് അടുത്താണ്. 94.39 രൂപയാണ് ഒരു ലിറ്റർ ഡീസലിന് ചെന്നൈയിൽ വില.

      Also Read- മീൻ മെറ്റൽ മോട്ടോഴ്സിന്റെ ‘അസാനി’; ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പർകാറിനെ കുറിച്ച് അറിയാം

      പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ദിവസേനയുള്ള മാറ്റം രാവിലെ 6 മണിക്ക് പുറത്തുവരും. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവയും ഡീലർ കമ്മീഷനും മറ്റ് കാര്യങ്ങളും ചേർത്തതിനുശേഷമാണ് വില നിശ്ചയിക്കുന്നത്. വിദേശ വിനിമയ നിരക്കിനൊപ്പം അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് വിലകൾ അടിസ്ഥാനമാക്കി പെട്രോൾ, ഡീസൽ വില ദിവസേന മാറുന്നു. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. മൂല്യവർദ്ധിത നികുതികൾ, പ്രാദേശിക, ചരക്ക് ചാർജുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

      രാജ്യത്തെ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. ഇതിൽ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ, ലഡാക്ക്, ബീഹാർ, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാൻഡ് എന്നിവ ഉൾപ്പെടുന്നു.

      പ്രധാന നഗരങ്ങളിലെ പെട്രോൾ ഡീസൽ വില- 2021 ഓഗസ്റ്റ് ആറിന്

      ഡൽഹി - പെട്രോൾ 101.84 രൂപയും ഡീസൽ ലിറ്ററിന് 89.87 രൂപയും
      മുംബൈ - പെട്രോൾ 107.83 രൂപയും ഡീസൽ ലിറ്ററിന് 97.45 രൂപയും
      ചെന്നൈ - പെട്രോൾ 101.49 രൂപയും ഡീസൽ ലിറ്ററിന് 94.39 രൂപയും
      കൊൽക്കത്ത - പെട്രോൾ 102.08 രൂപയും ഡീസൽ ലിറ്ററിന് 93.02 രൂപയും
      ചണ്ഡീഗഡ് - പെട്രോൾ ലിറ്ററിന് 97.93 രൂപയും ഡീസലിന് 89.50 രൂപയും
      റാഞ്ചി - പെട്രോൾ 96.68 രൂപയും ഡീസൽ ലിറ്ററിന് 94.84 രൂപയും
      ലക്നൗ പെട്രോളിന് 98.92 രൂപയും ഡീസലിന് 90.26 രൂപയും
      പട്ന - പെട്രോൾ 104.25 രൂപയും ഡീസൽ ലിറ്ററിന് 95.57 രൂപയും
      ഭോപ്പാൽ - പെട്രോളിന് 110.20 രൂപയും ഡീസലിന് 98.67 രൂപയും

      പെട്രോൾ-ഡീസൽ വില പരിശോധിക്കുന്നത് ഇങ്ങനെ

      രാജ്യത്തെ മൂന്ന് പൊതുമേഖല എണ്ണ വിപണന കമ്പനികളായ HPCL, BPCL, IOC എന്നിവ ദിവസവും രാവിലെ 6 മണിക്ക് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകൾ പുറത്തിറക്കും. പുതിയ നിരക്കുകൾക്കായി, വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ നേടാം. അതേസമയം, മൊബൈൽ ഫോണുകളിൽ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും. ഇതിനായി RSP <space> പെട്രോൾ പമ്പ് ഡീലർ കോഡ് എന്ന് ടൈപ്പ് ചെയ്തു 92249 92249 ലേക്ക് അയയ്ക്കണം. നിങ്ങൾ ഡൽഹിയിലാണെങ്കിൽ പെട്രോളിന്റെ വില അറിയണമെങ്കിൽ സന്ദേശത്തിലൂടെ ഡീസൽ, നിങ്ങൾ RSP 102072 എന്ന് ടൈപ്പ് ചെയ്തു 92249 92249 ലേക്ക് എസ് എം എസ് അയച്ചാൽ മതി.
      Published by:Naseeba TC
      First published:
      )}