നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Price|കൈവിട്ട് ഇന്ധനവില; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

    Petrol Diesel Price|കൈവിട്ട് ഇന്ധനവില; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

    കൊച്ചിയിൽ പെട്രോളിന് 108 രൂപ 95 പൈസയും ഡീസലിന് 102 രൂപ 80 പൈസയുമായി.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ - ഡീസൽ വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് 111 രൂപ 15 പൈസയാണ് പെട്രോൾവില. ഡീസലിന് 104 രൂപ രൂപ 88 പൈസയാണ് പുതിയ നിരക്ക്.

      കൊച്ചിയിൽ പെട്രോളിന് 108 രൂപ 95 പൈസയും ഡീസലിന് 102 രൂപ 80 പൈസയുമായി. 109 രൂപ 09 പൈസയാണ് കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസലിന് 102 രൂപ .94 പൈസയാണ് പുതുക്കിയ വില.

      തുടർച്ചയായ നാലാം ദിവസമാണ് ഇന്ധനവില കുത്തനെ ഉയർത്തുന്നത്. വിമാനക്കമ്പനികൾക്ക് ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ് അല്ലെങ്കിൽ ജെറ്റ് ഇന്ധനം) വിൽക്കുന്ന വിലയേക്കാൾ 37.52 ശതമാനം കൂടുതലാണ് ഇപ്പോൾ പെട്രോളിന്. ഡൽഹിയിലെ എടിഎഫിന് കിലോ ലിറ്ററിന് 79,020.16 രൂപ, അതായതു ലിറ്ററിന് ഏകദേശം 79 രൂപയാണ്.

      ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് പെട്രോൾ, ഡീസൽ വില പരിഷ്കരിക്കുന്നത്. പുതിയ വില എല്ലാ ദിവസവും രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും. മൂല്യവർധിത നികുതികൾ, പ്രാദേശിക, ചരക്ക് ചാർജുകൾ എന്നിവ വ്യത്യാസപ്പെടുന്നതിനാൽ സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

      ബോളിവുഡ്ഡിലും ക്രിക്കറ്റിലും കോളിളക്കം സൃഷ്ടിച്ച് എൻഎഫ്‌ടികൾ; അവയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ

      സെലിബ്രിറ്റികളുടെയും ക്രിക്കറ്റ് താരങ്ങളുടെയും ഒരു പാഷൻ ആണ് ഈയിടെയായുള്ള പ്രധാന വാർത്തകൾ. അല്ല, ഐപിഎല്ലിനെകുറിച്ച് അല്ല സംസാരിക്കുന്നത്, എൻഎഫ്‌ടി(NFT) കളെക്കുറിച്ചാണ്. സിനിമാ മേഖലയിൽ നിന്ന് അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ മുതൽ ക്രിക്കറ്റ് താരങ്ങളായ സഹീർ ഖാൻ, ദിനേഷ് കാർത്തിക് വരെ  ഈയിടെയായി ഒരുപാട് ഉപയോഗിക്കുന്ന ഒരു വാക്കാണ് എൻഎഫ്‌ടികൾ എന്നത്.

      Also Read-Kerala Rain| കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴ; 12 ജില്ലകളിൽ യെല്ലോ അലർട്ട്

      യഥാർത്ഥത്തിൽ എന്താണ് ഈ എൻഎഫ്‌ടികൾ? നിങ്ങൾ അവയിൽ നിക്ഷേപം നടത്തേണ്ടതുണ്ടോ? 2021-ലെ ഏറ്റവും പോപ്പുലർ വാക്കായ എൻഎഫ്‌ടികളുടെ അതിശയകരമായ ലോകത്തെകുറിച്ച് നമ്മുക്ക് നോക്കാം.

      എന്താണ് എൻഎഫ്ടികൾ?

      നോൺ-ഫഞ്ചിബിൾ ടോക്കണുകളുടെ ചുരുക്കമാണ് എൻഎഫ്‌ടികൾ; ഭൗതികമോ സ്പർശിക്കാവുന്നതോ ആയ രൂപങ്ങളില്ലാത്ത വെർച്വൽ അസറ്റുകളായ ഇവ ഒരു അസറ്റ് എന്ന നിലയിൽ വിൽക്കാൻ സാധിക്കും എന്നാൽ ഈ അസറ്റിന്റെ ഒറിജിനൽ കോപ്പി  ഉടമയ്ക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ. നമുക്ക് അതിനെ കുറിച്ച് കൂടുതൽ അറിയാം.

      ഫഞ്ചിബിൾ എന്നാൽ വിനിമയം ചെയ്യാൻ യോഗ്യമായത് എന്നാണർത്ഥം അതായത് ഒരു അമ്പത് രൂപ നോട്ട് മറ്റൊരു അമ്പത് രൂപ നോട്ടുമായി മാറ്റണമെങ്കിൽ ആദ്യം പ്രതിപാദിച്ച അമ്പത് രൂപ നോട്ടിന്റെ യഥാർതഥ ഉടമ അത് തന്റേതാണെന്ന് ക്ലെയിം ചെയ്യേണ്ട ആവശ്യകതയില്ല. വാസ്തവത്തിൽ സെൻട്രൽ ബാങ്കുകൾ വിതരണം ചെയ്യുന്ന ഫിയറ്റ് കറൻസികൾ ട്രേഡ് നടത്താനുള്ള എക്സ്ചേഞ്ച് മാധ്യമമായി ഫഞ്ചിബിളിറ്റി ഉപയോഗിക്കാവുന്നതാണ്.

      എന്നാൽ നോൺ-ഫഞ്ചിബിളാണെങ്കിൽ സംശയാസ്പദമായ ടോക്കണുകളോ അസറ്റുകളോ വിനിമയം ചെയ്യാൻ സാധിക്കില്ല. അതിനാൽ നിങ്ങൾ ഒരു എൻഎഫ്‌ടി എന്ന നിലയിൽ വാങ്ങുന്ന ഏതെങ്കിലും ആർട്ട്‌വർക്ക് അല്ലെങ്കിൽ ഒരു അസറ്റ് തനതായ ഒന്നായിരിക്കും കാരണം അതിന്റെ ഒറിജിനൽ കോപ്പി എല്ലായ്‌‌പ്പോഴും ഉടമയുടെ കൈവശമായിരിക്കും. അതുകൊണ്ട് എക്സ്ചേഞ്ച് ചെയ്യാൻ കഴിയാത്ത ഡിജിറ്റൽ അസറ്റുകളുടെ രൂപത്തിലുള്ള സമ്പാദ്യമായ് എൻഎഫ്‌ടികളെ കണക്കാക്കാം.
      Published by:Naseeba TC
      First published:
      )}