നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price|ഇന്ധനവിലയിൽ നേരിയ കുറവ്; പെട്രോളിനും ഡീസലിനും 21 പൈസ കുറഞ്ഞു

  Petrol Diesel Price|ഇന്ധനവിലയിൽ നേരിയ കുറവ്; പെട്രോളിനും ഡീസലിനും 21 പൈസ കുറഞ്ഞു

  കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 91 രൂപ 05 പൈസയും ഡീസലിന് 85 രൂപ 63 പൈസയുമാണ് ഇന്നത്തെ വില

  petrol diesel price

  petrol diesel price

  • Share this:
   കൊച്ചി: രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞതിനെ തുടർന്നാണ് ഇന്ത്യയിലും ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തിയത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 91 രൂപ 05 പൈസയും ഡീസലിന് 85 രൂപ 63 പൈസയുമാണ് ഇന്നത്തെ വില. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില കുറയുന്നത്.

   ഒരു ലിറ്റർ പെട്രോളിന് ഇന്നലെ 92.81 രൂപയായിരുന്നു വില. ഡീസലിന് 87.38 രൂപയും. ഫെബ്രുവരി 9 മുതല്‍ 25 വരെയുള്ള ദിവസങ്ങളിൽ ഒരു ലിറ്റര്‍ ഡീസലിന് 4 രൂപ 92 പൈസയും പെട്രോളിന് 4 രൂപ 50 പൈസയുമാണ് വര്‍ധിച്ചത്.

   അതേസമയം, പാചകവാതക വില കഴിഞ്ഞ ദിവസം വീണ്ടും കൂടിയിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. നിലവിൽ ഗാർഹിക സിലിൻഡറിന്റെ വില 776 രൂപയായിരുന്നു. പാചക വാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വർധനവാണിത്. ഡിസംബർ ഒന്നിനും ഡിസംബർ 16നും 50 രൂപവീതം കൂട്ടി. ഫെബ്രുവരി 14ന് 50 രുപ വർധിപ്പിച്ചു. ഇന്ധനവില വർധനയ്ക്കു പിന്നാലെയുള്ള പാചകവാതക വിലവർധന ജനങ്ങൾക്ക് ഇരട്ടി ദുരിതമാണ് നൽകിയിരിക്കുന്നത്.

   Also Read-Akshaya AK 490, Kerala Lottery Results Declared | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

   Also Read-വാർധക്യത്തിലും ഇനി വരുമാനം; കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ പെൻഷൻ പദ്ധതികളെക്കുറിച്ച് അറിയാം

   ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടർന്നതിനു ശേഷം നവംബർ 19 മുതലാണ് എണ്ണ വിതരണ കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. കഴിഞ്ഞയാഴ്ച്ച രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിൽ പെട്രോൾ വില 100.13 ആയിരുന്നു. രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും.

   ഇന്ധന വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായത് ഫെബ്രുവരി 27ന് ആയിരുന്നു. അന്ന് പെട്രോളിന് ലിറ്ററിന് 24 പൈസയും ഡീസലിന് 15 പൈസയുമാണ് വർധിച്ചത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 97.57 രൂപയും ഡീസലിന് 88.60 രൂപയുമാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 91.17 രൂപയും ഡീസലിന് 81.47 രൂപയുമാണ് വില.
   Published by:Naseeba TC
   First published:
   )}