നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; നിരക്കുകൾ അറിയാം

  Petrol Diesel Price| തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; നിരക്കുകൾ അറിയാം

  ഇന്ന് പെട്രോളിന് ലിറ്ററിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് കൂടിയത്.

  Petrol Diesel Price

  Petrol Diesel Price

  • Share this:
   കൊച്ചി/ ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില വർധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് 18 ദിവസം മാറ്റമില്ലാതെ തുടർന്നശേഷം ഇന്നലെയാണ് രാജ്യത്ത് ഇന്ധനവില വർധിച്ചത്. ഇന്ന് പെട്രോളിന് ലിറ്ററിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് കൂടിയത്. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 90.74 രൂപയും ഡീസലിന് ലിറ്ററിന് 81.12 രൂപയുമാണ് വില. കേന്ദ്ര സംസ്ഥാന നികുതികളും ചരക്കുകൂലിയും വാറ്റ് നികുതിയും ഓരോ സംസ്ഥാനത്തിലും വില വ്യത്യാസപ്പെട്ടിരിക്കുന്നു.

   ചൊവ്വാഴ്ച വില പെട്രോളിന് 15 പൈസയും ഡീസലിന് 18 പൈസയും ഉയർത്തിയിരുന്നു. മാർച്ച് 24നും ഏപ്രിൽ 15നും ഇടയിൽ പെട്രോളിന് ലിറ്ററിന് 67 പൈസയും ഡീസലിന് 74 പൈസയും കുറച്ചിരുന്നു. ഏപ്രിൽ 15 ന് വിലയിൽ നേരിയ കുറവുണ്ടായതിന് ശേഷം നിരക്ക് മാറ്റമില്ലാതെ തുടരുകയായിരുന്നു. പശ്ചിമബംഗാൾ വോട്ടെടുപ്പ് അവസാനിച്ചയുടനെ, എണ്ണക്കമ്പനികൾ അന്താരാഷ്ട്ര എണ്ണ വിപണികളിലെ പ്രവണത കണക്കിലെടുത്ത് ചില്ലറ വിൽപ്പന വിലയിൽ ഉടൻ വർധനവ് വരുത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് രണ്ടുദിവസമായി വില വർധിപ്പിച്ചത്.

   Also Read- Gold Price Today| സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

   ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ ഇന്ധന ആവശ്യകതയെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നത് പ്രധാനമായും യുഎസ് ആവശ്യകത വീണ്ടെടുക്കലും ദുർബലമായ ഡോളറും കാരണാണ്. ക്രൂഡ് ഓയിൽ വില ബാരലിന് 65 യുഎസ് ഡോളറിലെത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 27 മുതൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

   കേരളത്തിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ ഡീസൽ വില (ലിറ്ററിന്)

   അലപ്പുഴ - 91.72 / 86.32
   എറണാകുളം- 90.96/ 85.61
   ഇടുക്കി - 92.35 92.03
   കണ്ണൂർ- 91.51 / 86.14
   കാസർഗോഡ് - 91.56/ 86.20
   കൊല്ലം - 92.19/ 86.76
   കോട്ടയം- 91.12/ 85.76
   കോഴിക്കോട്- 91.52/ 86.15
   മലപ്പുറം- 92/ 86.58
   പാലക്കാട്- 91.58/ 86.19
   പത്തനംതിട്ട- 91.81/ 91.91
   തൃശ്ശൂർ- 91.38/ 86.01
   തിരുവനന്തപുരം- 92.49/ 87.04
   വയനാട് - 92.18 / 86.72

   പെട്രോളിന്റെ ചില്ലറ വിൽപന വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര- സംസ്ഥാന നികുതികളാണ്. പെട്രോളിന് ലിറ്ററിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്ര സർക്കാർ ഈടാക്കുന്നത്.

   English Summary: Petrol and diesel prices were raised for the second day in a row on Wednesday as state-owned fuel retailers resumed daily rate revision after a more than two-week long hiatus during assembly elections in states like West Bengal. Petrol price was increased by 19 paise per litre and diesel by 21 paise a litre, according to a price notification of state-owned fuel retailers.
   Published by:Rajesh V
   First published:
   )}