ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ (Union Government) പെട്രോളിന്റെയും ഡീസലിന്റെയും (Petrol- Diesel) എക്‌സൈസ് തീരുവ (Excise Duty) യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ ബിജെപി (BJP) ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളും നികുതി കുറച്ചു. ഉത്തർപ്രദേശ് (UttarPradesh), കര്‍ണാടക (Karnataka), ഹിമാചല്‍ പ്രദേശ് (Himachal Pradesh), ഗുജറാത്ത് (Gujarat), ഉത്തരാഖണ്ഡ് (Uttarakhand), ഗോവ (Goa), അസം (Assam), ത്രിപുര (Tripura), മണിപ്പൂര്‍ (Manipur) എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി(വാറ്റ്) (Value Added Tax- VAT) കുറച്ചത്.
കേന്ദ്രം പ്രഖ്യാപിച്ച ഇളവിന് പുറമെ യു പി സർക്കാർ പെട്രോളിന്റെ നികുതിയിൽ 7 രൂപയും ഡീസലിന്റെ നികുതിയിൽ 2 രൂപയും കുറച്ചു. ഇതോടെ യുപിയിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറയും. അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ സംസ്ഥാനങ്ങള്‍ ഡീസലിനും പെട്രോളിനും ഏഴ് രൂപ വീതം നികുതി കുറച്ചു. ഇതോടെ ഈ 5 സംസ്ഥാനങ്ങളിലും ഒരു ലിറ്റർ പെട്രോളിന് 12 രൂപയും ഡീസലിന് 17 രൂപയും കുറയും. പെട്രോളിന്റെ വാറ്റ് രണ്ട് രൂപ കുറച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രഖ്യാപിച്ചു. നികുതി കുറച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂറും അറിയിച്ചു.
Also Read-
Fuel Price| നികുതി കുറച്ച് BJP സംസ്ഥാനങ്ങളും; കര്‍ണാടക, ഗോവ, അസം, ത്രിപുര സംസ്ഥാനങ്ങളിൽ ഡീസലിന് 17 രൂപയും പെട്രോളിന് 12 രൂപയും കുറയുംബിഹാറില് പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്. നികുതി ഭീകരത ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയും ഉപതിരഞ്ഞെടുപ്പ് ഫലവും കണക്കിലെടുത്താണ് നികുതി ചെറിയ തോതിലാണെങ്കിലും കുറയ്ക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിലക്കുറവ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തിയത്. ഇന്ധന വില കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. ദീപാവലിയോടനുബന്ധിച്ചാണ് ആശ്വാസകരമായ പ്രഖ്യാപനം ഉണ്ടായത്.
Also Read-
Fuel Price | രാജ്യത്ത് ഇന്ധനവില കുറച്ചു; പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയുംഉപഭോക്താക്കള്ക്ക് ആശ്വാസം പകരുന്നതിന് പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് ആനുപാതികമായി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ധനമന്ത്രാലയം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി ഭരിക്കുന്ന കർണാടക, ഗോവ, ത്രിപുര, അസം സർക്കാരുകളും സ്വന്തം നിലയ്ക്ക് നികുതിയിൽ കുറവുവരുത്തിയത്. എന്നാൽ കേരളം ഉൾപ്പെടെ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
Also Read-
Fuel Price | '33 രൂപ വര്‍ധിപ്പിച്ച് 5 രൂപ കുറയ്ക്കുന്നു; കേന്ദ്രസര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എടുത്ത നിലപാട്'; ധന മന്ത്രി ബാലഗോപാല്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.