ന്യൂഡൽഹി: 2022 ഡിസംബർ 14ന് രാജ്യത്തെ ഇന്ധന വിലയിൽ മാറ്റം വരുത്തിയിട്ടില്ല. ആറ് മാസത്തിലേറെയായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ഈ വർഷം മെയ് 21 ന് പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും ധനമന്ത്രി നിർമ്മല സീതാരാമൻ കുറച്ചതോടെയാണ് രാജ്യവ്യാപകമായി ഇന്ധന നിരക്കിൽ അവസാനമായി മാറ്റം വരുത്തിയത്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയും ഡീസലിന് 94.27 രൂപയുമാണ്. ഡൽഹിയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 96.72 രൂപയും 89.62 രൂപയുമാണ്.
പ്രധാന നഗരങ്ങളിലെ ഇന്ധന വില
ചെന്നൈ: പെട്രോൾ വില ലിറ്ററിന് 102.63 രൂപ, ഡീസൽ വില: ലിറ്ററിന് 94.24 രൂപ.
കൊൽക്കത്ത: പെട്രോൾ വില ലിറ്ററിന് 106.03 രൂപ, ഡീസൽ വില: ലിറ്ററിന് 92.76 രൂപ.
ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ, ഡീസൽ ലിറ്ററിന് 87.89 രൂപ.
ലക്നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ, ഡീസൽ ലിറ്ററിന് 89.76 രൂപ.
നോയിഡ: പെട്രോൾ ലിറ്ററിന് 96.79 രൂപ, ഡീസൽ ലിറ്ററിന് 89.96 രൂപ
ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ
ചണ്ഡീഗഡ്: പെട്രോൾ ലിറ്ററിന് 96.20 രൂപ, ഡീസൽ ലിറ്ററിന് 84.26 രൂപ.
മുംബൈ: പെട്രോൾ വില ലിറ്ററിന് 106.31 രൂപ, ഡീസൽ വില: 94.27 രൂപ.
ഡൽഹി: പെട്രോൾ വില ലിറ്ററിന് 96.72 രൂപ, ഡീസൽ വില: 89.62 രൂപ.
Also Read- സ്വർണ്ണവില റെക്കോർഡ് വിലയിൽ; ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഇനി എത്ര രൂപ നൽകണം?
മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ, പ്രാദേശിക നികുതികൾ തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾക്കനുസരിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില പ്രാദേശികമായി മാറുന്നു. പെട്രോൾ, ഡീസൽ വിലകളിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലാ ദിവസവും രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ ഒഎംസികൾ അന്താരാഷ്ട്ര ബെഞ്ച്മാർക്ക് വിലകൾക്കും ഫോറെക്സ് നിരക്കുകൾക്കും അനുസൃതമായാണ് വില പരിഷ്കരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.